സുരേഷ്ഗോപി ഡി വൈ എസ് പിയാകുന്നു. എന്നാല്* പൊലീസ് വേഷത്തില്* ഒരു വരവ്* പ്രതീക്ഷിക്കേണ്ട. കാരണം, യൂണിഫോമിടാത്ത പൊലീസാണ് കക്ഷി. അതെ, സ്പെഷ്യല്* ബ്രാഞ്ച് ഡി വൈ എസ് പി മോഹന്*ശങ്കര്* എന്നാണ് കഥാപാത്രത്തിന്*റെ പേര്. ടി എസ് സുരേഷ്ബാബു സംവിധാനം ചെയ്യുന്ന ‘കന്യാകുമാരി എക്സ്പ്രസ്’ എന്ന ചിത്രത്തിലാണ് സൂപ്പര്*സ്റ്റാറിന്*റെ പുതിയ വേഷപ്പകര്*ച്ച.

ഒരു സീരിയല്* കില്ലറിനെ കീഴടക്കാനെത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്* നേരിടേണ്ടിവരുന്ന സങ്കീര്*ണമായ പ്രശ്നങ്ങളാണ് കന്യാകുമാരി എക്സ്പ്രസിന്*റെ പ്രമേയം. ഡെന്നീസ് ജോസഫാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. ഒരു ആക്ഷന്* ത്രില്ലറായ ഈ സിനിമയുടെ ലൊക്കേഷന്* തിരുവനന്തപുരവും കന്യാകുമാരിയുമാണ്.

ഒരു ഇടവേളയ്ക്ക് ശേഷം ബാബു ആന്*റണി ശക്തനായ പ്രതിനായകനായി എത്തുന്ന കന്യാകുമാരി എക്സ്പ്രസില്* ഗൌരിനന്ദ എന്ന പുതുമുഖമാണ് നായിക. പിരമിഡ് ഫിലിംസ് നിര്*മ്മിക്കുന്ന ചിത്രത്തില്* ജഗതി, ഇന്നസെന്*റ്*, ഭീമന്** രഘു തുടങ്ങിയവരും അഭിനയിക്കുന്നു.

ഡെന്നീസ് ജോസഫ് തിരക്കഥയെഴുതിയ രാജാവിന്*റെ മകന്*, ന്യൂഡല്*ഹി, നായര്* സാബ്, ഭൂപതി, എഫ് ഐ ആര്* തുടങ്ങിയ ചിത്രങ്ങളില്* സുരേഷ്ഗോപി അഭിനയിച്ചിട്ടുണ്ട്. മാര്*ക്ക് ആന്*റണി എന്ന സുരേഷ്ഗോപിച്ചിത്രം സുരേഷ്ബാബു സംവിധാനം ചെയ്തിട്ടുണ്ട്.