Results 1 to 4 of 4

Thread: ഒരേയൊരു ഹനീഫ

  1. #1
    Join Date
    Nov 2008
    Posts
    16,089

    Default ഒരേയൊരു ഹനീഫ




    കൊച്ചിന്* ഹനീഫ അന്തരിച്ചു എന്ന് വിശ്വസിക്കാനാവാതെ നടുങ്ങി നില്*ക്കുകയാണ് സിനിമാലോകം. മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിയ, ഏവരും ‘ഹനീഫിക്ക’ എന്ന പേരില്* സംബോധന ചെയ്യുന്ന കൊച്ചിന്* ഹനീഫ ഒരു സകലകലാവല്ലഭനായിരുന്നു.


    മിമിക്രി ആര്*ട്ടിസ്റ്റായാണ് അദ്ദേഹം കലാജീവിതം ആരംഭിക്കുന്നത്. അതുല്യ നടന്* സത്യനെ ഇത്രയും മനോഹരമായി അനുകരിക്കുന്ന മറ്റൊരു കലാകാരനെ കണാന്* കഴിയില്ലെന്ന് വലിയ മിമിക്രി ആര്*ട്ടിസ്റ്റുകള്* പോലും പറഞ്ഞിട്ടുണ്ട്. നടന്*, തിരക്കഥാകൃത്ത്, സംവിധായകന്* എന്നീ നിലകളില്* ഏറ്റവും മികച്ച രീതിയില്* അദ്ദേഹം പ്രവര്*ത്തിച്ചു.

    ബ്ലാക്ക് ആന്*റ് വൈറ്റ് കാലം മുതല്* വില്ലന്* വേഷങ്ങളില്* മലയാളത്തില്* സ്ഥാനമുറപ്പിച്ച കൊച്ചിന്* ഹനീഫ ലോഹിതദാസിന്*റെ തിരക്കഥയില്* സിബി മലയില്* സംവിധാനം ചെയ്ത കിരീടം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് കൂടുതല്* സ്വീകാര്യനായത്. ഹനീഫയുടെ വില്ലന്* പരിവേഷം തകര്*ത്തെറിഞ്ഞ കഥാപാത്രമായിരുന്നു കിരീടത്തിലെ ഹൈദ്രോസ്.

    തമിഴിലെ വമ്പന്* സംവിധായകന്* ഷങ്കറിന്*റെ ഏറ്റവും പ്രിയപ്പെട്ട നടന്**മാരില്* ഒരാളായിരുന്നു അദ്ദേഹം. തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുമായി അടുത്ത സൌഹൃദബന്ധം പുലര്*ത്തിയിരുന്നു.

    മൂന്നു മാസങ്ങള്*ക്ക് മുമ്പ്, വീണമീട്ടിയ വിലങ്ങുകള്*, വാല്*സല്യം, ഭീഷ്*മാചാര്യ, ആണ്*കിളിയുടെ താരാട്ട്, ഒരു സിന്ദൂരപ്പൊട്ടിന്*റെ ഓര്*മ്മയ്ക്ക്, ഒരു സന്ദേശം കൂടി എന്നീ മലയാള ചിത്രങ്ങള്* ഹനീഫ സംവിധാനം ചെയ്തിട്ടുണ്ട്. പാശ പറവൈകള്*, പാടാത തേനികള്*, പാശമഴൈ, പഗലില്* പൌര്*ണമി, പിള്ളൈ പാശം, വാസലിലേ ഒരു വെണ്ണിലാ തുടങ്ങിയ തമിഴ് ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.

    ലാല്* അമേരിക്കയില്*, കടത്തനാടന്* അമ്പാടി, ഇണക്കിളി, പുതിയ കരുക്കള്*, ഭീഷ്മാചാര്യ തുടങ്ങിയ സിനിമകള്*ക്ക് തിരക്കഥ രചിച്ചു. മാമാങ്കം, ആവേശം, മൂര്*ഖന്*, ആ രാത്രി, താളം തെറ്റിയ താരാട്ട്, ഭൂകമ്പം, ആട്ടക്കലാശം, എന്*റെ ഉപാസന, താളവട്ടം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, കിരീടം, ദേവാസുരം, കിന്നരിപ്പുഴയോരം, ഭീഷ്മാചാര്യ, മാന്നാര്* മത്തായി സ്പീക്കിംഗ്, കാലാപാനി, ലേലം, പത്രം, അനിയത്തിപ്രാവ്, ഈ പറക്കും തളിക, പഞ്ചാബി ഹൌസ്, ഹരികൃഷ്ണന്*സ്, മേഘം, ഫ്രണ്ട്സ്, അരയന്നങ്ങളുടെ വീട്, ചക്കരമുത്ത്, പ്രജ, രാക്ഷസരാജാവ്, സത്യം ശിവം സുന്ദരം, സ്നേഹിതന്*, നരേന്ദ്രന്* മകന്* ജയകാന്തന്* വക, സുന്ദരപുരുഷന്*, ഫാന്*റം, പുലിവാല്* കല്യാണം, ചതിക്കാത്ത ചന്തു, സി ഐ മഹാദേവന്* അഞ്ച് അടി നാലിഞ്ച്, കേരളാഹൌസ് ഉടന്* വില്*പ്പനയ്ക്ക്, ഉദയനാണ് താരം, വെട്ടം, റണ്**വേ, പട്ടണത്തില്* സുന്ദരന്*, പാണ്ടിപ്പട, രാജമാണിക്യം, അനന്തഭദ്രം, കീര്*ത്തിചക്ര, ചെങ്കോല്*, ഛോട്ടാമുംബൈ, ട്വന്*റി 20 തുടങ്ങിയവയാ*ണ് കൊച്ചിന്* ഹനീഫ അഭിനയിച്ച പ്രധാന മലയാള ചിത്രങ്ങള്*.

    മഹാനദി, മുതല്**വന്*, മുഖവരി, യൂത്ത്, പാര്*ത്ഥിപന്* കനവ്, അന്നിയന്*, കസ്തൂരിമാന്*, പട്ടിയല്*, സംതിങ് സംതിങ് ഉനക്കും എനക്കും, ദീപാവലി, ശിവാജി: ദി ബോസ്, ജയം കൊണ്ടാന്*, ഏകന്* തുടങ്ങിയവയാണ് കൊച്ചിന്* ഹനീഫയുടെ പ്രധാന തമിഴ് ചിത്രങ്ങള്*. തമിഴില്* വി എം സി ഹനീഫ എന്നാണ് കൊച്ചിന്* ഹനീഫ അറിയപ്പെട്ടിരുന്നത്.

  2. #2
    Join Date
    Nov 2008
    Posts
    16,089

    Default ഹനീഫ ആരെയും കണ്ടില്ല; കമലഹാസനെയൊഴികെ

    ഏറ്റവുമധികം സൌഹൃദങ്ങളുള്ള നടനായിരുന്നു കൊച്ചിന്* ഹനീഫ. സിനിമാക്കാരും രാഷ്ട്രീയക്കാരും സാഹിത്യ പ്രവര്*ത്തകരുമെല്ലാം അദ്ദേഹത്തിന്*റെ സൌഹൃദവലയത്തിലുണ്ടായിരുന്നു. എന്നാല്* തന്*റെ രോഗാവസ്ഥയില്* സുഹൃത്തുക്കളെ ആരെയും കാണാന്* കൊച്ചിന്* ഹനീഫ കൂട്ടാക്കിയില്ല. എന്നാല്* തന്*റെ ജീവിതത്തിന്*റെ അവസാന നാളില്* അദ്ദേഹം ഉലകനായകന്* കമലഹാസന് സന്ദര്*ശനം അനുവദിച്ചു!

    സഹതാപത്തോടെയും കരുണയോടെയും ആരും തന്നെ നോക്കുന്നത് കൊച്ചിന്* ഹനീഫയ്ക്ക് ഇഷ്ടമല്ലായിരുന്നു. മലയാളത്തിലെ അടുത്ത സുഹൃത്തുക്കളായ സൂപ്പര്* താരങ്ങളെപ്പോലും അദ്ദേഹം തന്*റെ അവസാന നാളുകളില്* കാണാന്* കൂട്ടാക്കിയില്ല. രോഗിയായിക്കിടക്കുന്ന തന്നെ ആശുപത്രിമുറിയില്* ആരെങ്കിലും കാണാന്* വരുന്നതിനോട് ഹനീഫ യോജിച്ചിരുന്നില്ല.

    എന്നാല്* ചൊവ്വാഴ്ച രാവിലെ കമലഹാസന്* അദ്ദേഹത്തെ ആശുപത്രിയില്* സന്ദര്*ശിച്ചു. കമലഹാസനും ഹനീഫയും തമ്മില്* ഒരു അപൂര്*വ സൌഹൃദബന്ധമാണ് ഉണ്ടായിരുന്നത്. മഹാനദി എന്ന സിനിമയില്* കമലഹാസനെതിരെ ചതിപ്രയോഗങ്ങള്* നടത്തുന്ന കൊടിയ വില്ലനായി ഹനീഫ അഭിനയിച്ച നാളുകളിലാണ് ആ സൌഹൃദം രൂപപ്പെട്ടത്. കമലഹാസന്* സന്ദര്*ശിച്ച് മടങ്ങി മണിക്കൂറുകള്*ക്കകം കൊച്ചിന്* ഹനീഫ ഈ ലോകത്തോടു വിടപറഞ്ഞു.

    മണിക്കൂറുകള്* മാത്രമേ ഹനീഫയ്ക്ക് ഇനി ആയുസുള്ളൂ എന്ന് ഇന്നലെത്തന്നെ സുഹൃത്തുക്കള്*ക്കൊക്കെ അറിയാമായിരുന്നു. “ഈ രാത്രികൂടിയേ ഹനീഫ നമ്മളോടൊപ്പം കാണൂ” - എന്ന് മമ്മൂട്ടി ഇന്നലെ പറഞ്ഞതായി ജയസൂര്യ അറിയിച്ചു.

  3. #3
    Join Date
    Nov 2008
    Posts
    16,089

    Default കൊച്ചിന്* ഹനീഫ അന്തരിച്ചു.

    “സിനിമയില്* വരുന്നതിനു മുമ്പു തന്നെ അദ്ദേഹവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. സിനിമയില്* മാത്രമല്ല കുടുംബപരമായും വളരെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഏതു തമാശയും ഉള്*ക്കൊള്ളുന്ന അദ്ദേഹം മലയാ*ള സിനിമയ്ക്ക് വലിയ നഷ്ടമാണ്. ക്യാരക്ടര്* വേഷങ്ങളും, തമാശ വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്തിരുന്ന ആളാണ് അദ്ദേഹം. ബോഡിഗാര്*ഡ് ആണ് അദ്ദേഹത്തിനൊപ്പം അഭിനയിച്ച് അവസാനത്തെ ചിത്രം”
    ദിലീപ



    “വ്യക്തി എന്ന നിലയില്* കൊച്ചിന്* ഹനീഫ പുലര്*ത്തിയിരുന്ന അടുപ്പവും ഹൃദയവിശാലതയും സിനിമാക്കാര്*ക്കിടയില്* കാണാന്* കഴിയാത്തതാണ്.”
    ഇന്നസെന്*റ



    “സിനിമയില്* എത്തിയ ആദ്യകാലത്ത് ഞാന്* ഇടപെടുന്ന നടന്* കൊച്ചിന്* ഹനീഫയാണ്. മാമാങ്കത്തില്* സഹസംവിധായകനായി എത്തിയപ്പോഴായിരുന്നു അത്. പിന്നീട് ജീവിതാവസാനം വരെ ആ സൌഹൃദം ഗൃഢമായി നിലകൊണ്ടിരുന്നു. അദ്ദേഹത്തിന് നല്ല വേഷം നല്കാന്* കഴിഞ്ഞതില്* ചാരിതാര്*ത്ഥ്യമുണ്ട്. ലോഹിതദാസ് മരിച്ച സമയത്ത് ലക്കിടിയില്* വെച്ചാണ് ഹനീഫയെ അവസാനമായി കണ്ടത്.”
    സിബി മലയില്*



    “സിനിമയില്* വരുന്നതിന് മുമ്പ് തന്നെ ഞാന്* ഹനീഫക്കയെ കണ്ടിരുന്നു. സെറ്റിലെ എല്ലാവര്*ക്കും ഇഷ്ടപ്പെടുന്ന ഒരളായിരുന്നു അദ്ദേഹം. ഹനീഫക്കയെ പോലെ ഒരു വ്യക്തി ഇനി മലയാള സിനിമയില്* ഉണ്ടാകില്ല. മിമിക്രി വേദിയില്* നിന്ന് ഏറ്റവും ആദ്യം സിനിമയിലെത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. എന്തുകാര്യവും തുറന്നു പറയാന്* കഴിയുന്ന വ്യക്തിയായിരുന്നു അദ്ദേഹം.”
    ജയറാ



    “മലയാള സിനിമാ രംഗത്തെ എല്ലാവര്*ക്കും കുടുംബത്തിലെ ഒരംഗത്തെ പോലെയായിരുന്നു കൊച്ചിന്* ഹനീഫ. വലിപ്പചെറുപ്പമില്ലാതെ സിനിമാലോകത്തെ എല്ലാവരുമായും അദ്ദേഹം ബന്ധം പുലര്*ത്തിയിരുന്നു. പച്ചയായ ഒരു മനുഷ്യനായിരുന്നു ഹനീഫ. ഒരുപാട് ബുദ്ധിമുട്ടിയാണ് അദ്ദേഹം ഇന്നത്തെ നിലയിലേക്ക് എത്തിയത്. ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട്. ഹാര്*ഡ് വര്*ക്കിന്*റെ റിസള്*ട്ട് ആയിരുന്നു അദ്ദേഹം. സെറ്റ് സജീവമാക്കി നിര്*ത്തുന്നതില്* അദ്ദേഹത്തിന് വലിയ പങ്കുണ്ടായിരുന്നു. തമിഴ് സിനിമാ രംഗമായും രാഷ്ട്രീയമായും വളരെ അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്”
    ജഗദീഷ



    “ഒരുപാട് വര്*ഷത്തെ ബന്ധം അദ്ദേഹവുമായി എനിക്കുണ്ട്. മിമിക്രി ലോകത്തു നിന്ന് തുടങ്ങിയ ബന്ധമാണത്. അദ്ദേഹത്തിനൊപ്പം സിനിമയില്* ഒരുമിച്ചഭിനയിക്കാന്* കഴിഞ്ഞത് മഹാഭാഗ്യമായാണ് കരുതുന്നത്.”
    ഹരിശ്രീ അശോകന്*



    “എന്*റെ ആദ്യ സിനിമ മുതല്* അദ്ദേഹത്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ഇതുവരെ അഭിനയിച്ച 35ഓളം സിനിമകളില്* 15 ചിത്രങ്ങളില്* അദ്ദേഹത്തിനൊപ്പം അഭിനയിച്ചിരുന്നു. സിനിമയില്* നിന്നുള്ള ബന്ധത്തെക്കാള്* വ്യക്തിപരമായ ബന്ധമായിരുന്നു എനിക്കദ്ദേഹവുമായി ഉണ്ടായിരുന്നത്. സിനിമാക്കാര്*ക്കിടയില്* കാണുന്ന ദുശ്ശീലങ്ങള്* ഇല്ലാത്തൊരു നടനായിരുന്നു അദ്ദേഹം.”
    കുഞ്ചാക്കോ ബോബന്*

  4. #4
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    Great lose to Malayalam film industry. I share the deepest sorrow with his family members.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •