-
പ്രിഥ്വിരാജ് 'വേലുതമ്പി ദളവ' ആകുന്നു
'പഴശ്ശിരാജാ' എന്ന ചിത്രത്തിന്റെ വന്* വിജയത്തിന് ശേഷം ഇത്തരത്തിലുള്ള മറ്റൊരു ചിത്രം കൂടി അണിയറില്* അണിഞൊരുങ്ങുന്നു . വേലുതമ്പി ദളവ എന്ന ചരിത്ര പുരുഷന്റെ ജീവിതമാണ് അഭ്രപാളികളിലേക്ക് അടുത്തതായി പകര്*ത്തപ്പെടുന്നത്. ഈ ചിത്രത്തില്* വേലുതമ്പിദളവയായി അഭിനയിക്കുന്നത് പ്രിഥ്വിരാജ് ആണ് .രാജപുത്ര രഞ്ജിത് നിര്*മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വിജി തമ്പി ആണ് .ചിത്രത്തിലെ നായികയെയും മറ്റു കഥാപാത്രങ്ങളെയും ഇതുവരെ നിശ്ചയിച്ചിട്ടില്ല
-
'രാജാവിന്റെ മകന്* ' വീണ്ടും
മലയാളത്തിലെ ഏക്കാലത്തെയും വലിയ സൂപ്പര്* ഹിറ്റുകളില്* ഒന്നായ 'രാജാവിന്റെ മകന്* ' എന്ന ചിത്രം വീണ്ടും പുനരവതരിക്കുന്നു .അതിനു വേണ്ടിയുള്ള നീക്കങ്ങള്* അണിയറയില്* തുടങ്ങി കഴിഞ്ഞതായി റിപ്പോര്*ട്ടുകള്* പറയുന്നു .പതിവ് രീതിയില്* നിന്നും വ്യതസ്തമായി ഈ ചിത്രം റീമെയിഡ് ചെയ്യാനാണ് സംവിധായകന്* തമ്പി കണ്ണന്താനം ആലോചിക്കുന്നതത്രേ .ഈ ആലോചനകള്* യാഥാര്*ത്ഥ്യമാവുകയാണെങ്കില്* രാജാവിന്റെ മകന്റെ പുതിയ രൂപം അടുത്ത വര്*ഷത്തോടെ വെള്ളിത്തിരയില്* എത്തും. മോഹന്*ലാലിന്റെ സൂപ്പര്* താര പദവി ഉറപ്പിക്കാന്* സഹായിച്ച ഈ ചിത്രത്തില്* സുരേഷ് ഗോപിയും ഒരു പ്രധാന റോള്* കൈകാര്യം ചെയ്തിരുന്നു.തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന നിര്*വഹിച്ചത് ഡെന്നീസ് ജോസഫ്* ആയിരുന്നു .അംബിക ,രതീഷ്* ,മോഹന്* ജോസ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്* .
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks