മലയാളത്തില്* അഭിനയിക്കാന്* തയ്യാറാണെന്ന് തമിഴകത്തിന്*റെ ഇളയദളപതി വിജയ്. ‘വേട്ടൈക്കാരന്*’ എന്ന തന്*റെ പുതിയ ചിത്രത്തിന്*റെ പ്രചരണത്തിനായി തിരുവനന്തപുരത്തെത്തിയപ്പോഴാണ് മലയാളത്തില്* അഭിനയിക്കണമെന്നുള്ള തന്*റെ ആഗ്രഹം വിജയ് പങ്കുവച്ചത്. നല്ല കഥ കിട്ടിയാല്* മലയാളത്തില്* അഭിനയിക്കാമെന്നും പ്രതിഫലം പ്രശ്നമല്ലെന്നും വിജയ് പറഞ്ഞു. തിരുവനന്തപുരത്ത് വാര്*ത്താസമ്മേളനത്തിലാണ് ഇളയദളപതി മനസു തുറന്നത്.

തന്*റെ സിനിമകള്* നല്ല രീതിയില്* സ്വീകരിക്കുന്ന മലയാളികളോടുള്ള നന്ദി വിജയ് പ്രകടിപ്പിച്ചു. തല്*ക്കാലം രാഷ്ട്രീയത്തില്* ഇറങ്ങുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ചെന്നൈയില്* പുതിയ ചിത്രമായ ‘സുറ’യുടെ ചിത്രീകരണത്തിരക്കില്* നിന്നാണ് വിജയ് തന്*റെ ആരാധകരെ കാണാനായി തിരുവനന്തപുരത്തെത്തിയത്. ‘ഛോട്ടാമുംബൈ’ എന്ന മോഹന്*ലാല്* ചിത്രത്തിന്*റെ റീമേക്കല്ല ‘സുറ’യെന്ന് വിജയ് പറഞ്ഞു.

സൂര്യഗ്രഹണം നടക്കുന്നതിനിടെയാണ് മറ്റൊരു സൂര്യനെപ്പോലെ വിജയ് തിരുവനന്തപുരത്തെ തന്*റെ ആരാധകരുടെ അടുത്തെത്തിയത്. ആകാശത്തില്* പറന്നു നടന്ന് തല്ലുണ്ടാക്കിയും സൂപ്പര്* നൃത്തമാടിയും തങ്ങളെ ത്രസിപ്പിക്കുന്ന ഇളയദളപതിയെ മലയാളി ആരാധകര്* ആവേശപൂര്*വ്വമാണ് സ്വീകരിച്ചത്.

വമ്പന്* വാഹനറാലിയുടെ അകമ്പടിയോടെ ന്യൂ തിയേറ്ററില്* വേട്ടൈക്കാരന്* കാണാന്* വിജയ് എത്തുമ്പോള്* തിയേറ്റര്* പരിസരത്ത് ആയിരക്കണക്കിന് ആരാധകരാണ് സ്വീകരിക്കാനുണ്ടായിരുന്നത്. ശ്രീചിത്ര പൂവര്*ഹോമിലെ അന്തേവാസികള്*ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്*റെ ഉച്ചഭക്ഷണം.