-
ഇന്ത്യയ്ക്ക് റെക്കോര്*ഡ് സ്കോര്*

ആദ്യം വീരുവിന്*റെയും സച്ചിന്*റെയും മിന്നല്* പ്രകടനം, പിന്നെ നായകന്* ധോനിയുടെയും സഹതാരങ്ങളുടെയും വെടിക്കെട്ട്, അമ്പത് ഓവര്* പൂര്*ത്തിയായപ്പോള്* ഏകദിനത്തില്* ഇന്ത്യയ്ക്ക് റെക്കോര്*ഡ് സ്കോര്*. ലങ്കയ്ക്കെതിരെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഇന്ത്യന്* ബാറ്റിംഗ് നിര കത്തിക്കയറിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യ നിശ്ചിത അമ്പത് ഓവറില്* ഏഴു വിക്കറ്റ് നഷ്ടത്തില്* 414 റണ്*സെടുത്തു. ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്*ന്ന സ്കോറാണിത്. നേരത്തെ ബെര്*മൂഡക്കെതിരെ നേടിയ 413 റണ്*സാണ് രാജ്കോട്ടില്* ഇന്ത്യ തിരുത്തിക്കുറിച്ചത്.
ആദ്യ അഞ്ചു ഓവറില്* ശ്രദ്ധിച്ചു നീങ്ങിയ സെവാഗും സച്ചിനും പിന്നീട് വെടിക്കെട്ട് ബാറ്റിംഗാണ് പുറത്തെടുത്തത്. പന്തുകള്* അതിര്*ത്തി കടക്കാന്* തുടങ്ങിയതോടെ ഇന്ത്യയുടെ റണ്* ശരാശരി ആറിന് മുകളില്* തുടര്*ന്നു. ആദ്യ വിക്കറ്റ് കൂട്ടുക്കെട്ടില്* 153 റണ്*സാണ് നേടിയത്. മികച്ച തുടക്കം നല്*കിയ സച്ചിന്* ഫെര്*ണാണ്ടോയുടെ പന്തില്* പുറത്താകുമ്പോള്* 63 പന്തില്* നിന്ന് 69 റണ്*സ് നേടിയിരുന്നു.
പിന്നീടെത്തിയ നായകന്* ധോനിയും വെറുതെ നിന്നില്ല. പതിവില്* നിന്ന് വിപരീതമായി നായകന്* സിക്സറുകളും ഫോറുകളും നേടുന്നതാണ് കാണികള്*ക്ക് കാണാനായത്. ലങ്കന്* നിരയിലെ ബൌളര്*മാര്*ക്കെല്ലാം ഒരുപോലെ പ്രഹരം ലഭിച്ചപ്പോള്* ഫീല്*ഡിംഗ് ക്രിമീകരിക്കാന്* സംഗാക്കര ഏറെ ബുദ്ധിമുട്ടി. 102 പന്തില്* നിന്ന് 146 റണ്*സ് നേടി വീരു പുറത്താകുമ്പോള്* ഇന്ത്യ 300 കടന്നിരുന്നു. 53 പന്തില്* നിന്ന് 72 റണ്*സ് നേടി ധോനി പുറത്തായതോടെ വിക്കറ്റ് വീഴ്ചയും തുടങ്ങി.
സുരേഷ് റൈന(16), ഗംഭീര്*(11), ഹര്*ഭജന്*സിംഗ്(11), വീരാട് കോഹ്*ലി(27) എന്നിവര്* പെട്ടെന്ന് പുറത്തായതാണ് അവസാന ഓവറുകളില്* സ്കോര്* കുറയാന്* കാരണമായത്. അവസാന ഓവറുകളില്* 17 പന്തില്* നിന്ന് നേടിയ 30 റണ്*സ് നേടിയ രവീന്ദ്ര ജഡേജയുടെ ബാറ്റിംഗാണ് ഇന്ത്യയെ റെക്കോര്*ഡ് സ്കോറിലെത്തിച്ചത്. അഞ്ചു റണ്*സുമായി പ്രവീണ്* കുമാര്* പുറത്താകാതെ നിന്നു.
സ്പിന്* മാന്ത്രികന്* മുത്തയ്യ മുരളീധരന്*, പേസ് ബൌളര്* മല്ലിംഗ എന്നിവരെ കൂടാതെ ഇറങ്ങിയ ലങ്കന്* ബൌളിംഗ് ഇന്ത്യന്* ബാറ്റിംഗിനു മുന്നില്* നന്നെ പരാജയപ്പെട്ടു. ലങ്കയ്ക്ക് വേണ്ടി കുലശേഖ, വേലേഗദേര, ഫെര്*ണാണ്ടോ എന്നിവര്* രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്* മാത്യൂസ് ഒരു വിക്കറ്റ് നേടി.
Last edited by rameshxavier; 12-15-2009 at 08:53 AM.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks