-
നിര്*മ്മാണം ജയപ്രദ, നായകന്* മുകേഷ്!
ബോളിവുഡിലെ ഒരുകാലത്തെ വിസ്മയസുന്ദരി ജയപ്രദ മലയാളചിത്രം നിര്*മ്മിക്കുന്നു. നായകതുല്യമായ കഥാപാത്രമായി മുകേഷ് അഭിനയിക്കുന്നു. ആര്* ശരത് സംവിധാനം ചെയ്യുന്ന ഈ സിനിമ ഒരു ഹിന്ദി - മലയാളം പ്രൊജക്ടാണ്. ഹിന്ദിയിലെ പ്രമുഖതാരങ്ങള്‍* ഈ ചിത്രത്തില്‍* അണിനിരക്കുന്നുണ്ട്.
ജയപ്രദയുടെ നിര്*മ്മാണക്കമ്പനിയായ ജയപ്രദ എന്‍*റര്*ടെയ്ന്**മെന്‍*റ്സ് ആദ്യമായി നിര്*മ്മിക്കുന്ന സിനിമയാണിത്. ഇതിന്*റെ നിര്*മ്മാണപ്രവര്*ത്തനങ്ങള്*ക്കായി ജയപ്രദ ഉടന്‍* തന്നെ കേരളത്തിലെത്തും. ഓഗസ്റ്റിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.
‘ഡിസയര്‍*’ എന്ന ഹിന്ദിച്ചിത്രത്തിന് ശേഷം ആ*ര്‍* ശരത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഡിസയറിലെ ഒരു അഭിനേത്രി ജയപ്രദയായിരുന്നു. ശരത്തിന്*റെ ചിത്രീകരണ രീതി ഇഷ്ടപ്പെട്ട ജയപ്രദ തന്*റെ ആദ്യ നിര്*മ്മാണസംരംഭം അദ്ദേഹത്തെ ഏല്*പ്പിക്കുകയായിരുന്നു. ‘ശീലാബതി’യാണ് ശരത് ഒടുവില്‍* ചെയ്ത മലയാള ചിത്രം.
മുകേഷ് പ്രധാന കഥാപാത്രമാകുന്ന പുതിയ സിനിമ ഒരു റെയില്‍**വെ ജീവനക്കാരന്*റെ മാനസിക സംഘര്*ഷങ്ങളാണ് പ്രമേയമാക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം ആര്* ശരത് തന്നെ നിര്*വഹിക്കുന്നു. ദേവദൂതന്*, ഈ സ്നേഹതീരത്ത് തുടങ്ങിയ മലയാള ചിത്രങ്ങളില്‍* ജയപ്രദ വേഷമിട്ടിട്ടുണ്ട്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks