-
പൃഥ്വിരാജ് ചിത്രം ‘മാണിക്യക്കല്ല്’
‘കഥ പറയുമ്പോള്*’ സംവിധാനം ചെയ്ത എം മോഹന്* വീണ്ടും. ഇത്തവണ പൃഥ്വിരാജുമൊത്താണ് മോഹന്* സിനിമയൊരുക്കുന്നത്. പൃഥ്വിരാജ് ഒരു സ്കൂള്* അധ്യാപകനെ അവതരിപ്പിക്കുന്ന ഈ സിനിമയ്ക്ക് ‘മാണിക്യക്കല്ല്’ എന്ന് പേരിട്ടു. കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നതും മോഹന്* തന്നെയാണ്.
ഗ്രാമത്തിലെ സര്*ക്കാര്* സ്കൂളിലേക്ക് സ്ഥലം മാറിവരുന്ന വിനയചന്ദ്രന്* എന്ന അധ്യാപകന്*റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ഗുരു - ശിഷ്യ ബന്ധത്തിന്*റെ കഥയാണ് മാണിക്യക്കല്ല് പറയുന്നത്. കുട്ടികള്*ക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കും ഇത്. മുകേഷ്, ജഗതി, ഇന്നസെന്*റ്*, സലിം കുമാര്*, കോട്ടയം നസീര്*, ജഗദീഷ്, കെ പി എ സി ലളിത തുടങ്ങി ‘കഥ പറയുമ്പോള്*’ ടീമിലെ മിക്ക താരങ്ങളും മാണിക്യക്കല്ലില്* അഭിനയിക്കുന്നുണ്ട്.
നായികയെ തീരുമാനിച്ചിട്ടില്ല. എം ജയചന്ദ്രന്* സംഗീതം പകരുന്ന ചിത്രത്തിന്*റെ ഛായാഗ്രഹണം പി സുകുമാര്*. ഗൌരി മീനാക്ഷി മൂവീസിന്*റെ ബാനറില്* ഗിരീഷ് ലാല്* നിര്*മ്മിക്കുന്ന മാണിക്യക്കല്ലിന്*റെ ചിത്രീകരണം ഉടന്* ആരംഭിക്കും.
കഥ പറയുമ്പോള്* പോലെ വ്യത്യസ്തമായ ഒരു കഥ നര്*മ്മത്തിന്*റെ പശ്ചാത്തലത്തില്* അവതരിപ്പിക്കാനാണ് മാണിക്യക്കല്ലിലൂടെ എം മോഹന്* ശ്രമിക്കുന്നത്. തിരക്കഥാരചനയില്* ശ്രീനിവാസന്*റെ ഉപദേശങ്ങള്* മോഹന്* സ്വീകരിക്കുന്നുണ്ട്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks