-
ഷൂട്ടിംഗിനിടെ അപകടം; ഭാവനയ്ക്ക് പരുക്ക്

ഷൂട്ടിംഗിനിടെ അപകടത്തില്* നടി ഭാവനയ്ക്ക് ഗുരുതര പരുക്ക്. കന്നഡച്ചിത്രത്തിന്*റെ ഷൂട്ടിംഗിനിടെയാണ് ഭാവനയ്ക്ക് ബൈക്കില്* നിന്ന് വീണ് പരുക്കേറ്റത്. കൈക്കും കാലുകള്*ക്കും ഗുരുതരമായി പരുക്കേറ്റതായാണ് റിപ്പോര്*ട്ടുകള്*. ഡോക്ടര്*മാര്* ഭാവനയ്ക്ക് സമ്പൂര്*ണ വിശ്രമം നിര്*ദ്ദേശിച്ചു.
കന്നഡ സൂപ്പര്*സ്റ്റാര്* പുനീത് രാജ്കുമാറിനൊപ്പം അഭിനയിക്കുന്ന ‘ജാക്കി’ എന്ന ചിത്രത്തിന്*റെ ലൊക്കേഷനിലായിരുന്നു അപകടം. സൂരിയാണ് ചിത്രത്തിന്*റെ സംവിധായകന്*. ബാംഗ്ലൂര്* ഹൈവേയിലാണ് ചിത്രീകരണം നടന്നത്.
പുനീതിനൊപ്പം ഭാവന ബൈക്കില്* പോകുന്ന രംഗമാണ് ചിത്രീകരിച്ചത്. മുന്നില്* കരിമ്പു കയറ്റിപ്പോകുന്ന ലോറിയില്* നിന്ന് ഭാവന കരിമ്പ് എടുക്കണം. ഈ രംഗം റിഹേഴ്സലില്* മനോഹരമായി ഭാവന ചെയ്തു. ടേക്ക് എടുത്തപ്പോള്*, ലോറിയ്ക്ക് അല്*പ്പം സ്പീഡ് കൂടി. ബൈക്കിലെത്തി കരിമ്പ് എടുക്കാന്* ഭാവന ആഞ്ഞെങ്കിലും കിട്ടിയില്ല. ഇതോടെ ബൈക്ക് ഓടിച്ചിരുന്ന പുനീതിന് വണ്ടിയുടെ നിയന്ത്രണം നഷ്ടമായി.
ബൈക്ക് മറിയുകയും ഭാവന റോഡില്* തെറിച്ചു വീഴുകയുമായിരുന്നു. ഉടന്* തന്നെ ഭാവനയെ ആശുപത്രിയില്* എത്തിച്ചു. പരുക്ക് സാരമുള്ളതായതിനാല്* മൂന്നാഴ്ചയെങ്കിലും ഭാവനയ്ക്ക് വിശ്രമം വേണ്ടിവരും.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks