-
പൃഥ്വി ഇനി ‘ഉലകം ചുറ്റും വാലിബന്*’

തമിഴില്‍* എം ജി ആര്* നായകനായി അഭിനയിച്ച് മെഗാഹിറ്റായ ‘ഉലകം ചുറ്റും വാലിബന്*’ മലയാളത്തിലേക്ക് വരുന്നു. പൃഥ്വിരാജിനെ നായകനാക്കി സജി സുരേന്ദ്രനാണ് ഇതേ പേരില്‍* ചിത്രമൊരുക്കുന്നത്. എം ജി ആറിന്*റെ വാലിബനുമായി പേരില്‍* മാത്രമായിരിക്കും പൃഥ്വിയുടെ വാലിബന് സാമ്യം.
പൃഥ്വിയ്ക്കൊപ്പം ജയസൂര്യയും ചിത്രത്തില്‍* ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇവര്‍* വിവാഹിതരായാല്‍*, ഹാപ്പി ഹസ്ബന്‍*ഡ്സ് എന്നീ ചിത്രങ്ങള്‍*ക്ക് ശേഷം സജിയുടെ മൂന്നാമത്തെ ചിത്രത്തിലാണ് ജയസൂര്യ അഭിനയിക്കുന്നത്.
ഒരുപാട് നാട്ടിന്* പുറങ്ങളിലൂടെ കഥ പുരോഗമിക്കുന്ന ഉലകം ചുറ്റും വാലിബന് തിരക്കഥയൊരുക്കുന്നത് കൃഷ്ണ പൂജപ്പുരയാണ്. സജിയുടെ ആദ്യ രണ്ട് ചിത്രങ്ങള്‍*ക്കും കൃഷ്ണ തന്നെയാണ് തിരക്കഥ ഒരുക്കിയത്. തനി നാടന്‍* സ്വഭാവമുള്ള രണ്ട് കള്ളന്*മാരുടെയും അവരെ പിന്തുടരുന്ന ഒരു പൊലീസ് ഇന്‍*സ്പെക്ടറുടെയും കഥയാണ് മലയാളത്തിലെ ഉലകം ചുറ്റും വാലിബന്* പറയുന്നത്.
ഗായത്രി ഫിലിംസിന്റെ ബാനറില്‍* മിലന്* ജലീല്‍* നിര്*മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഈ വര്*ഷം അവസാനം ആരംഭിക്കും. ചോക്ലേറ്റ്, ക്ലാസ്മേറ്റ്സ്, കങ്കാരു, സ്വപ്നക്കൂട്, റോബിന്‍ഹുഡ് തുടങ്ങിയ ചിത്രങ്ങള്‍*ക്ക് ശേഷം പൃഥ്വിയും ജയസൂര്യയും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാകും ഉലകം ചുറ്റും വാലിബന്*.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks