പുതിയ റിലീസായ ഹാപ്പി ഹസ്ബന്*ഡ്സ് മികച്ച വിജയത്തിലേക്ക് കുതിക്കുന്നു. ഒരു ജയറാം ചിത്രത്തിന് ഇത്രയും മികച്ച വരവേല്*പ്പ് ഇതിനു മുമ്പുണ്ടായിട്ടില്ല. ഗംഭീര ഇനിഷ്യല്* കളക്ഷനോടെ കുതിപ്പു തുടങ്ങിയ ഹാപ്പി ഹസ്ബന്*ഡ്സ് എല്ലാ ഷോയും എല്ലാ കേന്ദ്രങ്ങളിലും ഫുള്* ഹൌസിലാണ് പ്രദര്*ശിപ്പിക്കുന്നത്. ജയറാം, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരുടെ ഗംഭീര പ്രകടനവും സുരാജ് വെഞ്ഞാറമ്മൂടിന്*റെ തകര്*പ്പന്* കോമഡിയുമാണ് ചിത്രത്തെ വിജയമാക്കുന്നത്. ‘ഇവര്* വിവാഹിതരായാല്*’ എന്ന ഹിറ്റിന് ശേഷം ഹസ്ബന്*ഡ്സും ഹിറ്റാകുന്നതോടെ സജി സുരേന്ദ്രന്* മലയാളത്തിലെ ഹിറ്റ്*മേക്കര്*മാരുടെ പട്ടികയില്* ഇടം പിടിച്ചിരിക്കുകയാണ്.

‘ഡയാന’ എന്ന കഥാപാത്രമായി റീമ കല്ലുങ്കല്* മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഹാപ്പി ഹസ്ബന്*ഡ്സ് ഹിറ്റ്ചാര്*ട്ടില്* മൂന്നാം സ്ഥാനത്താണ് ഇടം പിടിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ചട്ടമ്പിനാട്* തന്നെയാണ് ഹിറ്റ് ചാര്*ട്ടില്* ഒന്നാമത്. വിജയേന്ദ്ര മല്ലയ്യ എന്ന കഥാപാത്രമായി മമ്മൂട്ടി തകര്*ത്തഭിനയിക്കുന്ന ഈ സിനിമ സംവിധായകന്* ഷാഫിയുടെ ഏറ്റവും വലിയ വിജയചിത്രമായി മാറിക്കഴിഞ്ഞു. എല്ലാ കേന്ദ്രങ്ങളിലും മിക്ക ഷോയും ഹൌസ് ഫുള്ളായാ*ണ് ഈ ചിത്രം പ്രദര്*ശിപ്പിക്കുന്നത്. മമ്മൂട്ടിയുടെ കന്നഡ ഡയലോഗുകള്*ക്ക് തിയേറ്ററുകളില്* നിറഞ്ഞ കയ്യഡിയാണ്. സുരാജ് വെഞ്ഞാറമ്മൂടിന്*റെ ദശമൂലം ദാമു എന്ന കഥാപാത്രം ചിരിയുടെ അലകള്* തീര്*ക്കുന്നു.

മോഹന്*ലാലിന്*റെ ഇവിടം സ്വര്*ഗമാണ് ഹിറ്റ് ചാര്*ട്ടില്* രണ്ടാം സ്ഥാനത്താണ്. മികച്ച ചിത്രം എന്ന അഭിപ്രായത്തോടെ മുന്നേറുന്ന ‘സ്വര്*ഗ’ത്തിന് കുടുംബപ്രേക്ഷകരുടെ തള്ളിക്കയറ്റമാണ് ഗുണം ചെയ്യുന്നത്. മോഹന്*ലാല്*, ലാലു അലക്സ്, ശ്രീനിവാസന്* എന്നിവരുടെ പെര്*ഫോമന്*സാണ് ചിത്രത്തിന്*റെ ഹൈലൈറ്റ്. ലാലു അലക്സിന്*റെ ആലുവാ ചാണ്ടി എന്ന കഥാപാത്രമാണ് സിനിമയുടെ ഗതിയെ രസകരമാക്കുന്നത്. വരവേല്*പ്പ്, വെള്ളാനകളുടെ നാട് തുടങ്ങിയ സിനിമകള്* പോലെ തിയേറ്ററുകളില്* നന്**മയുള്ള നര്*മ്മം വിതറുന്ന ഈ ചിത്രത്തിന് റോഷന്* ആന്*ഡ്രൂസിന്*റെ മികച്ച സംവിധാനവും ജയിംസ് ആല്**ബര്*ട്ടിന്*റെ ഇഴയടുപ്പമുള്ള തിരക്കഥയും ഗുണമായി.

മമ്മൂട്ടി - എം ടി - ഹരിഹരന്* ടീമിന്*റെ പഴശ്ശിരാജയാണ് നാലാം സ്ഥാനത്ത്. ബി, സി സെന്*ററുകളിലും പഴശ്ശിരാജ മികച്ച കളക്ഷനിലാണ് പ്രദര്*ശിപ്പിക്കുന്നത്. കണ്ടവര്* തന്നെ വീണ്ടും വീണ്ടും കാണുന്നതാണ് ഈ സിനിമയെ ഇത്രയും വലിയ വിജയമാക്കിത്തീര്*ത്തത്. പ്രമോദ് പപ്പന്* സംവിധാനം ചെയ്ത ബ്ലാക്ക് സ്റ്റാലിയണ്* ഹിറ്റ് ചാര്*ട്ടില്* അഞ്ചാം സ്ഥാനത്താണ്. നമിതയുടെ ഗ്ലാമര്* രംഗങ്ങളും കലാഭവന്* മണിയുടെ ആക്ഷനുമാണ് ഈ സിനിമയെ ഹിറ്റാക്കുന്നത്. ഗാനരംഗങ്ങള്* മികച്ച രീതിയില്* ചിത്രീകരിച്ചിട്ടുണ്ട്.

പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്*റെ കഥ, ഗുലുമാല്* എന്നീ സിനിമകള്* ഹിറ്റ് ചാര്*ട്ടില്* നിന്ന് പുറത്തായി. മമ്മൂട്ടി- ഷാജി കൈലാസ് ടീമിന്*റെ ‘ദ്രോണ 2010’ ഈയാഴ്ച റിലീസാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.