ട്വന്*റി20യ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്*ലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിച്ചേക്കുമെന്ന് സൂചന. ഇരുവരും നിറഞ്ഞു നില്*ക്കുന്ന ഒരു തിരക്കഥ അണിയറയില്* ഒരുങ്ങുന്നുണ്ട്. ചോക്ലേറ്റ്, റോബിന്**ഹുഡ് തുടങ്ങിയ തിരക്കഥകളെഴുതിയ സച്ചി - സേതു ടീമാണ് ഇപ്പോള്* ഇത്തരമൊരു തിരക്കഥയുടെ രചനയില്* മുഴുകിയിരിക്കുന്നത്.


പോക്കിരിരാജ ചെയ്ത വൈശാഖാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. നിര്*മ്മാണം വൈശാഖ് രാജന്*. ‘സീനിയേഴ്സ്’ എന്നു പേരിട്ടിരിക്കുന്ന ഈ സിനിമ ഒരു മുഴുനീള കോമഡിച്ചിത്രമായിരിക്കും. നാലു നായകന്**മാരാണ് സിനിമയിലുള്ളത്. രണ്ട് നായികമാരുമുണ്ട്. താരങ്ങളെ അന്തിമമായി നിര്*ണയിച്ചിട്ടില്ല.

പോക്കിരിരാജയില്* മമ്മൂട്ടിയെയും പൃഥ്വിരാജിനെയുമൊന്നിപ്പിച്ച് വന്* വിജയം കൊയ്ത വൈശാഖ് സീനിയേഴ്സിന്*റെ സസ്പെന്*സ് പൊളിക്കുന്നില്ല. ആരൊക്കെയാണ് നായകന്മാര്* എന്ന കാര്യം വൈശാഖ് രഹസ്യമാക്കി വയ്ക്കുകയാണ്. മലയാളത്തിലെ സൂപ്പര്*താരങ്ങള്* തന്നെയായിരിക്കും നാല് നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്ന് സൂചന ലഭിച്ചിട്ടുണ്ട്.

രണ്ടുനായികമാരും അന്യഭാഷയില്* നിന്നായിരിക്കും. ട്വന്*റി20, പോക്കിരിരാജ, ക്രിസ്ത്യന്* ബ്രദേഴ്സ് തുടങ്ങിയ സിനിമകളെപ്പോലെ ബിഗ്ബജറ്റിലാണ് വൈശാഖ് സീനിയേഴ്സ് ഒരുക്കുന്നത്. ഓഗസ്റ്റ് മധ്യത്തോടെ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അറിയുന്നു.