-
ജോഷിയുടെ സ്വന്തം ഹനീഫ
മലയാള സിനിമയില്* കൊച്ചിന്* ഹനീഫയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു മമ്മൂട്ടിയും ലോഹിതദാസും ജോഷിയും. ഇതില്* സംവിധായകന്* ജോഷിയുമായുള അടുപ്പത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജോഷി സംവിധാനം ചെയ്ത മിക്ക ചിത്രങ്ങളിലും കൊച്ചിന്* ഹനീഫയുടെ സാന്നിധ്യമുണ്ടായിരുന്നു.
ആദ്യകാലത്ത് സിനിമയില്* ചില പരാജയങ്ങള്* നേരിട്ടപ്പോള്* നാട്ടിലേക്ക് മടങ്ങിയ ജോഷിയെ വീണ്ടും മദ്രാസിലേക്കും സിനിമയിലേക്കും മടക്കിക്കൊണ്ടുവന്നത് കൊച്ചിന്* ഹനീഫയാണ്. പിന്നീട് ജോഷി സംവിധാനം ചെയ്ത ‘സന്ദര്*ഭം’ പോലെയുള്ള സൂപ്പര്*ഹിറ്റുകളുടെ രചന നിര്*വഹിച്ചതോടെ ആ സൌഹൃദത്തിന് കൂടുതല്* ബലം വന്നു. അന്നു മുതല്* തന്*റെ എല്ലാ സിനിമകളിലും ഹനീഫയെ ഉള്*പ്പെടുത്താന്* ജോഷി ശ്രമിച്ചിരുന്നു.
ജോഷി സംവിധാനം ചെയ്ത ലേലം എന്ന ചിത്രത്തിലെ കൌശലവും വില്ലത്തരങ്ങളുമുള്ള പൊലീസ് ഉദ്യോഗസ്ഥനെ മലയാളികള്*ക്ക് മറക്കാനാവില്ല. അതിന്*റെ ഒരു എക്സ്റ്റന്*ഷനായിരുന്നു പത്രത്തിലെ സഭാപതി എന്ന പൊലീസ് മേധാവി. പ്രജയില്* ‘മലയാളീസ്’ എന്ന പ്രത്യേകതയുള്ള കഥാപാത്രത്തെയാണ് ഹനീഫ അവതരിപ്പിച്ചത്.
ദുബായ് എന്ന ചിത്രത്തിലും ഹനീഫ വില്ലന്* വേഷമാണ് ചെയ്തത്. ഒരുപക്ഷേ, തമാശക്കാരന്*റെ പരിവേഷം ലഭിച്ചതിന് ശേഷം ഹനീഫ വില്ലന്* കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത് ജോഷിച്ചിത്രങ്ങളില്* മാത്രമായിരിക്കും(ഭീഷ്മാചാര്യ എന്ന സ്വന്തം ചിത്രത്തില്* ഹനീഫ അവതരിപ്പിച്ച കൊടിയ വില്ലനെ മറക്കുന്നില്ല).
ജോഷിയുടെ റണ്**വേയില്* ഒരു ജയില്* മേധാവിയായിരുന്നു കൊച്ചിന്* ഹനീഫ. ജൂലൈ നാല് എന്ന ചിത്രത്തില്* വാര്*ദ്ധക്യത്തിലെത്തിയ ഡ്രൈവറായി മികച്ച അഭിനയം കാഴ്ചവച്ചു അദ്ദേഹം. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ഒന്നിച്ച ‘ട്വന്*റി20’യിലും കൊച്ചിന്* ഹനീഫയുടെ സാന്നിധ്യമുണ്ടായിരുന്നു.
ജോഷിക്കും മമ്മൂട്ടിക്കുമൊക്കെ നഷ്ടപ്പെട്ടത് ഒരു സുഹൃത്തിനെ മാത്രമല്ല. തങ്ങളുടെ ജീവിതത്തിന് താങ്ങും തണലുമായി നിന്ന ഒരു നല്ല മനുഷ്യനെയാണ്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks