'ബിഗ്* ബി'യിലൂടെ മലയാളത്തില്* തന്റെതായ സ്ഥാനം നേടിയെടുത്ത സംവിധായകന്* അമല്* നീരദ് തമിഴിലും ഒരു കൈ നോക്കാനിറങ്ങുന്നു .ഇത്തവണ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്* ഹിറ്റ്* സിനിമകളില്* ഒന്നായ 'മൃഗയ' എന്ന ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാനാണ് അമല്* നീരദ് ഒരുമ്പെടുന്നത് . ഇരുപത് വര്*ഷങ്ങള്*ക്ക്* മുന്പ് ലോഹിതദാസിന്*റെ തിരക്കഥയില്* ഐ വി ശശി സംവിധാനം ചെയ്ത 'മൃഗയ' എന്ന ചിത്രത്തില്* മമ്മൂട്ടി ആയിരുന്നു നായകന്* .തമിഴില്* മമ്മൂട്ടിക്ക് പകരം സുര്യയെയാണ് അമല്* നീരദ് നായക സ്ഥാനത്തേക്ക് കണ്ടെത്തിയിട്ടുള്ളത് .സുര്യ ഈ ചിത്രത്തിനുള്ള ഡേറ്റുകള്* നല്*കി കഴിഞ്ഞതായാണ് റിപ്പോര്*ട്ടുകള്* ഉള്ളത് .ഇതിനു മുന്പ് അമല്* നീരദ് സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗം ആയ സാഗര്* ഏലിയാസ്* ജാക്കി എന്ന ചിത്രം ഒരു വന്* പരാജയമായിരുന്നു . ഇപ്പോള്* പ്രിത്വിരാജിനെ നായകനാക്കി മലയാളത്തില്* ഒരു ചിത്രം ഒരുക്കുന്ന തിരക്കിലാണ് അമല്* നീരദ് .