ദിലീപും നയന്**താരയും ഒന്നിച്ച ‘ബോഡിഗാര്*ഡ്’ തമിഴിലെത്തുമ്പോള്* പേര് ‘കാവല്*ക്കാരന്*’. വിജയ്, അസിന്* ജോഡി പോക്കിരിക്കു ശേഷം ഒന്നിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ദിഖ് തന്നെയാണ്. ഈ ചിത്രത്തിന്*റെ ഷൂട്ടിംഗ് തിങ്കളാഴ്ച കുംഭകോണത്ത് ആരംഭിച്ചു.


1967ല്* പുറത്തിറങ്ങിയ എം ജി ആര്* ചിത്രത്തിന്*റെ പേരാണ് ‘കാവല്*ക്കാരന്*’. ആ ചിത്രത്തില്* ജയലളിതയായിരുന്നു നായിക. എം ജി ആര്* ചിത്രങ്ങളുടെ പേര് തന്*റെ പുതിയ ചിത്രങ്ങള്*ക്ക് സ്വീകരിക്കുന്നത് വിജയ് പതിവാക്കിയിരിക്കുകയാണ്. എം ജി ആറിന്*റെ പ്രശസ്തമായ ‘വേട്ടൈക്കാരന്*’ എന്ന ടൈറ്റില്* കഴിഞ്ഞ ചിത്രത്തിന് വിജയ് സ്വീകരിച്ചത് വാര്*ത്താപ്രാധാന്യം നേടിയിരുന്നു.

മലയാളത്തില്* ശരാശരി വിജയം മാത്രം നേടിയ ചിത്രമാണ് ബോഡിഗാര്*ഡ്. ജയകൃഷ്ണന്* എന്ന യുവാവ് അശോകന്* എന്ന അധോലോക രാജാവിന്*റെ ബോഡിഗാര്*ഡായി എത്തുകയും പിന്നീട് അയാളുടെ മകള്* അമ്മുവിന്*റെ ബോഡിഗാര്*ഡായി മാറുകയും ചെയ്യുന്നു.

തുടര്*ന്ന് അമ്മു അയാളെ പ്രണയിക്കുകയാണ്. അയാള്* പക്ഷേ, അത് അറിയുന്നതേയില്ല. അയാള്* കാത്തിരിക്കുന്നത്, തന്നോട് ഫോണിലൂടെ നിരന്തരം സംസാരിക്കുന്ന ഒരു പെണ്*കുട്ടിയെയാണ്.

തിരക്കഥയില്* ആവശ്യമായ വ്യത്യാസങ്ങള്* വരുത്തിയാണ് സിദ്ദിഖ് ബോഡിഗാര്*ഡ് തമിഴില്* ഒരുക്കുന്നത്. മലയാളത്തില്* ത്യാഗരാജന്* അവതരിപ്പിച്ച അശോകന്* എന്ന കഥാപാത്രത്തെ രാജ് കിരണാണ് തമിഴില്* അവതരിപ്പിക്കുന്നത്. ഹരിശ്രീ അശോകന്* അവതരിപ്പിച്ച കഥപാത്രമായി വടിവേലു വേഷമിടും.

ഫ്രണ്ട്സ്, എങ്കള്* അണ്ണ, സാധു മിരണ്ടാല്* എന്നീ സിനിമകള്*ക്ക് ശേഷം സിദ്ദിഖ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് കാവല്*ക്കാരന്*. ഒരു ഇടവേളയ്ക്ക് ശേഷം അസിന്* കോളിവുഡില്* തിരിച്ചെത്തുന്ന ഈ ചിത്രത്തിന്*റെ സംഗീതം വിദ്യാസാഗറാണ്.