-
ഇന്ത്യാ-ഓസ്ട്രേലിയ ഏകദിനം കൊച്ചിയില്‍*
ഓസ്ട്രേലിയയുടെ ഇന്ത്യന്‍* പര്യടനത്തിലെ ആദ്യ ഏകദിന മല്*സരം കൊച്ചിയില്‍* നടക്കും. ഒക്ടോബര്‍* 19ന്* കലൂര്‍* ജവഹര്‍*ലാല്‍* നെഹ്*റു രാജ്യാന്തര സ്റ്റേഡിയത്തിലാണ്* മല്*സരം. ബിസിസിഐ ഫിക്സ്ച്ചര്‍* കമ്മിറ്റിയാണു തീയതി പ്രഖ്യാപിച്ചത്*.
നിലവില്‍* ഓസ്ട്രേലിയയുമായി ഏഴ് ഏകദിനങ്ങളടങ്ങിയ പരമ്പര കളിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെങ്കിലും പരമ്പരയില്‍* രണ്ട് ടെസ്റ്റ് കൂടി ഉള്*പ്പെടുത്താന്* ഓസീസ് അനുവദികുകയാണെങ്കില്* ഏകദിന പരമ്പര മൂന്ന് മത്സരങ്ങളായി ചുരുക്കും.
മൂന്നു വര്*ഷത്തിനു ശേഷമാണു കൊച്ചി രാജ്യാന്തര ക്രിക്കറ്റ്* മല്*സരത്തിനു വേദിയാവുന്നത്*. 2007 ഒക്ടോബര്‍* രണ്ടിന്* ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍* തന്നെയായിരുന്നു കൊച്ചിയിലെ അവസാന മല്*സരം. അന്ന്* 84 റണ്‍*സിന്* ഓസ്ട്രേലിയ വിജയിച്ചു.
കലൂരിലെ ആദ്യ രാജ്യാന്തര ഏകദിനത്തിലും ഓസ്ട്രേലിയയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍*. അഞ്ചു വിക്കറ്റ് നേട്ടവുമായി സച്ചിന്* ടെന്‍*ഡുല്*ക്കര്* അവിസ്മരണീയമാക്കിയ മത്സരത്തില്‍* വിജയം ഇന്ത്യക്കൊപ്പമായിരുന്നു. പീന്നിട് സിംബാബ്*വെ, പാകിസ്ഥാന്*, ദക്ഷിണാഫ്രിക്ക ഏന്നീ ടീമുകള്‍*ക്കെതിരായ മത്സരങ്ങള്‍*ക്കും കൊച്ചി വേദിയായി.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks