-
കമ്മീഷണര്‍* 3: നായകന്* ‘ഭരത്ചന്ദ്രന്*’ അല്ല!

ഷാജി കൈലാസ് തുനിഞ്ഞിറങ്ങുകയാണ്. തിരക്കഥയ്ക്കായി ഇനി മറ്റൊരാളെ ആശ്രയിച്ചിട്ട് കാര്യമില്ലെന്ന് ഷാജിക്ക് മനസിലായി. രണ്*ജി പണിക്കരും രഞ്ജിത്തും പോയതോടെ ഷാജി കൈലാസ് സിനിമകള്‍* നനഞ്ഞ പടക്കം പോലെയായിരുന്നു. എ കെ സാജനോ, ബി ഉണ്ണികൃഷ്ണനോ, രാജേഷ് ജയരാമനോ ഒന്നും രണ്*ജിക്കും രഞ്ജിത്തിനും പകരമാവില്ലെന്ന് ഒടുവില്‍* ഷാജി തിരിച്ചറിഞ്ഞു. ഇപ്പോഴിതാ, സ്വയം തിരക്കഥയെഴുതുകയാണ് ഷാജി കൈലാസ്.
തന്*റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ കമ്മീഷണറിന്*റെ മൂന്നാം ഭാഗത്തിനാണ് ഷാജി രചന നിര്*വഹിക്കുന്നത്. ‘പൊലീസ് കമ്മീഷണര്‍*’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. എന്നാല്‍* ഏറെ പ്രശസ്തനായ ‘ഭരത് ചന്ദ്രന്*’ അല്ല ഈ സിനിമയിലെ നായകന്*. പൊലീസ് കമ്മീഷണറില്‍* സുരേഷ്ഗോപി അവതരിപ്പിക്കുന്ന കമ്മീഷണറുടെ പേര് ‘ഭഗത് നമ്പ്യാര്‍*’ എന്നാണ്.
ഡല്*ഹിയില്* സ്പെഷ്യല്‍* പ്രൊട്ടക്ഷന്‍* ഗ്രൂപ്പിലെ സമര്*ത്ഥനായ പൊലീസ് ഓഫീസറാണ് ഭഗത് നമ്പ്യാര്‍*. എണ്*പതുകളില്* കണ്ണൂരിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അമരക്കാരനായിരുന്ന ഇടയ്ക്കാട് ശേഖരന്* നമ്പ്യാരുടെ മകന്*. ഭഗത്*സിംഗിനോടുള്ള ആദരസൂചകമായാണ് അദ്ദേഹം മകന് ഭഗത് എന്ന് പേരിട്ടത്. ഭഗത് നമ്പ്യാരെ ഒരു സുപ്രഭാതത്തില്‍* തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി നിയമിക്കുകയാണ്.
അടുത്തിടെ കേരള മനസാക്ഷിയെ ഞെട്ടിച്ച മുത്തൂറ്റ് പോള്‍* വധക്കേസാണ് കമ്മീഷണറിന്*റെ മൂന്നാം ഭാഗം വിഷയമാക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്* ഒരുക്കുന്ന ‘ദി ത്രില്ലര്‍*’ എന്ന ചിത്രത്തിന്*റെ കഥയും ‘പോള്‍* വധം’ തന്നെ. ഈ കേസ് അന്വേഷിക്കുന്ന ഭഗത് നമ്പ്യാര്‍* ഞെട്ടിക്കുന്ന ചില സത്യങ്ങളാണ് കണ്ടെത്തുന്നത്.
ചിത്രത്തിന്*റെ വണ്‍**ലൈന്‍* ഷാജി കൈലാസ് പൂര്*ത്തിയാക്കിക്കഴിഞ്ഞു. സുനിതാ പ്രൊഡക്ഷന്‍*സിന്*റെ ബാനറില്‍* എം മണിയാണ് ‘പൊലീസ് കമ്മീഷണര്‍*’ നിര്*മ്മിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം ഉടന്‍* ആരംഭിക്കും.
വാല്*ക്കഷണം: ‘പോള്‍* വധം’ വിഷയമാക്കി ഇനി എത്ര സിനിമകള്‍* വരാനിരിക്കുന്നു. ജോഷി, കെ മധു, രണ്*ജി പണിക്കര്‍*, മേജര്‍* രവി തുടങ്ങിയവര്‍*ക്കും ഇനിയും പരീക്ഷിച്ചു നോക്കാവുന്ന വിഷയം തന്നെയാണ് ഇത്. ഷാജി കൈലാസും ബി ഉണ്ണികൃഷ്ണനും തങ്ങളുടെ ‘പോള്‍*’ സിനിമകള്‍* ഒരേസമയം റിലീസാക്കുക കൂടി ചെയ്താല്‍* എല്ലാം പൂര്*ണമാകും. മംഗളം ഭവതു...
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks