-
ഗില്ലി ഇപ്പോഴും കില്ലാഡിയെന്ന് പോണ്ടിം
അന്താരാഷ്ട്ര ക്രിക്കറ്റില്‍* നിന്ന് വിരമിച്ചുവെങ്കിലും മുന്‍* ഓസ്ട്രലിയന്‍* വിക്കറ്റ് കീപ്പര്‍* ആദം ഗില്‍*ക്രിസ്റ്റില്‍* ഒരു വെടിയ്ക്കുള്ള മരുന്ന് ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്ന് ഓസ്ട്രേലിയന്‍* നായകന്* റിക്കി പോണ്ടിംഗ്.
ഉന്നത നിലവാരമുള്ള ഏത് ആക്രമണനിരയെയും തച്ചു തകര്*ക്കാന്‍* ഇപ്പോഴും ഗില്ലിയ്ക്ക് യാതൊരു വിഷമവും ഇല്ലെന്നും പോണ്ടിംഗ് പറഞ്ഞു. കൌണ്ടി ക്രിക്കറ്റില്‍* കളിക്കുന്ന ഗില്ലി കഴിഞ്ഞ ആഴ്ച 47 പന്തില്‍* സെഞ്ച്വറി നേടിയിരുന്നു.
അവിശ്വസനീയമാ ‘ഹാന്‍*ഡ് ഐ’ കോര്‍*ഡിനേഷനാണ് ഗില്ലിയുടെ പ്രത്യേകതയെന്നും പോണ്ടിംഗ് പറഞ്ഞു. കുടുംബത്തോടൊപ്പം ചെലവഴിക്കാനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍* നിന്ന് വിരമിച്ചില്ലായിരുന്നുവെങ്കില്‍* ഗില്ലി ഇപ്പോഴും ക്രിക്കറ്റിലെ വന്‍**താരങ്ങളിലൊരാളായി നിലനില്*ക്കുമായിരുന്നു.
മാത്യു ഹെയ്ഡന്*റെയും ജസ്യിന്* ലാംഗറുടെയും കാര്യത്തിലും ഇതുപോലെ തന്നെയാണെന്നും പോണ്ടിംഗ് പറഞ്ഞു. ഇവരെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍* ഇപ്പോഴും യോഗ്യരാണെന്നും പോണ്ടിംഗ് വ്യക്തമാക്കി.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks