-
ഗൌതം - അജിത് ചിത്രം ഉപേക്ഷിച്ചു?
ഗൌതം വാസുദേവ് മേനോന്* സംവിധാനം ചെയ്യാനിരുന്ന അജിത് ചിത്രമായ ‘കാവല്*’ ഉപേക്ഷിച്ചെന്ന് സൂചന. ഗൌതം മേനോന്* തന്നെയാണ് ഇതുസംബന്ധിച്ച സൂചനകള്* തന്നിരിക്കുന്നത്. അജിത്തിന്*റെ അമ്പതാം ചിത്രമായാണ് ‘കാവല്*’ പരിഗണിച്ചിരുന്നത്. എന്നാല്* ഈ സിനിമ ഉപേക്ഷിക്കപ്പെട്ടതായാണ് ഏറ്റവും പുതിയ റിപ്പോര്*ട്ടുകള്*. ദയാനിധി അഴഗിരിയാണ് കാവല്* നിര്*മ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്.
കഴിഞ്ഞ ദിവസം നടത്തിയ ഒരു വാര്*ത്താസമ്മേളനത്തില്* - അജിത് ചിത്രം എന്നു തുടങ്ങുമെന്നോ, അങ്ങനെ ഒരു ചിത്രം നടക്കുമോ എന്നോ ഗൌതം മേനോന്* വ്യക്തമാക്കിയില്ല. ഈ സിനിമ നടക്കുമോ എന്ന കാര്യം അജിത്തിനോട് തിരക്കുന്നതായിരിക്കും നല്ലതെന്നാണ് ഗൌതം പ്രതികരിച്ചത്.
“പ്രഖ്യാപിക്കപ്പെട്ടതല്ലാതെ ആരും എന്നോട് ഈ സിനിമയെക്കുറിച്ച് സംസാരിച്ചിട്ടില്ല” - ഗൌതം വ്യക്തമാക്കി. ഇപ്പോള്* രണ്ടു ചിത്രങ്ങളുടെ തിരക്കിലാണ് ഗൌതം മേനോന്*. വിക്രമിനെ നായകനാക്കി ഒരു സിനിമയും ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ ഹിന്ദിയും. ഈ രണ്ടു സിനിമകള്*ക്ക് ശേഷം മാത്രമേ മറ്റ് പ്രൊജക്ടുകളെപ്പറ്റി ഗൌതം ആലോചിക്കൂ.
നിലവിലെ സാഹചര്യത്തില്* ഗൌതം ഒരു അജിത് ചിത്രം ചെയ്യാന്* ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ അജിത്തിന്*റെ അമ്പതാം ചിത്രത്തിന്*റെ സംവിധായകന്* മറ്റൊരാളായിരുക്കുമെന്ന് ഏകദേശം ഉറപ്പായി.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks