സിനിമാതാരങ്ങള്* ടി വി പരിപാടിയില്* പങ്കെടുക്കരുതെന്ന ഫിലിം ചേംബര്* നിര്*ദേശത്തെ തുടര്*ന്ന് താര സംഘടനയായ അമ്മയില്* ഭിന്നത രൂക്ഷമാകുന്നു. ചേംബറിന്*റേ തീരുമാനത്തെ അനുകൂലിച്ച സുരേഷ്ഗോപിയുടെ പ്രസ്താവനയ്ക്കെതിരെ ജഗദീഷ് പരസ്യമായി രംഗത്തെത്തി.

സുരേഷ്* ഗോപിയുടെ പ്രതികരണം അനവസരത്തിലാണെന്ന് ജഗദീഷ്* പറഞ്ഞു. താരങ്ങളെ വിലക്കണമെന്ന്* ആവശ്യപ്പെടുന്ന ഫിലിം ചേംബറും താരസംഘടനയായ അമ്മയും തമ്മില്* ചര്*ച്ച നടക്കുന്നതിന്* മുമ്പ്* ഇത്തരമൊരു അഭിപ്രായം പറയാന്* പാടില്ലായിരുന്നു. കൊല്ലത്തുള്ള ഒരു നടനോടുള്ള വിരോധത്തിലാണ്* സുരേഷ്*ഗോപി പെട്ടന്ന്* ഇത്തരത്തില്* നിലപാട്* മാറ്റിയതെന്നും ജഗദീഷ്* ആരോപിച്ചു. ഒരു ന്യൂസ് ചാനലിന് നല്*കിയ അഭിമുഖത്തിലാണ് ജഗദീഷ് സുരേഷ്ഗോപിയ്*ക്കെതിരെ രംഗത്തെത്തിയത്. സൂര്യ ടിവിയില്* 'ഡീല്* ഓര്* നോ ഡീല്*' റിയാലിറ്റി ഷോ അവതരിപ്പിയ്ക്കുന്ന മുകേഷിനെയാണ് കൊല്ലത്തുള്ള നടന്* എന്ന് ജഗദീഷ് ഉദ്ദേശിച്ചത്.

എല്ലാ താരങ്ങളെയും കുറിച്ച് തമാശക്കഥകള്* ഉണ്ടാക്കാറുള്ള ഈ നടന്* സുരേഷിനെ കളിയാക്കിയും ഒട്ടേറെ തമാശക്കഥകള്* ഉണ്ടാക്കിയിട്ടുണ്ട്. ഒരുപക്ഷേ ഇതാകാം ഈ നടനോടുള്ള സുരേഷിന്*റെ വിരോധത്തിന് കാരണമെന്നും ജഗദീഷ് പറഞ്ഞു. അമ്മ-ചേംബര്* ചര്*ച്ചയിലെ പത്തു വിഷയങ്ങളില്* ഒമ്പതും സുരേഷ്ഗോപിക്ക് എതിരാണ്. താന്* നിര്*മാതാക്കള്* എടുത്തു തരുന്ന മുറിയിലാണ് താമസിക്കുന്നത്. എന്നാല്* സുരേഷ്ഗോപി ഇത്തരം ഹോട്ടലുകളില്* താമസിക്കാറില്ല. സുരേഷ്ഗോപി ലെക്കേഷിനില്* എത്തുന്നത് ചീട്ടുകളിക്കാനാണെന്ന് ആരോപണവുമുണ്ട്. ഇക്കാര്യത്തില്* ആരെങ്കിലും ഇടപെട്ടാല്* അത് തന്റെ സ്വന്തം കാര്യമാണെന്ന മറുപടിയാണ് സുരേഷ്ഗോപി നല്*കുന്നതെന്നും ജഗദീഷ് പറഞ്ഞു.

മലയാളത്തിലെ മിക്കവാറും റിയാലിറ്റി ഷോകളില്* വിളക്കു കൊളുത്താനും സമ്മാനം നല്*കാനുമെല്ലാം സുരേഷ് എത്താറുണ്ട്. അവിടെ വന്ന് മത്സരാര്*ത്ഥികള്*ക്ക് പ്രചോദനം നല്*കുന്ന വികാരതീവ്രമായ പ്രസംഗം നടത്താറുമുണ്ട്. ഒരുപക്ഷേ മലയാളത്തില്* ഏറ്റവും കൂടുതല്* റിയാലിറ്റി ഷോകളില്* പങ്കെടുക്കുന്ന താരം സുരേഷായിരിക്കും. ആ സുരേഷ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത് എന്തിനാണെന്ന് അറിയില്ല.

സുരേഷ് കുറച്ചുകൂടി പക്വതയുള്ള സമീപനം കാട്ടിയിരുന്നെങ്കില്* എന്ന് ഞാനാഗ്രഹിച്ച് പോവുകയാണ്. ഈ രണ്ട് നടന്**മാരും എന്*റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. സുരേഷിനോടൊരു കാര്യം പറഞ്ഞാല്* അത് വളരെ ഗൌരവാമായി എടുത്ത് പരിഹാരം കാണുന്ന വ്യക്തിയാണ്. ഇപ്പോള്* ഈ രണ്ട് നടന്**മാര്*ക്കിടയില്* കിടന്ന് താനാണ് ഞെരുങ്ങുന്നതെന്നും ജഗദീഷ് പറഞ്ഞു.

അതേസമയം, സിനിമയില്* നിന്ന് വന്* പ്രതിഫലം പറ്റുന്ന താരങ്ങള്* ടെലിവിഷന്* പരിപാടികളില്* പങ്കെടുക്കരുത് എന്നാണ് തന്റെ അഭിപ്രായമെന്ന് സുരേഷ്ഗോപി ഇന്നലെ പറഞ്ഞിരുന്നു. എന്നാല്*, ഗായകരെ സംബന്ധിച്ച ഫിലിം ചേംബര്* തീരുമാനം തെറ്റാണെന്നും സുരേഷ്ഗോപി അഭിപ്രായപ്പെട്ടു. ഗായകര്*ക്ക് സിനിമയിലും ടിവി പരിപാടികളിലും പങ്കെടുക്കാനുള്ള അവസരം നല്*കേണ്ടതാണെന്നും താരം ആവശ്യപ്പെട്ടു.

കോടിക്കണക്കിന് രൂപ പ്രതിഫലം പറ്റുന്ന താരങ്ങളെ ടിവിയില്* ലഭ്യമല്ലാത്ത അവസ്ഥ വന്നാല്* മാത്രമേ തിയേറ്ററുകളിലേക്ക് ജനമെത്തുകയുള്ളൂ. അല്ലെങ്കില്* ജനം സിനിമ ഉപേക്ഷിച്ചാല്* എന്തുചെയ്യും എന്നും സുരേഷ്ഗോപി ചോദിച്ചിരുന്നു.

സിനിമയില്* അഭിനയിക്കുന്നതിനൊപ്പം ഒരു പ്രമുഖ ചാനലിന്*റെ കോമഡി റിയാലിറ്റി ഷോയില്* സ്ഥിരം ജഡ്ജായി ജഗദീഷ് പങ്കെടുക്കുന്നുണ്ട്. ഇതേ ചാനലിന്*റെ മറ്റൊരു റിയാലി ഷോയില്* സെലിബ്രിറ്റി ഗസ്റ്റായി വിഷു ദിനത്തില്* സുരേഷ്ഗോപിയും പങ്കെടുക്കുന്നുണ്ട്. സിനിമാ താരങ്ങളും ഗായകരും സാങ്കേതിക വിദഗ്ധരും ഇനിമുതല്* ടി വി ചാനലുകളിലെ റിയാലിറ്റി ഷോകളിലോ സീരിയലുകളിലോ, മറ്റ് അവാര്*ഡ്ദാനച്ചടങ്ങുകളിലോ പങ്കെടുക്കാന്* പാടില്ലെന്ന് വ്യാഴാഴ്ച കൊച്ചിയില്* ചേര്*ന്ന ഫിലിം ചേംബറിന്*റെ യോഗമാണ് നിര്*ദ്ദേശിച്ചത്.