മുന്* പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമ വാര്*ഷിക ദിനമായ ഒക്ടോബര്* 31ന് രാജ്യം അവരെ സ്മരിച്ചു .1984 ഒക്ടോബര്* 31നാണ് അവര്* സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് അന്തരിച്ചത്* .ഈ വര്*ഷം അവരുടെ ഇരുപത്തഞ്ചാം ചരമ വാര്*ഷിക ദിനമാണ്. ശനിയാഴ്ച്ച യമുനാ തീരത്തെ ശക്തിസ്ഥലില്* നടന്ന അനുസ്മരണ ചടങ്ങില്* പ്രധാനമന്ത്രി മന്*മോഹന്*സിങ്, കോണ്*ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തുടങ്ങിയവര്* പങ്കെടുത്തു. ഇവരെ കൂടാതെ രാഹുല്*ഗാന്ധി, എ.കെ.ആന്റണി, തുടങ്ങി നിരവധി പ്രമുഖര്* ആദരാഞ്ജലി അര്*പ്പിക്കാനെത്തിയവരില്* ഉള്*പ്പെടുന്നു .ഇതുകൂടാതെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും ഇന്ദിര അനുസ്മരണ പരിപാടികള്* നടക്കുന്നുണ്ട് .