പഴശ്ശിരാജയിലെ എടച്ചേനി കുങ്കന്* എന്ന കഥാപത്രത്തെ ഗംഭീരമായി അവതരിപ്പിച്ച ശേഷം തമിഴ് താരം ശരത് കുമാറിന് മലയാള സിനിമയില്* ധാരാളം അവസരങ്ങള്* .ജോഷി സംവിധാനം ചെയ്യുന്ന 'ക്രിസ്ത്യന്* ബ്രദേര്*സ്' എന്ന ചിത്രത്തിലാണ് ശരത് കുമാര്* ഇപ്പോള്* അഭിനയിച്ച് കൊണ്ടിരിക്കുന്നത് .ഈ ചിത്രത്തിന് ശേഷം ശരത് കുമാര്* മറ്റൊരു മലയാള ചിത്രത്തിലും പ്രധാന വേഷത്തില്* അഭിനയിക്കുന്നുണ്ട് . കെ ഗിരീഷ് കുമാറിന്റെ രചനയില്* ഷാജി അസീസ്* സംവിധാനം ചെയ്യുന്ന 'ഒരിടൊത്തൊരു പോസ്റ്റ്മാന്* ' എന്ന ചിത്രത്തില്* കുഞ്ചാക്കോ ബോബന്റെ കൂടെയാണ് ശരത് കുമാര്* അഭിനയിക്കുന്നത് .ഇന്നസെന്റ് , സുരാജ് വെഞാറമൂട് , സലിം കുമാര്* , ബിജുകുട്ടന്* , മീര നന്ദന്* എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്* .ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്*ച്ച്* ആദ്യവാരം തുടങ്ങും .