-
ഫാഷന്* തമിഴില്*, ഇല്യാന നായിക
ബോളിവുഡില്* തരംഗം സൃഷ്ടിക്കുകയും പ്രിയങ്ക ചോപ്രയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുക്കുകയും ചെയ്ത ‘ഫാഷന്*’ എന്ന ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. പ്രിയങ്ക അനശ്വരമാക്കിയ ‘മേഘ്ന മാഥുര്*’ എന്ന കഥാപാത്രത്തെ തെലുങ്ക് ഹോട്ട് നായിക ഇല്യാന തമിഴില്* അവതരിപ്പിക്കും.
ഫാഷന്* ലോകത്തെ അറിയാക്കഥകള്* പ്രമേയമാക്കിയ ‘ഫാഷന്*’ എന്ന ചിത്രം സംവിധാനം ചെയ്തത് മധുര്* ഭണ്ഡാര്*ക്കറാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് കങ്കണ റനൌതിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. തമിഴില്* ഈ സിനിമ റീമേക്ക് ചെയ്യുമ്പോള്* ഇല്യാനയുടെ പരിധികളില്ലാത്ത ഗ്ലാമര്* പ്രദര്*ശനം ചിത്രത്തിന്*റെ വിജയത്തെ സഹായിക്കുമെന്നാണ് അണിയറ പ്രവര്*ത്തകരുടെ വിശ്വാസം.
കന്നഡ സംവിധായകനായ ഇന്ദ്രജിത്ത് ലങ്കേഷാണ് ഫാഷന്* തമിഴില്* ഒരുക്കുന്നത്. ഈ ചിത്രത്തിന്*റെ കന്നഡ, തെലുങ്ക് പതിപ്പുകളിറക്കാനും പദ്ധതിയുണ്ട്. കന്നഡത്തിലെ പ്രശസ്ത നിര്*മ്മാതാവായ കെ മഞ്ജുവാണ് ഫാഷന്* പ്രാദേശികഭാഷകളില്* നിര്*മ്മിക്കുന്നത്.
ദേവദാസു, പോക്കിരി, ജല്**സ, കിക്ക് തുടങ്ങിയ മെഗാഹിറ്റുകളിലൂടെ തെലുങ്കില്* നമ്പര്* വണ്* നായികയായി മാറിയ ഇല്യാന നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ഫാഷന്*. കരിയറിന്*റെ ആദ്യകാലത്ത് ‘കേഡി’ എന്ന തമിഴ് ചിത്രത്തില്* ഇല്യാന അഭിനയിച്ചിരുന്നു. ഫാഷന്* കൂടാതെ, ഭൂപതി പാണ്ഡ്യന്* സംവിധാനം ചെയ്യുന്ന ‘രാജവേഷം’ എന്ന തമിഴ് ചിത്രത്തിലും ഇല്യാന അഭിനയിക്കുന്നുണ്ട്. വിക്രമാണ് ഈ ചിത്രത്തിലെ നായകന്*.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks