-
ഹരിഹരന്* - മലയാള സിനിമയുടെ പടനായകന്*

ഒരു സംവിധായകന്* എങ്ങനെയായിരിക്കണം എന്നതിന്*റെ മാതൃകയാണ് ഹരിഹരന്*. ‘ഈ സിനിമ എന്‍*റേതാണ്’ എന്ന് ഉറക്കെ വിളിച്ചു പറയാന്‍* തന്*റേടമുള്ള മാസ്റ്റര്‍* ഡയറക്ടര്‍*. ഹരിഹരന് അര്*ഹതയ്ക്കുള്ള അംഗീകാരമാണ് 2009ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്*ഡ്.
സൂപ്പര്‍*താരങ്ങള്‍* അഭിനയിച്ചാലും പുതുമുഖങ്ങള്‍* അഭിനയിച്ചാലും ഹരിഹരന്* സംവിധാനം ചെയ്യുന്ന ചിത്രങ്ങള്‍* ഹരിഹരന്*റേതു മാത്രമാണ്. എം ടി വാസുദേവന്‍**നായര്‍* തിരക്കഥയെഴുതുന്ന ചിത്രങ്ങളില്‍* സംവിധായകരുടെ പേരുകള്‍* രണ്ടാമതായി പരാമര്*ശിക്കുന്ന രീതി ഹരിഹരന്*റെ കാര്യത്തില്‍* ഉണ്ടാകുന്നില്ല. തിരക്കഥ എം ടിയാണെങ്കിലും ഹരിഹരന്* തന്നെ ക്യാപ്ടന്*. എം ടി പോലും അത് അംഗീകരിച്ചിട്ടുള്ളതാണ്.
പഴശ്ശിരാജ ഹരിഹരന്*റെ മൂന്നര വര്*ഷത്തോളം നീണ്ട തപസിന്*റെ ഫലമാണ്. ഒരു സംവിധായകന് തന്*റെ ചിത്രത്തോട് എത്രമാത്രം സ്നേഹവും ആത്മാര്*ത്ഥതയും ഉണ്ടായിരിക്കണമെന്നത് പഴശ്ശിരാജ വിജയകരമായി പൂര്*ത്തിയാക്കി കാണിച്ചുതരികയായിരുന്നു ഹരിഹരന്*. മറ്റൊരു സംവിധായകനായിരുന്നെങ്കില്‍* നിരന്തരമായുണ്ടായ വിഘ്നങ്ങളില്‍* മനസുമടുത്ത് ആ പ്രൊജക്ട് തന്നെ ഉപേക്ഷിക്കുമായിരുന്നു.
‘ഞാന്‍* ഒരു യുദ്ധമുഖത്തായിരുന്നു’ എന്നാണ് പഴശ്ശിരാജയുടെ ചിത്രീകരണത്തെക്കുറിച്ച് ഹരിഹരന്* അഭിപ്രായപ്പെട്ടത്. മൂവായിരത്തോളം അഭിനേതാക്കള്‍*. 27 കോടിയോളം ബജറ്റ്. റസൂല്‍* പൂക്കുട്ടി, എം ടി, ഇളയരാജ, ഒ എന്‍* വി, മമ്മൂട്ടി, ശരത്കുമാര്* തുടങ്ങിയ പ്രഗത്ഭരുടെ നിര. ഹരിഹരന്* മുന്നില്‍* നിന്ന് നയിച്ചപ്പോള്‍* മലയാള സിനിമയ്ക്ക് ലഭിച്ചത് എക്കാലത്തെയും വലിയ ഒരു സിനിമയാണ്. ഇപ്പോള്‍* എട്ട് സംസ്ഥാന അവാര്*ഡുകള്* വാരിക്കൂട്ടി പഴശ്ശി വീണ്ടും വിജയശ്രീലാളിതനാകുകയാണ്.
ഇത് മൂന്നാം തവണയാണ് മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്*ഡ് ഹരിഹരന് ലഭിക്കുന്നത്. 1992ല്‍* സര്*ഗം എന്ന ചിത്രത്തിനും 94ല്‍* പരിണയം എന്ന ചിത്രത്തിനുമാണ് മികച്ച സംവിധായകനായി ഹരിഹരന്* തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ‘കര്*ണന്*’ എന്ന ബിഗ് ബജറ്റ് ചിത്രമാണ് ഹരിഹരന്* അടുത്തതായി ഒരുക്കുന്നത്. മമ്മൂട്ടിയും ഗോകുലം ഗോപാലനും ഉള്*പ്പടെ പഴശ്ശിരാജയുടെ ടീമിലെ മിക്കവരെയും കര്*ണനിലും ആവര്*ത്തിക്കാനാണ് ഹരിഹരന്* തീരുമാനിച്ചിരിക്കുന്നത്
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks