Results 1 to 2 of 2

Thread: പഴശ്ശിരാജ super Hit

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default പഴശ്ശിരാജ super Hit

    പഴശ്ശിരാജ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാകുകയാണ്. 30 ദിവസങ്ങള്* പിന്നിട്ടപ്പോള്* ചിത്രത്തിന്*റെ കളക്ഷന്* 12 കോടി കവിഞ്ഞു. കേരളത്തില്* നിന്നു തന്നെ ഈ സിനിമ മുതല്* മുടക്കു തിരിച്ചുപിടിക്കുമെന്ന് ഉറപ്പായി. ഇപ്പോഴും എല്ലാ കേന്ദ്രങ്ങളിലും 70 ശതമാനത്തിനു മേല്* കളക്ഷനാണ് ലഭിക്കുന്നത്. മിക്ക കേന്ദ്രങ്ങളിലും പഴശ്ശിരാജ 100 ദിവസം തികച്ചേക്കും.

    പഴശ്ശിരാജ തന്നെയാണ് ബോക്സോഫീസ് ഹിറ്റ് ചാര്*ട്ടില്* ഈ വാരവും ഒന്നാം സ്ഥാനത്ത്. (ഇംഗ്ലീഷ് ചിത്രം ‘2012’ കേരളത്തില്* മിന്നുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാല്* മറുഭാഷാ ചിത്രങ്ങളുടെ പ്രകടനം ഹിറ്റ് ചാര്*ട്ടിനു വേണ്ടി മലയാളം വെബ്ദുനിയ പരിഗണിക്കാറില്ല. മലയാള സിനിമകള്* മാത്രമാണ് ഈ പരിശോധനയില്* ഉള്*പ്പെടുത്തുന്നത്).

    മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ‘രാജമാണിക്യം’ വീണ്ടും അവതരിക്കുകയാണ്. തിരുവനന്തപുരം സ്ലാങ്ങില്* മെഗാസ്റ്റാര്* മമ്മൂട്ടി തകര്*ത്തഭിനയിച്ച രാജമാണിക്യത്തിന്*റെ രണ്ടാം ഭാഗം അണിയറയിലൊരുങ്ങുന്നു. അന്**വര്* റഷീദ് തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. തിരക്കഥ - ടി എ ഷാഹിദ്.

    ‘രാജമാണിക്യത്തിന് രണ്ടാം ഭാഗം ആയാലോ’ എന്നൊരു ചിന്ത വന്നപ്പോള്* ടി എ ഷാഹിദ് അത് മമ്മൂട്ടിയോടു പറയുകയായിരുന്നു. ആവേശഭരിതനായ മമ്മൂട്ടി തിരക്കഥാരചന തുടങ്ങിക്കൊള്ളാന്* ഷാഹിദിന് പച്ചക്കൊടികാട്ടി. 2010ല്* മമ്മൂട്ടിയുടെ മെഗാ പ്രൊജക്ടുകളില്* ഒന്നായിരിക്കും ‘രാജമാണിക്യം - 2’.

    ബെല്ലാരിയില്* നിന്ന് കേരളത്തിലെത്തിയ രാജയെ പുതിയൊരു പശ്ചാത്തലത്തില്* അവതരിപ്പിക്കാനാണ് ഷാഹിദ് ശ്രമിക്കുന്നത്. “രാജമാണിക്യത്തിന് ഏത് പശ്ചാത്തലത്തിലും വിളയാടാന്* കഴിയും. തനിയെ നടത്തം പഠിച്ചുവന്നവനാണ് രാജ. അതുകൊണ്ടു തന്നെ ഏതു പശ്ചാത്തലത്തില്* അവതരിപ്പിക്കപ്പെട്ടാലും രാജമാണിക്യം സ്വീകാര്യനാണ്” - ടി എ ഷാഹിദ് പറയുന്നു.

    ബാലേട്ടന്*, രാജമാണിക്യം തുടങ്ങിയ മെഗാഹിറ്റുകള്* നല്*കിയശേഷം ടി എ ഷാഹിദിന് കാലിടറുകയാണുണ്ടായത്. തോല്**വികളില്* നിന്ന് പാഠം പഠിച്ച് ഷാഹിദ് സജീവമാകുകയാണ്. ആദ്യം പൃഥ്വിരാജ് നായകനാകുന്ന താന്തോന്നി, അതിനു ശേഷം രാജമാണിക്യം - 2.

    അന്**വര്* റഷീദ് ഇപ്പോള്* മറ്റൊരു ചിത്രത്തിന്*റെ പണിപ്പുരയിലാണ്. എന്തായാലും രാജമാണിക്യത്തിന്*റെ രണ്ടാം ഭാഗം അന്**വറിനെയും ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.

  2. #2
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    I saleute this warrior. Enclude my dear mammukka.a grate acting .like a life of pazhassiraja i weep.and thalakkal chandu also grate (manoj.k.jayan.)sarathkumar,padhmapriya,
    also done a grate job camera exellant direction also cannot
    word's...

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •