നീലത്താമര റീമേക്ക് ചെയ്തത് മലയാള സിനിമയില്* പുതിയൊരു തുടക്കമായി. മലയാളത്തിലെ ഒട്ടേറെ പഴയ ക്ലാസിക്കുകള്* ഇപ്പോള്* റീമേക്കിന്*റെ പാതയിലാണ്. അവളുടെ രാവുകള്*, രാജാവിന്*റെ മകന്*, നാടുവാഴികള്* തുടങ്ങിയ ഉദാഹരണം. ഇപ്പോഴിതാ, ഭരതന്* - പത്മരാജന്* ടീമിന്*റെ ‘രതിനിര്*വേദം’ റീമേക്ക് ചെയ്യുകയാണെന്ന് പുതിയ വാര്*ത്ത.

രേവതി കലാമന്ദിറിന്*റെ ബാനറില്* സുരേഷ്കുമാറാണ് രതിനിര്*വേദം നിര്*മ്മിക്കുന്നത്. നീലത്താമര റീമേക്ക് ചെയ്തതും സുരേഷ്കുമാറായിരുന്നു. നീലത്താമരയിലേതുപോലെതന്നെ രതിനിര്*വേദത്തിലും പുതുമുഖങ്ങളെ അവതരിപ്പിക്കാനാണ് സുരേഷ്കുമാര്* ആലോചിക്കുന്നത്. ലാല്* ജോസ്, അന്**വര്* റഷീദ് എന്നിവരില്* ആരെങ്കിലും ഈ സിനിമ സംവിധാനം ചെയ്തേക്കുമെന്ന് അറിയുന്നു.

1978ല്* പുറത്തിറങ്ങിയ രതിനിര്*വേദം ഒരു തലമുറയുടെയാകെ ആവേശമായി മാറിയ സിനിമയാണ്. ജയഭാരതിയും കൃഷ്ണചന്ദ്രനുമായിരുന്നു ചിത്രത്തിലെ ജോഡികള്*. ജയഭാരതി അവതരിപ്പിച്ച രതിച്ചേച്ചി എന്ന കഥാപാത്രം അന്നത്തെ യുവത്വത്തിന്*റെ ഉറക്കം കെടുത്തി. രതിനിര്*വേദം റീമേക്ക് ചെയ്യുമ്പോള്* മലയാളത്തിലെ ഒരു പ്രമുഖ നായിക രതിച്ചേച്ചി എന്ന കഥാപാത്രമാകുമെന്ന് സൂചനയുണ്ട്.

പത്മരാജന്*റെ ‘രതിനിര്*വേദം’ എന്ന നോവലാണ് പിന്നീട് ചലച്ചിത്രരൂപം കൈക്കൊണ്ടത്. ലൈംഗികതയെ അതിമനോഹരമായി ആവിഷ്കരിച്ചിട്ടുള്ള അപൂര്*വം ചിത്രങ്ങളിലൊന്നാണിത്. ഹരിപോത്തനായിരുന്നു നിര്*മ്മാണം. ലോ ബജറ്റില്* നിര്*മ്മിച്ച ഈ സിനിമ വന്* ഹിറ്റായി മാറിയിരുന്നു.