ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം ‘താന്തോന്നി’യിലെ ചില സുപ്രധാന രംഗങ്ങള്* ഇന്*റര്*നെറ്റില്*. അടുത്തമാസം റിലീസ് ചെയ്യുന്ന ചിത്രത്തിലെ ചില ആക്ഷന്* രംഗങ്ങളും തകര്*പ്പന്* ഡയലോഗുകളുമാണ് ഇന്*റര്*നെറ്റില്* പ്രചരിക്കുന്നത്.

പത്തോളം പേരുമായി പൃഥ്വിരാജ് ഏറ്റുമുട്ടുന്ന സൂപ്പര്* സംഘട്ടനരംഗം ഏകദേശം മുഴുവനായും ഇന്*റര്*നെറ്റില്* കാണാം. മാത്രമല്ല, വില്ലനായെത്തുന്ന ബാബുരാജിന്*റെ മുഖത്തുനോക്കി പൃഥ്വി കാ*ച്ചുന്ന ചില ഡയലോഗുകള്* ഉള്*പ്പെട്ട രംഗങ്ങളും നെറ്റില്* ലഭ്യമാണ്. “വടക്കന്* വീട്ടില്* കൊച്ചുകുഞ്ഞിനോട് ഒടക്കാന്* നില്*ക്കല്ലേ... ഒടച്ചു കയ്യില്* തരും ഞാന്*” എന്ന ഡയലോഗാണ് അതില്* പ്രധാനം.

നീണ്ട ഇടവേളയ്ക്ക് ശേഷം ടി എ ഷാഹിദ് രചിച്ച ഈ സിനിമ തിരക്കഥയുടെ മികവിനാല്* ഇപ്പോള്* തന്നെ സിനിമാലോകത്ത് ചര്*ച്ചാവിഷയമാണ്. ‘അലിഭായ്’ ഏല്*പ്പിച്ച പരാജയത്തിന് കണക്ക് തീര്*ക്കാന്* ആവശ്യത്തിലേറെ വെടിമരുന്ന് നിറച്ച ഒരു സ്ക്രിപ്റ്റാണത്രേ ഷാഹിദ് തയ്യാറാക്കിയിരിക്കുന്നത്. നവഗതനായ ജോര്*ജ്ജ് വര്*ഗീസാണ് സംവിധായകന്*.

മധ്യകേരളത്തിലെ ക്രിസ്ത്യന്* പശ്ചാത്തലമാണ് താന്തോന്നിക്കുള്ളത്. “ലേലത്തിന് ശേഷം ക്രിസ്ത്യന്* പശ്ചാത്തലത്തില്* കുടുംബബന്ധങ്ങളുടെ ഇമോഷനും ആക്ഷനും സമം ചേര്*ത്ത ഒരു തിരക്കഥ ഇപ്പോഴാണ് ഞാന്* കാണുന്നത്” - പൃഥ്വിരാജ് പറയുന്നു.

കോടീശ്വരന്**മാരുടെ തറവാടായ വടക്കന്* വീട്ടില്*, പന്ത്രണ്ടു മക്കളില്* ഏറ്റവും ഇളയവനായാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കൊച്ചുകുഞ്ഞ് എന്ന കഥാപാത്രത്തിന്*റെ ജനനം. സഹോദരങ്ങളൊക്കെ വലിയവരാണ്. മന്ത്രി, ഡോക്ടര്*, പൊലീസ് സൂപ്രണ്ട്, കളക്ടര്* എന്നിങ്ങനെയാണ് അവരുടെയൊക്കെ പദവികള്*. ആരെങ്കിലും പറയുന്നത് അനുസരിക്കുന്ന ശീലം കൊച്ചുകുഞ്ഞിനില്ല. തനിക്ക് തോന്നിയതു പോലെ അവന്* ജീവിക്കുന്നു. ഒരു താന്തോന്നി!

ഒറ്റപ്പാലം, പോണ്ടിച്ചേരി, പൊള്ളാച്ചി, ദുബായ് എന്നിവിടങ്ങളിലായാണ് താന്തോന്നിയുടെ ചിത്രീകരണം പൂര്*ത്തിയായത്. തമിഴ്, തെലുങ്ക് താരം ഷീലയാണ് നായിക. വൈശാഖ് ഫിലിംസിന്*റെ ബാനറില്* രാജനാണ് ചിത്രം നിര്*മ്മിക്കുന്നത്. നാസര്*, സായ്കുമാര്*, ബിജുമേനോന്*, ജഗതി, ലാലു അലക്സ്, അംബിക തുടങ്ങിയവരാണ് മറ്റ് താരങ്ങള്*.

നാല് പതിറ്റാണ്ടിന് ശേഷം കെ പി ഉദയഭാനു ചലച്ചിത്ര പിന്നണിഗാന രംഗത്തെത്തുന്നതും താന്തോന്നിയിലൂടെയാണ്. ടി എ ഷാഹിദ് രചിച്ച് തേജ് മെര്*വിന്* ഈണമിട്ട “കാറ്റു പറഞ്ഞതും കടല് പറഞ്ഞതും കാലം പറഞ്ഞതും പൊള്ളാണേ...” എന്ന ഗാനമാണ് ഉദയഭാനു ആലപിക്കുന്നത്.

‘താന്തോന്നി’യിലെ ചില ഭാഗങ്ങള്* ഇന്*റര്*നെറ്റില്* പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് പൃഥ്വിരാജോ ടി എ ഷാഹിദോ ജോര്*ജ്ജ് വര്*ഗീസോ പ്രതികരിച്ചിട്ടില്ല.