-
ഇന്ത്യയ്ക്ക് വിജയം, പരമ്പര

സച്ചിന്*റെ ഡബിള്* സെഞ്ച്വറിയുടെ തിളക്കത്തില്* ഇന്ത്യ ഉയര്*ത്തിയ 401 എന്ന റണ്**മല മറി കടക്കാന്* സെഞ്ച്വറി നേടിയ ഡിവില്ലിയേഴ്സിന്*റെ പരിശ്രമങ്ങള്*ക്ക് കഴിഞ്ഞില്ല. ഫലം, ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്. ഗ്വാളിയോറില്* നടന്ന രണ്ടാം ഏകദിനം വന്* മാര്*ജിനില്* ജയിച്ചാണ് മൂന്നു മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ഈ വിജയത്തോടെ ഏകദിന റാങ്കിംഗില്* ഇന്ത്യ രണ്ടാം സ്ഥാനത്ത് തുടരും.
സ്കോര്*: ഇന്ത്യ - 401/3
ദക്ഷിണാഫ്രിക്ക - 248.
ദക്ഷിണാഫ്രിക്കന്* നിരയില്* 114 റണ്*സുമായി ഡിവില്ലിയേഴ്സ് പുറത്താകാതെ നിന്നു. ഡിവില്ലിയേഴ്സിനെ കൂടാതെ 34 റണ്*സെടുത്ത അം*ല മാത്രമാണ് ഇന്ത്യയുടെ ബൌളിംഗ് കരുത്തിനെ കുറച്ചെങ്കിലും പരീക്ഷിച്ചത്. ബാറ്റിംഗ് പറുദീസയെന്ന് ഏവരും വിശേഷിപ്പിച്ച ഗ്വാളിയോര്* വിക്കറ്റില്* പക്ഷേ ഇന്ത്യന്* ബൌളര്*മാര്* തനിസ്വരൂപം കാട്ടിയപ്പോള്* 42.5 ഓവറില്* ദക്ഷിണാഫ്രിക്കന്* ബാറ്റ്സ്*മാന്**മാര്* കൂടാരം കയറി. ഇന്ത്യയ്ക്ക് 153 റണ്*സിന്*റെ വിജയം. സച്ചിന്* ടെണ്ടുല്*ക്കറാണ് മാന്* ഓഫ് ദി മാച്ച്. താന്* നേടിയ ഇരട്ട സെഞ്ച്വറി കഴിഞ്ഞ 20 വര്*ഷം തന്*റെ ക്രിക്കറ്റ് ജീവിതത്തിന് പിന്തുണ നല്*കിയ എല്ലാ ഇന്ത്യാക്കാര്*ക്കും സമര്*പ്പിക്കുന്നതായി മാന്* ഓഫ് ദി മാച്ച് അവാര്*ഡ് ഏറ്റുവാങ്ങിക്കൊണ്ട് സച്ചിന്* പറഞ്ഞു.
മലയാളിതാരം ശ്രീശാന്താണ് ഇന്ത്യന്* ബൌളിംഗ് നിരയില്* തിളങ്ങിയത്. 49 റണ്*സ് വഴങ്ങി മൂന്നു വിക്കറ്റുകളാണ് ശ്രീ നേടിയത്. അം*ല, വാന്**ഡെര്* മെര്*വ്, സ്റ്റെയ്ന്* എന്നിവരായിരുന്നു ശ്രീശാന്തിന്*റെ ഇരകള്*. യൂസഫ് പത്താന്*, ആശിഷ് നെഹ്*റ, ജഡേജ എന്നിവര്* രണ്ടു വിക്കറ്റ് വീതം നേടി. പ്രവീണ്* കുമാര്* ഒരു വിക്കറ്റെടുത്തു.
101 പന്തുകള്* നേരിട്ടാണ് ഡിവില്ലിയേഴ്സ് 114 റണ്*സെടുത്തത്. സച്ചിന്* നേടിയ 200 റണ്*സിന്*റെ ആവേശം ഇന്ത്യന്* ബൌളര്*മാരിലേക്കും പടര്*ന്നപ്പോള്* കളി കൈവിട്ട രീതിയിലായിരുന്നു ദക്ഷിണാഫ്രിക്കന്* ബാറ്റ്സ്*മാന്**മാര്* തുടക്കം മുതല്* ബാറ്റ് വീശിയത്. സ്കോര്* കാര്*ഡില്* 130 റണ്*സ് എത്തുമ്പോഴേക്കും അവരുടെ വിലപ്പെട്ട ആറു വിക്കറ്റുകള്* നഷ്ടപ്പെട്ടിരുന്നു. പിന്നീട് ഒരു തിരിച്ചുവരവ് അസാധ്യമായിരുന്നു. ഡിവില്ലിയേഴ്സ് തന്*റെ പോരാട്ടവീര്യം പുറത്തെടുത്തെങ്കിലും.
മിന്നല്* വേഗത്തില്* അര്*ദ്ധസെഞ്ച്വറി തികച്ച നായകന്* ധോണി(68*), കാര്*ത്തിക്(79), യൂസഫ് പത്താന്*(38) എന്നിവരാണ് സച്ചിന്*റെ പ്രഭാവലയത്തിലും ഇന്ത്യന്* ബാറ്റിംഗ് പടയോട്ടത്തിന് നേതൃത്വം നല്*കിയത്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks