Results 1 to 3 of 3

Thread: Neelathamara Review

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default Neelathamara Review

    The film scripted by M T Vasudevan Nair and directed by Lal Jose, is perhaps one of those movies which you will like for its inherent innocence and goodness more than its presentation or technical aspects. It's the remake of a film with the same title, made 30 years ago and in all fairness, the story has been made to look relevant and fresh.

    The story happens in a sleepy but picturesque Valluvanadan village where the young, beautiful Kunjumalu (Archana Kavi) comes to an old tharavadu as a maid. Malukutty Amma (Sreedevi Unni) lives alone there as her son Haridas (Kailash) is a law student and stays in the city. Soon after, Haridas comes home and is instantly smitten by the ample charms of the new maid.

    The poor girl believes that he is in love with her, but realizes her mistake, when he marries Rathnam (Samvrutha Sunil) sometime later. Now, the story is being narrated as a flashback and the characters have grown much older.
    Though Neelathamara is focused on the life of Kunjimalu, it never delves deep enough into her mind and as a result, her anguish doesn't affect the viewer much as well. She falls prey to his flirtatious ways a bit too easily, but it is curious why his mother never realized about what was going on behind her back!

    Certain characters like Sharathe Ammini (Rima Kallingal) and the old man sitting at the temple premises, for instance, seems half-baked at best. The film creates an ambience for sure and succeeds in taking the viewers to a different world, but it is generally done on a rather superficial level. The obvious feeling is to think about films like Nandanam that have narrated similar themes, but in a more effective way.

    Debutante Archana Kavi has done a fine job, imparting the required innocence and charm to her character, which in fact is the soul of the story. Her resemblance to Parvathy, who has done her grown up version, looks nice on screen.
    Kailash too has done a decent job as the hypocritical youth, who conveniently forgets the young girl, after using her. The rest of the characters have limited roles to play, especially considering the impact they have in the story.
    The highlight of the film could be the visuals by Vijay Ulakanath and to a certain extent, the music by Vidyasagar. Even in these days when mindsets and lifestyles have taken a complete change from the days when he first wrote the script, the inimitable M T Vasudevan Nair has succeeded in presenting the story in a refreshing tone. The film has its moments and Lal Jose presents it, in a beautiful way.

    In the story, Neelathamara (blue lotus) blooms in a temple pond when a believer prays wholeheartedly to fulfill a wish. The film is definitely worth a watch and we sincerely wish such films happen more often in Malayalam.
    Last edited by rameshxavier; 11-28-2009 at 06:53 AM.

  2. #2
    Join Date
    Apr 2005
    Posts
    46,704

  3. #3
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default നീലത്താമര

    യൂസഫ് അലി കേച്ചേരിയുടെ സംവിധാനത്തില്* 1979-ല്* പുറത്തിറങ്ങിയ ‘നീലത്താമര’ എന്ന മലയാള ചലച്ചിത്രത്തിന്റെ പുനരാവിഷ്കാരമാണ് എം.ടി. വാസുദേവന്* നായരുടെ രചനയില്* ലാല്* ജോസ് സംവിധാനം നിര്*വ്വഹിച്ച് പുറത്തിറങ്ങിയിരിക്കുന്ന 2009-ലെ ‘നീലത്താമര’. രേവതി കലാമന്ദിറിന്റെ ബാനറില്* സുരേഷ് കുമാറാണ് ചിത്രം നിര്*മ്മിച്ചിരിക്കുന്നത്. കേന്ദ്രകഥാപാത്രങ്ങളുള്*പ്പടെ ചിത്രത്തിലെ ഭൂരിഭാഗം കഥാപാത്രങ്ങളും പുതുമുഖങ്ങളാണ്. അര്*ച്ചന കവി, കൈലാഷ്, സംവൃത സുനില്* തുടങ്ങിയവരാണ് പ്രധാനവേഷങ്ങളില്*. പഴയ ‘നീലത്താമര’യേക്കാള്* പല കാരണങ്ങള്*ക്കൊണ്ടും മികച്ചതെന്നു തന്നെ കരുതാവുന്ന ഒന്നാണ് പുതുമോടിയിലെത്തുന്ന ഈ കാലഘട്ടത്തിലെ ‘നീലത്താമര’; കഥ പറയുന്ന കാലം മനസിലാക്കി അല്പം വിട്ടുവീഴ്ചകള്*ക്ക് പ്രേക്ഷകരും തയ്യാറായിരിക്കണമെന്നു മാത്രം.

    പഴയ ‘നീലത്താമര’യിലെ കഥാപാത്രങ്ങള്*ക്ക് മുപ്പതു വര്*ഷങ്ങള്*ക്കിപ്പുറം എന്തു സംഭവിച്ചിരിക്കാം എന്നു ചിന്തിച്ചുകൊണ്ടാണ് കഥാകാരന്* പുതിയ ‘നീലത്താമര’ പറഞ്ഞു തുടങ്ങുന്നത്. പിന്നീട് പണ്ടു നടന്ന കാര്യങ്ങളുടെ ഓര്*മ്മപ്പെടുത്തലായി യഥാര്*ത്ഥ കഥ വികസിക്കുന്നു. പൈങ്കിളി സ്വഭാവമുള്ള കഥാപാത്രങ്ങള്*ക്ക്, അതിനപ്പുറം ഒരു വ്യക്തിത്വം ചമയ്ക്കുവാന്* എം.ടി. വാസുദേവന്* നായര്*ക്കു കഴിഞ്ഞു. ആദ്യ സിനിമയിലുള്ള അനാവശ്യ തന്തുക്കള്* ഒഴിവാക്കിയതിലും പ്രതിനായക കഥാപാത്രത്തിന് അധികം ഇടം നല്*കാതെ സ്വാഭാവികമായി കഥ പറഞ്ഞതിലും രചയിതാവ് അഭിനന്ദനമര്*ഹിക്കുന്നു. കുഞ്ഞിമാളു കൂട്ടുകാരിയായ അമ്മിണിയോട് അര്*ത്ഥമന്വേഷിക്കുന്ന safe, sweet തുടങ്ങിയ ഇംഗ്ലീഷ് വാക്കുകളില്* കാര്യമൊളിപ്പിക്കുന്ന എം.ടി.യുടെ രചനാപാടവം ചിത്രത്തിന് മറ്റൊരു തലം സമ്മാനിക്കുന്നുണ്ട്. സംഭാഷണങ്ങളിലും ഈ മികവ് ദൃശ്യമാണ്. എന്നാല്* കഥ തീരുമ്പോള്* സിനിമ കാര്യമായൊന്നും അവശേഷിപ്പിക്കുന്നില്ല എന്നയിടത്ത് രചയിതാവ് പരാജയപ്പെടുകയും ചെയ്യുന്നു.

    വിപണനസാധ്യതകള്* ഒഴിച്ചു നിര്*ത്തിയാല്* കലാപരമായോ ആശയപരമായോ രണ്ടാം വട്ടം പറയേണ്ടുന്ന ഒന്നും തന്നെ ‘നീലത്താമര’യിലില്ല. എം.ടി. വാസുദേവന്* നായരെപ്പോലെയൊരു രചയിതാവിനും ഇത്തരമൊരു പ്രമേയത്തില്* കാര്യമായൊന്നും ചെയ്യുവാനില്ല. ലാല്* ജോസിന്റെ സംവിധാനമികവ് ചിത്രത്തെ തീര്*ച്ചയായും ഒരുവട്ടം കാണാവുന്ന ഒന്നാക്കി മാറ്റിയിട്ടുണ്ട് എന്നതു മറക്കുന്നില്ല. അനാവശ്യമായി വലിച്ചു നീട്ടാതെ, രണ്ടു മണിക്കൂറില്* കഥപറഞ്ഞു തീര്*ക്കുവാനും സംവിധായകനായി. മനോഹരമായ ദൃശ്യങ്ങളുടെ പൊലിമയും സിനിമയുടെ മികവുയര്*ത്തുന്നു. വിജയ് ഉലഗനാഥിന്റെ ക്യാമറയും രഞ്ജന്* എബ്രഹാമിന്റെ ചിത്രസന്നിവേശവും ഇവിടെ പ്രത്യേകം പരാമര്*ശമര്*ഹിക്കുന്നു. തുടക്കത്തിലുള്ള ടൈറ്റിലുകളും രസകരമായി തോന്നി. കലാസംവിധാനം നിര്*വ്വഹിച്ച ഗോകുല്* ദാസിന്റെ മികവില്*, മുപ്പതു വര്*ഷം മുന്*പുള്ള കഥ പറയുന്ന ഭാഗങ്ങളില്* ഒറ്റ നോട്ടത്തില്* തന്നെ കണ്ണില്* തടയുന്ന പ്രശ്നങ്ങളധികമൊന്നും കാണുവാന്* കഴിഞ്ഞില്ല. കുക്കു പരമേശ്വരന്റെ വേഷവിധാനങ്ങളും ശിവാജി ഗുരുവായൂരിന്റെ മേക്ക്-അപ്പും കഥാപാത്രങ്ങളെ നന്നായി തുണച്ചിട്ടുമുണ്ട്. കുഞ്ഞിമാളുവിന്റെ മുപ്പതുവര്*ഷം മുന്*പുള്ള ഫോട്ടോകളുടെ വലുപ്പം, വിവാഹവേളയില്* സംവൃത അവതരിപ്പിക്കുന്ന രത്നം അണിയുന്ന ആഭരണങ്ങള്* തുടങ്ങിയ ചില കല്ലുകടികള്* അവിടെയുമിവിടെയും ഉണ്ടായിരുന്നു എന്നതും പറയാതിരിക്കുവാനാവില്ല.

    ശ്രെയ ഗോശാല്*, വി. ശ്രീകുമാര്* തുടങ്ങിയവര്* ആലപിച്ചിരിക്കുന്ന “അനുരാഗവിലോചനനായി അതിലേറെ മോഹിതനായി...” എന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷകര്*ക്ക് പ്രിയപ്പെട്ടതായിട്ടുണ്ട്. കഥയോട് ചേര്*ന്നു പോവുന്ന രീതിയിലാണ് ഗാനരംഗങ്ങളും വിഭാവനം ചെയ്തിരിക്കുന്നത് എന്നതിനാല്* ഈ ഗാനം ചിത്രത്തോട് നന്നായിണങ്ങുന്നു. രണ്ട് കീര്*ത്തനങ്ങളുടെ ആവര്*ത്തനമാണെങ്കിലും, രാത്രിയില്* പാട്ടുപാടുന്ന ഭാഗവതരെ സൂചിപ്പിക്കുന്ന സംഗീതശകലങ്ങളും ആകര്*ഷകമാണ്. “നീലത്താമരേ പുണ്യം ചൂടിയെന്*...” എന്ന ടൈറ്റില്* ഗാനം, “പകലൊന്നുമാഞ്ഞ വീഥിയിലെ...” എന്നീ ഗാനങ്ങളും ശരാശരി നിലവാരം പുലര്*ത്തുന്നുണ്ട്. വയലാര്* ശരത്ചന്ദ്രവര്*മ്മയുടെ വരികളും വിദ്യാസാഗറിന്റെ സംഗീതവും ഈ ഗാനങ്ങളിലൂടെ ഒരിക്കല്* കൂടി നമുക്ക് പഴയഗാനങ്ങളുടെയൊരു മധുരം പകരുന്നു. ഗാനങ്ങളുടെ സംഗീതം മനോഹരമായെങ്കില്*, മറ്റിടങ്ങളിലുപയോഗിച്ചിരിക്കുന്ന ശബ്ദശകലങ്ങള്*ക്ക് അത്രത്തോളം മികവ് പറയുവാനില്ല. പലയിടത്തും വളരെ ഉയര്*ന്നു കേള്*ക്കുന്ന ശബ്ദങ്ങള്* വല്ലാതെ അലോസരപ്പെടുത്തുകയും ചെയ്യുന്നു.

    തലയിണയില്* മുഖം പൊത്തി കരയുന്ന കുഞ്ഞിമാളു എഴുനേല്*ക്കുമ്പോള്* കണ്ണുനീരില്* കുതിര്*ന്ന തലവണയെന്ന പോലെ സൂക്ഷ്മാംശങ്ങളിലുള്*പ്പടെ ശ്രദ്ധ നല്*കുവാന്* ലാല്* ജോസ് ശ്രമിച്ചിട്ടുണ്ട്. അഭിനേതാക്കളൊക്കെയും പുതുമുഖങ്ങളാണെങ്കില്* തന്നെയും അവരെ വേണ്ടും വണ്ണം ഉപയോഗിക്കുന്നതില്* സംവിധായകന്* വിജയിച്ചിരിക്കുന്നു. സ്ത്രീ കഥാപാത്രങ്ങള്* കേന്ദ്രസ്ഥാനത്തു നില്*ക്കുന്ന വാണിജ്യസിനിമകള്* മലയാളത്തില്* ഇന്ന് അപൂര്*വ്വതയാണ്. അത്തരത്തിലൊന്ന് പുറത്തിറക്കുവാന്* സംവിധായകന്* കാട്ടിയ ആര്*ജവത്തേയും അഭിനന്ദിക്കേണ്ടതുണ്ട്. കുഞ്ഞിമാളുവായെത്തുന്ന അര്*ച്ചന കവിയുടെ അഭിനയം മികവു പുലര്*ത്തുന്നു. സ്വപ്നങ്ങളും ആശങ്കകളും പ്രതീക്ഷകളുമുള്ള ഒരു പെണ്*കുട്ടി; എന്നാല്* തിരിച്ചടികളില്* മനസു പതറാതെ നില്*ക്കുന്ന കുഞ്ഞിമാളുവിനെ അര്*ച്ചന നന്നായി ഉള്*ക്കൊണ്ടു തന്നെ അവതരിപ്പിച്ചിട്ടുണ്ട്. മാളുവമ്മയായി ശ്രീദേവി ഉണ്ണി, ഹരിദാസായി കൈലേഷ്, രത്നമായി സംവൃത സുനില്*, അപ്പുക്കുട്ടനായി സുരേഷ് തുടങ്ങിയവരും മോശമായില്ല. അമ്മിണിയായെത്തുന്ന റീമ കല്ലിങ്കല്*, കുഞ്ഞിമാളുവിന്റെയും രത്നത്തിന്റെയും മുതിര്*ന്ന കാലത്തെ അവതരിപ്പിച്ചവര്* തുടങ്ങിയവര്*ക്കൊക്കെ തങ്ങളുടെ കഥാപാത്രത്തെ ഇതിലും മികച്ചതാക്കാമായിരുന്നു.

    കഥയുടെ ഒരുഭാഗം നോക്കിയാല്*; ആഗ്രഹിച്ച പെണ്ണിനെ അനുഭവിക്കുകയും ഇഷ്ടപ്പെട്ട പെണ്ണിനെ വരിക്കുകയും ചെയ്ത് വിജയിച്ചു നില്*ക്കുന്ന നായകന്*, തന്റെ ശരീരത്തോടുള്ള നായകന്റെ കാമം പ്രണയമെന്നു ധരിച്ച് ഇംഗിതത്തിനു വഴങ്ങി വഞ്ചിക്കപ്പെടുന്ന നായിക. എന്നാല്* മുപ്പതു വര്*ഷങ്ങള്*ക്കിപ്പുറം; സമാധാനമില്ലാത്ത ഒരു കുടുംബ ജീവിതം അനുഭവിച്ച് അകാലത്തില്* മരണപ്പെട്ട നായകന്*, മുറച്ചെറുക്കനുമൊത്ത് മൂന്നു കുട്ടികളുടെ അമ്മയുമായി സന്തോഷത്തോടെ കഴിയുന്ന നായിക. നായകന്* വിവാഹം കഴിക്കുന്ന പെണ്**കുട്ടിയാവട്ടെ ‘നല്ല’ ഒരു മനുഷ്യനെ രണ്ടാമതു വിവാഹം കഴിച്ച് സുഖമായി കഴിയുകയും ചെയ്യുന്നു! ഭാര്യാഭര്*ത്താക്കന്മാര്*ക്കിടല്* ഉണ്ടായിരുന്ന അകല്*ച മനസിലാക്കിക്കുവാനായി ഹരിദാസ്-രത്നം ദമ്പതികളുടെ ഒരു മകളും സിനിമയിലുണ്ട്. ഒരുപക്ഷെ, രത്നത്തിന്റെ പെരുമാറ്റങ്ങളുടെ പൊരുള്* മകള്*ക്കറിയുകയില്ല, അത് ആരോടും രത്നം പറഞ്ഞിട്ടുമില്ല. ഇങ്ങനെ ചില കഥാപാത്രങ്ങളിലൂടെ, സംഭാഷണങ്ങളിലൂടെ രചയിതാവും സംവിധായകനും പറയാതെ പറയുന്ന കുറച്ചു കാര്യങ്ങളും ചിത്രത്തിലുണ്ട്. അവയൊക്കെക്കൂടി ഓര്*ത്തെടുത്ത് മനസിലാക്കുവാനായാല്* ഒന്നു കണ്ടിരിക്കുന്നതില്* തെറ്റില്ലാത്ത ഒരു ചിത്രമായി, പുതുതായി വിരിഞ്ഞ ഈ ‘നീലത്താമര’യെ കണക്കാക്കാം.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •