ഇംഗ്ലണ്ട്, ജര്*മനി, ഘാന, അമേരിക്ക രണ്ടാം റൗണ്ടില്* കടന്നു. ജീവന്മരണ പോരാട്ടത്തില്* എതിരില്ലാത്ത ഒരു ഗോളിന് സ്ലോവേനിയയെ തോല്*പിച്ച ഇംഗ്ലണ്ടും അല്*ജീരിയയെ ഒരു ഗോളിന് കീഴടക്കി അമേരിക്കയും ലോകകപ്പ് ഫുട്ബാള്* ചാമ്പ്യന്*ഷിപ്പിന്റെ രണ്ടാം റൗണ്ടില്* കടന്നു. പുറത്താകല്* ഭീതിയിലായിരുന്ന ജര്*മനി ഘാനയെ ഒരു ഗോളിനാണ് തോല്*പ്പിച്ചത്. മറ്റൊരു മത്സരത്തില്* ഒന്നിനെതിരെ രണ്ട് ഗോളുകള്*ക്ക് ഓസ്ട്രേലിയ സെര്*ബിയയെയും തോല്*പ്പിച്ചു.

ഓരോ ജയവും രണ്ട് സമനിലയുമായി അഞ്ച് പോയന്റ് നേടിയ അമേരിക്ക മികച്ച ഗോള്*ശരാശരിയില്* ഗ്രൂപ്പ് ജേതാക്കളാകുകയായിരുന്നു. അതേസമയം, ഗ്രൂപ്പിലെ മറ്റൊരു മല്*സരത്തില്* ഓസ്*ത്രേലിയ ഒന്നിനെതിരെ രണ്ട് ഗോളുകള്*ക്ക് സെര്*ബിയയെ തോല്*പിച്ചത് ഘാനക്ക് തുണയായി. ജയിച്ചെങ്കിലും ഓസ്ട്രേലിയ പുറത്തായി.

ജര്*മനി ആറ് പോയന്റുമായി ഗ്രൂപ്പ് ജേതാക്കളായി. രണ്ടാം റൗണ്ടില്* ജര്*മനി ഇംഗ്ലണ്ടിനെയും അമേരിക്ക, ഘാനയെയുമായും ഏറ്റുമുട്ടും. ജയം അനിവാര്യമായ മല്*സരത്തില്* ഒന്നാന്തരം കളി പുറത്തെടുത്ത ഇംഗ്ലണ്ടിന് ഇരുപത്തിരണ്ടാം മിനുറ്റില്* ജര്*മൈന്* ഡെഫോയാണ് ഗോള്* സമ്മാനിച്ചത്.

ആദ്യ രണ്ട് മല്*സരങ്ങളില്* അമേരിക്കയോടും അല്*ജീരിയയോടും കളിമറന്ന ഇംഗ്ലണ്ട് ഇന്നലെ മികച്ച ഫോമിലായിരുന്നു. ലെനനെയും ഹെസ്*കിയെയും പുറത്തിരുത്തി മില്*നറെയും ഡെഫോയെയും കളത്തിലിറക്കിയ കാപല്ലോയുടെ തന്ത്രങ്ങള്* മികച്ചതായിരുന്നു. റൂണിയും ജെറാര്*ഡും ഗ്ലൊന്* ജോണ്*സനും ലാംപാര്*ഡും കളത്തില്* നിറഞ്ഞു കളിച്ചു.