-
കുഞ്ഞുമോനെ രക്ഷിക്കാന്* ഷങ്കര
മോഹന്*ലാല്* വില്ലന്* നടനായിരുന്നപ്പോള്* നായകനായി നൂറുകണക്കിന് സിനിമകളില്*, വിവിധ ഭാഷകളില്* വിലസിയ ശങ്കര്* ഇന്ന് ഏതവസ്ഥയിലാണ്? അദ്ദേഹത്തിന്*റെ പരിതാപകരമായ സ്ഥിതി മനസിലാക്കിയ ലാല്* തന്നെ ശങ്കറിനെ മടക്കിക്കൊണ്ടുവരാന്* ശ്രമിക്കുന്നത് നമ്മള്* കണ്ടു. ‘ഇവിടം സ്വര്*ഗമാണ്’ അതിന്*റെ തുടക്കം മാത്രം.
ഇപ്പോഴിതാ മറ്റൊരു വാര്*ത്ത. നിര്*മ്മാണരംഗത്തെ പഴയ സിംഹം കെ ടി കുഞ്ഞുമോനെ സാമ്പത്തികമായി രക്ഷപെടുത്തിയെടുക്കാന്* ബ്രഹ്മാണ്ഡചിത്രങ്ങളുടെ സംവിധായകനായ ഷങ്കര്* ഒരുങ്ങുന്നു. 1993ല്* ‘ജെന്*റില്*മാന്*’ എന്ന ചിത്രത്തിലൂടെ ഷങ്കറിനെ സംവിധായകനാക്കി മാറ്റിയ നിര്*മ്മാതാവാണ് കെ ടി കുഞ്ഞുമോന്*.
ജെന്*റില്*മാന്* വന്* ഹിറ്റായതോടെ ‘കാതലന്*’ എന്ന ചിത്രവും ഷങ്കറിനു വേണ്ടി കുഞ്ഞുമോന്* നിര്*മ്മിച്ചു. അതും ബമ്പര്* വിജയമായി. എന്നാല്* പിന്നീട് ഷങ്കറും കുഞ്ഞുമോനും രണ്ടുവഴിക്ക് നീങ്ങുന്നതാണ് ഏവരും കണ്ടത്. ഷങ്കര്* തുടര്*ച്ചയായി മെഗാഹിറ്റുകള്* സൃഷ്ടിച്ചപ്പോള്* കെ ടി കുഞ്ഞുമോന്* നിര്*മ്മിച്ച ചിത്രങ്ങള്* തുടര്*ച്ചയായി പൊളിഞ്ഞു. നാഗാര്*ജ്ജുനയെ നായകനാക്കി എടുത്ത ‘രക്ഷകന്*’ എന്ന സിനിമ കുഞ്ഞുമോന് വന്* സാമ്പത്തിക ബാധ്യത വരുത്തി.
രക്ഷകന് ശേഷം ‘കോടീശ്വരന്*’ എന്ന പേരില്* സ്വന്തം മകനെ നായകനാക്കി ഒരു ചിത്രം കെ ടി കുഞ്ഞുമോന്* ശ്രമിച്ചെങ്കിലും അത് പൂര്*ത്തിയാക്കാനായില്ല. അധികം വൈകാതെ നിര്*മ്മാണരംഗത്തുനിന്ന് കുഞ്ഞുമോന്* പിന്**മാറുകയും ചെയ്തു.
ഇന്ത്യന്*, മുതല്**വന്*, ബോയ്സ്, അന്യന്*, ശിവാജി, യന്തിരന്* തുടങ്ങി വമ്പന്* സിനിമകളിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ സംവിധായകനാണ് ഷങ്കര്* ഇന്ന്. എന്തായാലും സാമ്പത്തികമായി തകര്*ന്ന കെ ടി കുഞ്ഞുമോനെ ഈ ദുരവസ്ഥയില്* നിന്ന് കരകയറ്റാന്* ഷങ്കര്* ശ്രമം തുടങ്ങിയിട്ടുണ്ട്. യന്തിരന് ശേഷം കെ ടി കുഞ്ഞുമോന്* നിര്*മ്മിക്കുന്ന ചിത്രമാണ് ഷങ്കര്* സംവിധാനം ചെയ്യുന്നത്. ഇപ്പോള്* 20 കോടി രൂപ പ്രതിഫലം വാങ്ങുന്ന ഷങ്കര്* കെ ടി കുഞ്ഞുമോന് സൌജന്യമായാണത്രേ ചിത്രം ചെയ്തു കൊടുക്കുന്നത്. തമിഴിലെ ഒരു സൂപ്പര്*താരം നായകനാകുന്ന ഈ സിനിമയുടെ സംഗീതം എ ആര്* റഹ്മാന്*!
നല്ലകാര്യം. നടക്കട്ടെ അല്ലേ? കെ ടി കുഞ്ഞുമോനെപ്പോലെയുള്ള നിര്*മ്മാതാക്കള്* ഒരിക്കലും ഇത്തരത്തില്* തകര്*ന്നു പോകേണ്ടവരല്ല. ഷങ്കറിനെങ്കിലും അങ്ങനെയൊരു നല്ല ബുദ്ധി തോന്നിയല്ലോ.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks