ഫാമിലിഹീറോ ജയറാമും യംഗ് സൂപ്പര്*സ്റ്റാര്* പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്നു. ഇരുവരും നായകന്**മാരാകുന്ന ചിത്രത്തിന് ‘മേക്കപ്പ്*മാന്*’ എന്നാണ് പേര്. ചോക്ലേറ്റ്, റോബിന്**ഹുഡ് എന്നീ സിനിമകള്*ക്ക് തിരക്കഥയെഴുതിയ സച്ചി - സേതു ടീം രചന നിര്*വഹിക്കുന്ന മേക്കപ്പ്*മാന്* സംവിധാനം ചെയ്യുന്നത് ഹിറ്റ്മേക്കര്* ഷാഫി.

സൂപ്പര്*ഹിറ്റായ ചട്ടമ്പിനാടിന് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന സിനിമയാണിത്. നായകനായി ജയറാമിനെ മാത്രമാണ് ആദ്യം ഷാഫി നിശ്ചയിച്ചത്. എന്നാല്* തിരക്കഥാ രചനാവേളയില്* മറ്റൊരു നായകനു കൂടി സ്കോപ്പുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു. പൃഥ്വിരാജ് ഒരു സൂപ്പര്*സ്റ്റാറായാണ് ഈ ചിത്രത്തില്* അഭിനയിക്കുന്നതെന്ന് സൂചനയുണ്ട്.

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ‘മേക്കപ്പ്*മാന്*’ സമ്പൂര്*ണ്ണ കോമഡിച്ചിത്രമാണ്. ലക്*ഷ്മി റായിയാണ് ചിത്രത്തിലെ ഒരു നായിക. രണ്ടാമത്തെ നായികയായി ചാര്*മ്മിയെയാണ് പരിഗണിച്ചത്. എന്നാല്* ചാര്*മ്മിക്ക് ഡേറ്റില്ലാത്തതുകൊണ്ട് പുതിയൊരു നായികയെ തേടുകയാണ്.

ഈ ബിഗ് ബജറ്റ് ചിത്രം രജപുത്രയുടെ ബാനറില്* എം രഞ്ജിത്താണ് നിര്*മ്മിക്കുന്നത്. ഷാഫി സംവിധാനം ചെയ്ത വണ്**മാന്* ഷോയില്* ജയറാമും ചോക്ലേറ്റ്, ലോലിപോപ്പ് എന്നീ സിനിമകളില്* പൃഥ്വിരാജും മുമ്പ് അഭിനയിച്ചിട്ടുണ്ട്.