മോഹന്*ലാല്* ബസ് മുതലാളിയായി അഭിനയിച്ച ‘വരവേല്*പ്പ്’ എന്ന ചിത്രം ഇന്നും മലയാളികള്*ക്ക് പ്രിയപ്പെട്ട സിനിമയാണ്. ഒരു ബസ് ഓണര്* നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുടെ സരസമായ ആവിഷ്കാരമായിരുന്നു ആ സിനിമ. ദിലീപ് ബസ് മുതലാളിയായ ‘ഈ പറക്കും തളിക’യും മലയാളികളെ പൊട്ടിച്ചിരിപ്പിച്ചു.


വിജയ ചരിത്രമെഴുതിയ ആ സിനിമകളുടെ നിരയിലേക്ക് ജയറാമും ഒരു ചിത്രവുമായി എത്തുകയാണ്. ജയറാം ബസ് മുതലാളിയായി അഭിനയിക്കുന്ന ചിത്രത്തിന് ‘കുടുംബശ്രീ ട്രാവല്**സ്’ എന്നു പേരിട്ടു. നവാഗതനായ കിരണ്* സംവിധാനം ചെയ്യുന്ന ഈ സിനിമ നര്*മ്മത്തില്* പൊതിഞ്ഞ ഒരു കുടുംബചിത്രമാണ്.

ഗ്രാമവും നഗരവും പശ്ചാത്തലമാക്കുന്ന കുടുംബശ്രീ ട്രാവല്**സില്* ജയറാം തനി നാട്ടിന്**പുറത്തുകാരനായാണ് വേഷമിടുന്നത്. മൈത്രി വിഷ്വല്**സ് നിര്*മ്മിക്കുന്ന ഈ സിനിമയുടെ നിര്*മ്മാണ നിയന്ത്രണം അനില്* മാത്യു. സത്യന്* അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ശേഷം കുടുംബശ്രീ ട്രാവല്**സ് ആരംഭിക്കാനാണ് അണിയറ പ്രവര്*ത്തകര്* ആലോചിക്കുന്നത്.

സംവിധായകന്* കിരണ്* സീരിയല്* രംഗത്തുനിന്നാണ് സിനിമാ രംഗത്തെത്തുന്നത്. കുടുംബശ്രീ ട്രാവല്**സിന്*റെ തിരക്കഥയും കിരണാണ് രചിക്കുന്നത്.

ഷാഫി, ടി വി ചന്ദ്രന്* എന്നിവരുടെ ചിത്രങ്ങളും ഹാപ്പി ഹസ്*ബന്*ഡ്സിനു ശേഷം സജി സുരേന്ദ്രന്* സംവിധാനം ചെയ്യുന്ന സിനിമയുമാണ് ഈ വര്*ഷം ജയറാമിന്*റെ മറ്റ് പ്രൊജക്*ടുകള്*.