ജോഷി സംവിധാനം ചെയ്യുന്ന ക്രിസ്ത്യന്* ബ്രദേഴ്സ് എന്ന ചിത്രത്തിന്*റെ ഷൂട്ടിംഗ് തടസപ്പെടുത്താനായി നടന്* തിലകന്* ക്വട്ടേഷന്* സംഘത്തിന്*റെ സഹായം തേടിയെന്ന് വാര്*ത്തകള്* പ്രചരിക്കുന്നു. തിലകന്*റെ ആളുകളെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു സംഘം ആളുകള്* കഴിഞ്ഞ ദിവസം ഈ സിനിമയുടെ ഷൂട്ടിംഗ് തടഞ്ഞിരുന്നു.

‘തിലകനെ അഭിനയിപ്പിക്കാതെ ചിത്രീകരണം തുടരാന്* അനുവദിക്കില്ല’ എന്ന് ആക്രോശിച്ച് ഒരു സംഘം ആളുകള്* ക്രിസ്ത്യന്* ബ്രദേഴ്സിന്*റെ ഇടക്കൊച്ചിയിലെ ലൊക്കേഷനിലേക്ക് തള്ളിക്കയറുകയായിരുന്നു. സൂപ്പര്*താരങ്ങളായ മോഹന്*ലാല്*, സുരേഷ്ഗോപി, സംവിധായകന്* ജോഷി തുടങ്ങിയവര്* ഈ സമയത്ത് സെറ്റിലുണ്ടായിരുന്നു.

വിനയന്* ചിത്രമായ ‘യക്ഷിയും ഞാനും’ എന്ന സിനിമയില്* അഭിനയിച്ചതിന്*റെ പേരില്* ക്രിസ്ത്യന്* ബ്രദേഴ്സില്* നിന്നും തിലകനെ ഒഴിവാക്കിയിരുന്നു. ‘എന്നെ ഒഴിവാക്കിയാല്* ഈ സിനിമ ഞാന്* ഉപരോധിക്കും, സത്യാഗ്രഹമിരിക്കും’ എന്നൊക്കെ തിലകന്* പരസ്യമായി പ്രസ്താവിക്കുകയും ചെയ്തിരുന്നു.

തിലകന്* നടത്തിയ ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇറക്കിയ ക്വട്ടേഷന്* സംഘമാണ് ഷൂട്ടിംഗ് തടസപ്പെടുത്തിയതെന്ന വാര്*ത്ത പ്രചരിക്കുന്നത്. മാത്രമല്ല ‘ഞങ്ങള്* തിലകന്*റെ ആളുകളാണ്’ എന്ന് ഷൂട്ടിംഗ് തടയാനെത്തിയവര്* ആവര്*ത്തിച്ചു പറയുകയും ചെയ്തിരുന്നു.

എന്തായാലും തിലകന് പിന്തുണയുമായി മാക്ടയും സി പി ഐയും രംഗത്തെത്തിയിട്ടുണ്ട്. ക്രിസ്ത്യന്* ബ്രദേഴ്സിന്*റെ ലൊക്കേഷനില്* തിലകന്* സത്യഗ്രഹമിരുന്നാല്* തങ്ങളും ഒപ്പമിരിക്കുമെന്ന് മാക്ട നേതാവ് കാനം രാജേന്ദ്രന്* അറിയിച്ചു.