താന്* സംവിധാനം ചെയ്ത മോഹന്*ലാല്* ചിത്രം ‘സാഗര്* എലിയാസ് ജാക്കി’ ഹിറ്റ് സിനിമയായിരുന്നെന്ന് സംവിധായകന്* അമല്* നീരദ്. ഒരു പ്രമുഖ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അമല്* തന്*റെ ചിത്രം വിജയമായിരുന്നെന്ന അവകാശവാദം ഉന്നയിച്ചത്.

“വിമര്*ശനങ്ങള്* ഏറെ ഉണ്ടായെങ്കിലും കാശുണ്ടാക്കിയ ചിത്രമാണ് സാഗര്* എലിയാസ് ജാക്കി. ആ സിനിമയ്ക്ക് ചില കുഴപ്പങ്ങള്* ഉണ്ടായിരുന്നതായി ഞാന്* സമ്മതിക്കുന്നു. മലയാള സിനിമയുടെ ചട്ടക്കൂട്ടിലേക്ക് ജാക്കിയെ ഒതുക്കി നിര്*ത്താന്* ഞാന്* നിര്*ബന്ധിതനായി. അത് എത്രമാത്രം ശരിയായെന്ന് എനിക്ക് സംശയമുണ്ട്” - അമല്* നീരദ് പറയുന്നു.

ആദ്യ സിനിമയായ ‘ബിഗ് ബി’ കഴിഞ്ഞ് ഒന്നര വര്*ഷത്തോളം സിനിമ ചെയ്യാതെ ഇരിക്കുകയായിരുന്നു താനെന്നും അതിനാലാണ് സാഗര്* എലിയാസ് ജാക്കി പാളിപ്പോയതെന്നും അമല്* നീരദ് ന്യായീകരിക്കുന്നുമുണ്ട്. തന്*റെ പുതിയ ചിത്രമായ ‘അന്**വര്*’ ജാക്കിക്കു പറ്റിയ പാളിച്ചകള്* പരിഹരിച്ചുകൊണ്ടാണ് ചെയ്യാന്* ശ്രമിക്കുന്നതെന്നും അമല്* പറയുന്നു. മൂന്നരക്കോടി രൂപയില്* താഴെ മാത്രമായിരിക്കും അന്**വറിന്*റെ നിര്*മ്മാണച്ചെലവെന്നും അമല്* ഉറപ്പിച്ചു പറയുന്നു.

ഏറെ ഫ്ലക്സിബിളായ മോഹന്*ലാല്* എന്ന നടനെ തീര്*ത്തും ഉപയോഗിക്കാതെ ലാലെന്ന താരത്തെ മാത്രം മുന്നില്* കണ്ട് സൃഷ്ടിച്ച ചിത്രമായിരുന്നു സാഗര്* എലിയാസ് ജാക്കി. സ്ലോമോഷന്* രംഗങ്ങള്* പ്രേക്ഷകരുടെ ക്ഷമ കെടുത്തുന്ന വിധത്തില്* കുത്തിനിറച്ചു. ആറുകോടിയിലധികം മുതല്* മുടക്കിയാണ് ആന്*റണി പെരുമ്പാവൂര്* സാഗര്* എലിയാസ് ജാക്കി നിര്*മ്മിച്ചത്. എന്നാല്* ‘ഇരുപതാം നൂറ്റാണ്ട്’ എന്ന മെഗാഹിറ്റിന്*റെ പേര് കളയാന്* മാത്രമേ ഈ രണ്ടാം ഭാഗം സഹായകമായുള്ളൂ.