മലയാളികള്*ക്ക് ആരോഗ്യ രക്ഷയുടെ മാസമായ കര്*കിടകം എത്തികഴിഞ്ഞു. രാമായണ പാരായണം പോലെ തന്നെ പ്രാധാന്യാമേരിയതാണ് കര്*കിടത്തിലെ ആരോഗ്യ സംരക്ഷണവും.സസ്യജന്യമായ എല്ലാ ഔഷധങ്ങളുടെയും ഫലസിദ്ധി വര്*ധിക്കുന്ന കാലമായതിനാലാണ് കര്*ക്കടത്തെ ചികില്*സാ കാലമായി കണക്കാക്കുന്നത്.മനസും ശരീരവും ഉന്മേഷത്തോടെ നിലനിര്*ത്താന്* കര്*കിടകത്തില്* പാലിക്കേണ്ട ശീലങ്ങളെ കുറിച്ച് ആയുര്*വേദത്തില്* നിഷ്കര്*ഷിച്ചിട്ടുണ്ട്.ഇതില്* ഏറ്റവും പ്രധാനം ഔഷധക്കഞ്ഞി തന്നെ.ഔഷധച്ചെടികള്* ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് ഉണക്കലരി ചേര്*ത്ത് ഔഷധക്കഞ്ഞിയുണ്ടാക്കുന്നതായിരുന്നു പഴയരീതി.

എന്നാല്* ഇന്ന് കാലം മാറി.രീതിയും.ഔഷധക്കഞ്ഞി കിറ്റുകലായാണ് ഇന്ന് വാങ്ങാന്* കിട്ടുനത്.ചെറുപയര്*,ഉണക്കലരി,ജീരകം,പഞ്ചകോലം,കൂവളയി ല,മുതിര ,അയമോദകം,ഇന്തുപ്പ്,ദശമൂലകം, തുടങ്ങിയവ ചേര്*ന്ന ഔഷധക്കഞ്ഞി കൃത്യമായി തയ്യാറാക്കി കുടിക്കുകയാണെങ്കില്* ശരീരത്തില്* അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യങ്ങള്* ഒരുപരിധിവരെയൊക്കെ നീക്കം ചെയ്യാന്* സാധിക്കും.

അതുപോലെ തന്നെ ശരീരത്തിന്റെ പ്രതിരോധശേഷിയും സുഖാവസ്ഥയും മെച്ചപ്പെടുത്തി വാതം ക്ഷീണം എന്നിവ ശമിപ്പിച്ചു ദീര്*ഘായുസ്സ്,ദേഹപുഷ്ടി,കാഴ്ച എന്നിവ വര്*ധിപ്പിക്കാന്* തേച്ചുകുളി നല്ലതാണ്.നല്ലെണ്ണ ,ധാന്വന്തരം കുഴമ്പ്, ബലാതൈലം തുടങ്ങിയ തേച്ചു കുളിക്കുന്നതു ഏറെ പ്രയോജനകരമാണ്.കൂടാതെ ഈ കര്*കിടക മാസത്തില്* ദഹനവ്യവസ്ഥയെ ശക്തമാക്കി നിലനിര്*ത്താനും രോഗപ്രതിരോധ ശക്തി വര്*ധിപ്പിക്കാനും

പഞ്ചകോലചൂര്*ണം,ഇന്ദുകാന്തഘൃതം, ബ്രാഹ്മരസായനം, ച്യവനപ്രാശം, ത്രിഫലാചൂര്*ണം തുടങ്ങിയവ നല്ലൊരു ചികില്*സകന്റെ നിര്*ദേശാനുസരണം സേവിക്കവുന്നതാണ്.