-
സ്വയംവരത്തിന് രംഭയുടെ ഗേറ്റില്* ഉപവാസം
‘സ്വയം*വര സമ്പ്രദായ’ത്തിലൂടെ രംഭ വരനെ തെരഞ്ഞെടുക്കുന്നു എന്നറിഞ്ഞ ഒരു ആരാധകന്* രംഭയുടെ വീട്ടുഗേറ്റില്* ലഹള ഉണ്ടാക്കിയതായി കോടമ്പാക്കം ‘ചെയ്തി’. തന്നെ വിവാഹം കഴിക്കണമെന്നും വിവാഹനിശ്ചയം ഉടനെ നടത്തണമെന്നും പറഞ്ഞാണ് രംഭയുടെ സാലിഗ്രാമത്തിലെ വീട്ടിന്റെ ഗേറ്റിന് മുന്നില്* വെങ്കിടേഷ് എന്ന ആരാധകന്* അലമ്പുണ്ടാക്കിയത്. വെങ്കിടേഷിന്റെ കയ്യില്* രംഭയുടെ വിരലില്* അണിയിക്കാനുള്ള മോതിരവും ഉണ്ടായിരുന്നു.
ശനിയാഴ്ച രാവിലെയോടെയാണ് രംഭയുടെ വീട്ടുപടിക്കല്* വെങ്കിടേഷ് എത്തിയത്. ഗേറ്റ് തുറന്ന് അകത്തുകടക്കാന്* ശ്രമിച്ച വെങ്കിടേഷ് ഗേറ്റില്* നിന്നിരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥനെ ആക്രമിച്ചു. വീട്ടിനുള്ളില്* കടക്കാന്* കഴിയാതെ വന്നപ്പോള്* റോഡില്* നിന്ന് കല്ലെടുത്ത് വീട്ടുമുറ്റത്ത് നിര്*ത്തിയിട്ടിരിക്കുന്ന രംഭയുടെ കാറില്* എറിഞ്ഞു. രംഭയെ വിവാഹം ചെയ്യാന്* കഴിഞ്ഞില്ലെങ്കില്* ആത്മഹത്യ ചെയ്തുകളയുമെന്ന് ഈ യുവാവ് ഭീഷണി മുഴക്കുകയുമുണ്ടായി.
ആരാധകന്റെ ആരാധന അക്രമത്തിലേക്ക് തിരഞ്ഞപ്പോള്* രംഭ പൊലീസിന് ഫോണ്* ചെയ്യുകയും പൊലീസെത്തി വെങ്കടേഷിനെ ചെറുതായി ‘കൈകാര്യം’ ചെയ്യുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ വെങ്കിടേഷിന്റെ മാതാപിതാക്കളും ബന്ധുക്കളും കരഞ്ഞ് അപേക്ഷിച്ചതിനെ തുടര്*ന്ന്, രംഭയുടെ അഭ്യര്*ത്ഥന പ്രകാരം, കേസെടുക്കാതെ വെങ്കിടേഷിനെ പൊലീസ് വിട്ടയച്ചു. ഒരു മെഡിക്കല്* ഷോപ്പില്* സെയില്**സ്*മാനാണ് വെങ്കിടേഷെന്ന് പൊലീസ് അറിയിച്ചു.
ഗ്ലാമര്* താരം ‘രാഖി സാവന്ത്’ ചെയ്തതുപോലെ, ടെലിവിഷന്* പരിപാടിയിലൂടെ വരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് രംഭയിപ്പോള്*. കഴിഞ്ഞ മൂന്ന് വര്*ഷക്കാലമായി നല്ലൊരു വരനെ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് രംഭയുടെ വീട്ടുകാര്*. രംഭയ്ക്ക് ഇഷ്ടപ്പെടുന്ന രീതിയിലൊരു വരനെ ഇതുവരെ കിട്ടിയില്ലല്ലോ എന്ന് വീട്ടുകാര്* ദുഃഖിതരുമാണ്. അപ്പോഴാണ്, പഴയ ‘സ്വയം*വര സമ്പ്രദായ’ത്തിലൂടെ രാഖി സാവന്ത് തന്റെ ഇണയെ തെരഞ്ഞെടുക്കുന്നത്. സംഗതിയറിഞ്ഞ പാടേ, തനിക്കും ഇതുപോലൊരു ‘സ്വയംവരം’ ആയാലെന്താ എന്ന് രംഭ വീട്ടുകാരോട് ചോദിക്കുകയായിരുന്നു.
ആരാധകന്* വീട്ടുപടിക്കല്* അലമ്പുണ്ടാക്കിയതോടെ കൂടുതല്* ആരാധകര്* ‘അഴകിയ രാവണന്*’ ചമഞ്ഞ് തന്നെ തേടിയെത്തുമോ എന്ന അങ്കലാപ്പിലാണ് രംഭ. സ്വയംവര പരിപാടി വേണ്ടെന്ന് വച്ചാലോ എന്നാണ് രംഭയിപ്പോള്* ചിന്തിക്കുന്നത്.
-
വിജയ് കോണ്*ഗ്രസിലേക്ക്
തമിഴകത്തിന്*റെ ഇളയദളപതി വിജയ് കോണ്*ഗ്രസിലേക്ക്. വിജയ്*യുടെ രാഷ്ട്രീയപ്പാര്*ട്ടിയായ ‘വിജയ് മക്കള്* ഇയക്കം’ (വി എം ഐ) കോണ്*ഗ്രസിന്*റെ സഹായത്തോടെ പുതുച്ചേരിയില്* ഒരു വമ്പന്* റാലിയും സമ്മേളനവും സംഘടിപ്പിച്ചു. പുതുച്ചേരി മുഖ്യമന്ത്രി വി വൈദ്യലിംഗം ഉള്*പ്പടെയുള്ള പ്രമുഖര്* യോഗത്തില്* സംബന്ധിച്ചു.
വിനായക ചതുര്*ത്ഥി ദിനമായിരുന്ന ഞായറാഴ്ച കോണ്*ഗ്രസിന്*റെ പിന്തുണയോടെയാണ് വിജയ്*യുടെ പാര്*ട്ടിയുടെ പൊതു സമ്മേളനം നടന്നത്. വിജയ് ആരാധകരെ കൂടാതെ കോണ്*ഗ്രസ് നേതാക്കളും പ്രവര്*ത്തകരും ചേര്*ന്ന് പൊതുസമ്മേളനം വന്* വിജയമാക്കി മാറ്റി. സ്വന്തം രാഷ്ട്രീയപ്പാര്*ട്ടി ഉണ്ടെങ്കിലും കോണ്*ഗ്രസിനോട് സഹകരിച്ച് പ്രവര്*ത്തിക്കാനാണ് താന്* ആഗ്രഹിക്കുന്നതെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു വിജയ് വിളിച്ചു ചേര്*ത്ത ഈ യോഗം.
പുതുച്ചേരിയിലെ കോണ്*ഗ്രസ് എം എല്* എയായ എന്* ആനന്ദ് ആണ് ഈ യോഗത്തിന്*റെ മുഖ്യ സംഘാടകന്*. അണ്ണൈ തിടല്* സ്റ്റേഡിയത്തില്* നടന്ന യോഗത്തിലും റാലിയില്* അരലക്ഷത്തിലേറെപ്പേര്* പങ്കെടുത്തു. പാവപ്പെട്ട വിദ്യാര്*ത്ഥികള്*ക്കായി വിജയ് കമ്പ്യൂട്ടര്* പരിശീലന കേന്ദ്രങ്ങള്* ആരംഭിച്ചിട്ടുണ്ട്. പുതുച്ചേരിയിലെ യോഗത്തില്* വിദ്യാര്*ത്ഥികള്*ക്ക് സൈക്കിളുകള്* വിതരണം ചെയ്തു.
പാവങ്ങളെയും വിദ്യാര്*ത്ഥികളെയും സഹായിക്കേണ്ടതിന്*റെ ആവശ്യകതയെക്കുറിച്ചും പൊതുപ്രവര്*ത്തനത്തിന്*റെ ലക്*ഷ്യത്തെക്കുറിച്ചുമൊക്കെ വിജയ് വളരെ ചുരുങ്ങിയ വാക്കുകളില്* പ്രസംഗിച്ചു. “എനിക്ക് രാഷ്ട്രീയ മോഹങ്ങള്* ഇല്ലെന്ന് ഞാന്* പറഞ്ഞിട്ടില്ല. പക്ഷേ എനിക്കറിയാം, രാഷ്ട്രീയം എന്നത് ഒരു കടല്* പോലെയാണ്. അതിലേക്കിറങ്ങുന്നതിന് മുമ്പ് ഘട്ടം ഘട്ടമായുള്ള പഠനം ആവശ്യമാണ്” - വിജയ് പറഞ്ഞു.
എന്തായാലും വിജയ്*യുടെ രാഷ്ട്രീയ പ്രവേശം തമിഴ്നാട്ടില്* വന്* വാര്*ത്താപ്രാധാന്യം നേടിയിട്ടുണ്ട്. വിജയകാന്തിനു പിന്നാലെ വിജയ്*യും രാഷ്ട്രീയത്തിലേക്കിറങ്ങിയതോടെ രജനീകാന്തിന്*റെയും അജിത്തിന്*റെ ആരാധകര്* വിഷമത്തിലാണ്. ഇരുവരും ഉടന്* തന്നെ രാഷ്ട്രീയ പാര്*ട്ടികള്* പ്രഖ്യാപിക്കണമെന്നാണ് ആരാധകരുടെ ആഗ്രഹം.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks