-
ബിസിസിഐയെ ന്യായീകരിച്ച് യുവരാജ്

ഏഷ്യന്‍* ഗെയിംസിന് ക്രിക്കറ്റ് ടീമുകളെ അയക്കേണ്ടെന്ന ബി സി സി ഐ തീരുമാനത്തെ ഇന്ത്യന്‍* താരം യുവരാജ് സിംഗ് ന്യായീകരിച്ചു. കളിക്കാര്‍* ഇപ്പോള്‍* തന്നെ ഒരുപാട് ക്രിക്കറ്റ് കളിച്ചു കഴിഞ്ഞുവെന്നും അതിനാല്‍* ബി സി സി ഐ ഇപ്പോള്‍* എടുത്ത നിലപാട് ശരിയാണെന്നും യുവരാജ് പറഞ്ഞു. അതേസമയം വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍* ഇന്ത്യന്‍* ഓപ്പണര്‍* വീരേന്ദര്‍* സേവാഗ് തയ്യാറായില്ല.
നേരത്തെ ബി സി സി ഐ നിലപാടിനെ ഇന്ത്യന്‍* വനിതാ ബോക്സിംഗ് ലോക ചാമ്പ്യന്‍* മേരി കോം നിശിതമായി വിമര്*ശിച്ചു. മെഡലുകളിലല്ല പണത്തില്‍* മാത്രമാണ് ബി സി സി ഐയ്ക്ക് താല്**പ്പര്യമെന്ന് മേരി കോം പറഞ്ഞു. അത്*ലറ്റുകള്‍* മെഡലുകള്‍* നേടുന്നതില്‍* അഭിമാനിക്കുമ്പോള്‍* ഇന്ത്യന്‍* ക്രിക്കറ്റ് താരങ്ങള്‍* പണമുണ്ടാക്കുന്നതിലാണ് അഭിമാനിക്കുന്നതെന്നും മേരി കോം പറഞ്ഞു.
കായിക മന്ത്രി എം എസ് ഗില്ലും ബി സി സി ഐ നിലപാടിനെ വിമര്*ശിച്ചു. എങ്കിലും ഏഷ്യന്‍* ഗെയിംസ് പോലുള്ള കായികമേളകളില്‍* ക്രിക്കറ്റ് ഉള്*പ്പെടുത്തരുതെന്നാണ് തന്*റെ വ്യക്തിപരമായ അഭിപ്രായമെന്നും ഗില്‍* പറഞ്ഞു. മറ്റു രാജ്യാന്തര മല്*സരങ്ങള്* ഉള്ളതിനാല്‍* ചൈനയില്‍* നവംബറില്‍* നടക്കുന്ന ഏഷ്യന്‍* ഗെയിംസിന്* ഇന്ത്യയുടെ പുരുഷ- വനിതാ ടീമുകളെ അയക്കില്ലെന്ന് ബിസിസിഐ ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഇതാദ്യമായാണ്* ഏഷ്യന്‍* ഗെയിംസില്‍* ക്രിക്കറ്റ്* ഉള്*പ്പെടുത്തുന്നത്*. ടീമുകളുടെ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള അവസാന തീയതി മേയ്* 31 ആയിരുന്നു. ന്യൂസിലന്*ഡ്* ടീമിന്റെ പര്യടനം നിശ്ചയിച്ചിട്ടുള്ളതിനാലാണ്* പുരുഷ ടീമിനെ അയയ്ക്കാത്തത്*. രാജ്യത്തിനുള്ള രണ്ടു മെഡല്‍* സാധ്യത നഷ്ടമാക്കി സാമ്പത്തികവശം മാത്രം പരിഗണിക്കുന്ന ബി സി സി ഐ നിലപാടിനെതിരെ രാജ്യത്തെ കായികരംഗത്ത് അമര്‍*ഷം പുകയുകയാണ്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks