-
ജയിംസ് കാമറൂണും അമീര്‍*ഖാനും ഒന്നിക്കുന്&
ഹോളിവുഡ് സംവിധായകന്* ജയിംസ് കാമറൂണും ബോളിവുഡ് ഇതിഹാസം അമീര്‍*ഖാനും ഒന്നിക്കുന്നു. ഇതേത് പ്രൊജക്ട്?, എന്തു പ്രൊജക്ട്? എന്നൊന്നും ആലോചിച്ച് ചിന്താകുഴപ്പത്തിലാകേണ്ട. ഇരുവരും സിനിമയ്ക്കു വേണ്ടിയല്ല ഒന്നിക്കുന്നത്. കാമറൂണും അമീറും ഒരുമിച്ച് ഒരു വേദിയില്‍* പ്രത്യക്ഷപ്പെടാന്‍* പോകുകയാണ്.
മാര്‍*ച്ച് 13 ശനിയാഴ്ചയാണ് ഇരുവരും ഒന്നിച്ച് ഒരു സ്റ്റേജില്‍* പ്രത്യക്ഷപ്പെടുന്നത്. ഡല്*ഹിയില്* ‘സിനിമയുടെ ഭാവി’യെക്കുറിച്ചുള്ള ഒരു ചര്*ച്ചയാണ് ഹോളിവുഡിലെയും ബോളിവുഡിലെയും അതികായരുടെ സാന്നിധ്യത്താല്‍* ശ്രദ്ധേയമാകാന്‍* പോകുന്നത്.
ലോക സിനിമാചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായ അവതാറിന്*റെ സംവിധായകനും ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റായ ത്രീ ഇഡിയറ്റ്സിലെ നായകനും ഒന്നിക്കുമ്പോള്‍* ‘സിനിമയുടെ ഭാവി’യെക്കുറിച്ചുള്ള ചര്*ച്ച കൊഴുക്കുമെന്ന് പറയേണ്ടതില്ലല്ലോ.
അന്നു വൈകുന്നേരം തന്നെ ഒരു സ്വകാര്യ ഡിന്നറിലും ജയിംസ് കാമറൂണും അമീര്‍*ഖാനും പങ്കെടുക്കുമെന്ന് റിപ്പോര്*ട്ടുകളുണ്ട്. ദി ടെര്*മിനേറ്റര്*, റാംബോ: ഫസ്റ്റ് ബ്ലഡ് പാര്*ട്ട് 2, ഏലിയന്‍*സ്, ടെര്*മിനേറ്റര്* 2, ട്രൂ ലൈസ്, ടൈറ്റാനിക്, അവതാര്‍* തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്* ഡല്*ഹിയില്* എത്തുമ്പോള്‍* അത് ഹോളിവുഡ് - ബോളിവുഡ് പുതിയ ബന്ധത്തിന് തുടക്കമാകുമെന്നും പ്രതീക്ഷയുണ്ട്. ഭാവിയില്‍* കാമറൂണിന്*റെ ഒരു ഹോളിവുഡ് ചിത്രത്തില്‍* അമീര്‍*ഖാന്* നായകനായാലും അത്ഭുതപ്പെടേണ്ടതില്ല.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks