-
ക്രിസ്മസിന് മമ്മൂട്ടി - ലാല്* യുദ്ധം!
മെഗാസ്റ്റാര്* മമ്മൂട്ടിയുടെയും യൂണിവേഴ്സല്* സ്റ്റാര്* മോഹന്*ലാലിന്*റെയും ചിത്രങ്ങള്* നേര്*ക്കുനേര്* പോരാടുന്നത് ഇതാദ്യമല്ല. എന്നാല്* ഇത്തവണത്തെ ക്രിസ്മസ് കാലത്ത് ഇരുവരുടെയും പോരാട്ടം കൂടുതല്* പൊടിപാറും. കാരണം അഭിനയിക്കുക മാത്രമല്ല, നിര്*മ്മാണപ്രവര്*ത്തനങ്ങള്*ക്ക് ഇരുവരും ചുക്കാന്* പിടിക്കുകകൂടി ചെയ്ത സിനിമകളാണ് ക്രിസ്മസിന് തിയേറ്ററുകളിലെത്തുന്നത്.
മമ്മൂട്ടി നിര്*മ്മിച്ച് വിതരണം ചെയ്യുന്ന ചട്ടമ്പിനാട്, ആന്*റണി പെരുമ്പാവൂര്* നിര്*മ്മിച്ച് മോഹന്*ലാല്* വിതരണം ചെയ്യുന്ന ‘ഇവിടം സ്വര്*ഗമാണ്’ എന്നീ സിനിമകള്* ഏറ്റുമുട്ടുമ്പോള്* ആര്*ക്കാവും ജയമെന്ന് ഇപ്പോള്* പ്രവചിക്കുക അസാധ്യം. ഷാഫി സംവിധാനം ചെയ്ത ചട്ടമ്പിനാട് ഡിസംബര്* 24നാണ് റിലീസ് ചെയ്യുന്നത്. റോഷന്* ആന്*ഡ്രൂസിന്*റെ ഇവിടം സ്വര്*ഗമാണ് 25ന് പ്രദര്*ശനത്തിനെത്തും.
പ്ലേ ഹൌസിന്*റെ ബാനറില്* മമ്മൂട്ടി തന്നെ നിര്*മ്മിച്ചു വിതരണം ചെയ്യുന്ന ചട്ടമ്പിനാട് തൊമ്മനും മക്കളും, മായാവി എന്നീ സിനിമകള്*ക്കു ശേഷമുള്ള ഷാഫി - മമ്മൂട്ടി ചിത്രമാണ്. ബെന്നി പി നായരമ്പലമാണ് ചട്ടമ്പിനാടിന്*റെ തിരക്കഥ. മോഹന്*ലാലിന്*റെ വിതരണക്കമ്പനിയായ മാക്സ് ലാബ് പ്രദര്*ശനത്തിനെത്തിക്കുന്ന ഇവിടം സ്വര്*ഗമാണ് ‘ഉദയനാണ് താര’ത്തിന് ശേഷം മോഹന്*ലാലും റോഷന്* ആന്*ഡ്രൂസും ഒന്നിക്കുന്ന സിനിമയുമാണ്. ജയിംസ് ആല്*ബര്*ട്ടിന്*റെ തിരക്കഥയിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.
രണ്ട് സൂപ്പര്*താരങ്ങളുടെ കോമഡി എന്*റര്*ടെയ്നറുകള്* ഏറ്റുമുട്ടുമ്പോള്* മറ്റു താരങ്ങള്*ക്കോ സിനിമകള്*ക്കോ അവിടെ പ്രസക്തിയില്ലല്ലോ. അതുകൊണ്ടുതന്നെ ക്രിസ്മസ് റിലീസ് പ്രതീക്ഷിച്ചിരുന്ന ദിലീപിന്*റെ ബോഡിഗാര്*ഡ്, ജയറാമിന്*റെ ഹാപ്പി ഹസ്ബന്*ഡ്സ് എന്നിവ ജനുവരിയിലേക്ക് മാറ്റിയിട്ടുണ്ട്.
മോഹന്*ലാലിനും മമ്മൂട്ടിക്കും ക്രിസ്മസിന് മലയാളത്തില്* നിന്ന് മാത്രമേ എതിരാളികള്* ഇല്ലാത്തതായുള്ളൂ. തമിഴകത്തിന്*റെ ഇളയദളപതി വിജയ് നായകനാകുന്ന ‘വേട്ടൈക്കാരന്*’ 18ന് റിലീസ് ചെയ്യും. അന്നു തന്നെ ജയിംസ് കാമറൂണിന്*റെ ഹോളിവുഡ് ചിത്രം ‘അവതാര്*’ പ്രദര്*ശനത്തിനെത്തുന്നുണ്ട്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks