-
അലക്സാണ്ടര്* ഇനി എന്നുവരും?

വലിയ പ്രതീക്ഷയോടെ വിഷുവിന് അലക്സാണ്ടറെ കാത്തിരുന്നവരാണ് മോഹന്*ലാല്* ആരാധകര്*. ഏത് അലക്സാണ്ടര്* എന്നാണോ? മുരളി നാഗവള്ളി സംവിധാനം ചെയ്ത ‘അലക്സാണ്ടര്* ദി ഗ്രേറ്റ്’. അവരെ കടുത്ത നിരാശയിലാഴ്ത്തിക്കൊണ്ട് വിഷുത്തലേന്ന് ഒരു വാര്*ത്ത പുറത്തുവന്നു - വിഷുച്ചിത്രമായി ‘അലക്സാണ്ടര്* ദി ഗ്രേറ്റ്’ തിയേറ്ററുകളിലെത്തില്ല!
എന്താണ് കാരണമെന്ന് അന്വേഷിച്ചപ്പോള്* വ്യക്തമായ ഒരു മറുപടി ആരില്* നിന്നും ലഭിച്ചില്ല. എന്നാല്* നിര്*മ്മാതാവ് വി ബി കെ മേനോന് പെട്ടെന്നുണ്ടായ ചില സാമ്പത്തിക പ്രശ്നങ്ങളാണ് ചിത്രത്തിന്*റെ റിലീസ് മുടങ്ങിയതിന് കാരണമായി പറഞ്ഞു കേട്ടത്. റിലീസ് ചെയ്യുന്നതിന്*റെ തലേദിവസം വരെ ഈ ‘സാമ്പത്തിക പ്രശ്നം’ ഉണ്ടായിരുന്നില്ലേ എന്ന ചോദ്യം ബാക്കിയാകുന്നു.
കാരണം, ഏപ്രില്* 14 വരെ ‘അലക്സാണ്ടര്* ദി ഗ്രേറ്റ്’ ഉറപ്പായും 15ന് റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്*റെ അണിയറപ്രവര്*ത്തകരെല്ലാം നല്*കിയ സൂചന. എഴുപതിലധികം തിയേറ്ററുകളും ബുക്ക് ചെയ്തിരുന്നു. ചുമരുകളായ ചുമരുകളെല്ലാം പോസ്റ്ററുകളും പതിച്ചു. ടി വി ചാനലുകളില്* പാട്ടുകളും ചില രംഗങ്ങളും പ്രത്യക്ഷപ്പെട്ടു. ഒടുവില്* ‘ചിത്രം ഇപ്പോള്* റിലീസ് ചെയ്യുന്നില്ല’ എന്ന അറിയിപ്പ് നിര്*മ്മാതാവിന്*റെ ഓഫീസില്* നിന്ന് എത്തുകയായിരുന്നു. മോഹന്*ലാലും ലക്*ഷ്മിയും സായികുമാറും ജഗദീഷുമൊക്കെ അണിനിരക്കുന്ന അലക്സാണ്ടര്* ദി ഗ്രേറ്റ് ഒരു ത്രില്ലറാണ്. അതുകൊണ്ടു തന്നെ പ്രേക്ഷകര്*ക്ക് ചിത്രത്തില്* പ്രതീക്ഷയുമുണ്ടായിരുന്നു.
എന്നാല്* പെട്ടെന്നുണ്ടായ സാമ്പത്തിക പ്രശ്നത്തിന്*റെ പേരില്* ചിത്രം മാറ്റിവച്ചതിനു പിന്നില്* മറ്റു ചില കാരണങ്ങളും ഉണ്ടെന്നാണ് വിലയിരുത്തല്*. പരാജയഭീതിയാണ് ചിത്രത്തിന്*റെ റിലീസ് മാറ്റിയതിന് പിന്നിലെന്നും പറയപ്പെടുന്നു. എന്തായാലും ഈ സിനിമ ഇനി എന്ന് റിലീസ് ചെയ്യും എന്നതിനെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ല. നിര്*മ്മാതാക്കള്* സമരത്തിലായതിനാല്* ഉടനെയൊന്നും ഒരു സിനിമയും റിലീസ് ചെയ്യില്ല.
ഏപ്രില്* അവസാനവും മേയ് ആദ്യവുമായി വമ്പന്* ചിത്രങ്ങള്* തിയേറ്ററുകളിലെത്താനുണ്ട്. പോക്കിരിരാജ, ക്രിസ്ത്യന്* ബ്രദേഴ്സ് തുടങ്ങിയ മള്*ട്ടിസ്റ്റാര്* ചിത്രങ്ങളും ഒരു നാള്* വരും എന്ന മോഹന്*ലാല്* ചിത്രവും ആ കാലയളവിലെത്തുമെന്നാണ് കരുതുന്നത്. അതിനിടയില്* അലക്സാണ്ടര്* ദി ഗ്രേറ്റ് റിലീസ് ചെയ്യില്ലെന്നുറപ്പാണ്. എന്തായാലും അലക്സാണ്ടറെ അടുത്തകാലത്തെങ്ങും പ്രതീക്ഷിക്കേണ്ടെന്നു സാരം
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks