Results 1 to 1 of 1

Thread: ലോഹിയുടെ പ്രണയകല്*പ്പനകള്*

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default ലോഹിയുടെ പ്രണയകല്*പ്പനകള്*


    ലോഹിതദാസിന്*റെ സിനിമകളില്* പ്രണയം ‘ഐ ലവ് യൂ’ പറഞ്ഞ് മരം ചുറ്റി നടക്കുന്നവരുടേതായിരുന്നില്ല. പ്രണയകഥയെന്ന് മാത്രം വിശേഷിപ്പിക്കാന്* പാകത്തില്* ഒരു സിനിമ അദ്ദേഹം രൂപപ്പെടുത്തിയുമില്ല. സങ്കീര്*ണമായ ജീവിതാവസ്ഥകള്*ക്കിടയില്* മറഞ്ഞിരിക്കുന്ന നൊമ്പരങ്ങളില്* ചാലിച്ചതായിരുന്നു ലോഹിച്ചിത്രങ്ങളിലെ പ്രണയം.


    പ്രണയം മുഖ്യപ്രമേയമാക്കിയ ഒരു സിനിമയെന്ന് വേണമെങ്കില്* ഓര്*മ്മച്ചെപ്പിനെ വിശേഷിപ്പിക്കാം. സമീര എന്ന പെണ്*കുട്ടിയോട് ജീവന് അക്ഷരാര്*ത്ഥത്തില്* ഭ്രാന്തമായ പ്രണയമായിരുന്നു. ആര്*ക്കും വിട്ടുകൊടുക്കാത്ത, വളരെ പൊസസ്സീവായ പ്രണയം. അതില്* നിന്ന് ഓടിയകലാനാണ് അവള്* മോഹിച്ചത്. പക്ഷേ അവന് അത് അവന്*റെ ജീവിതം തന്നെയായിരുന്നു. ഈ ജന്**മത്തില്* അവളെ ലഭിക്കില്ലെന്ന് മനസിലാക്കി ‘അടുത്ത ജന്**മത്തിലെങ്കിലും എന്നോടൊപ്പമുണ്ടാകണമെന്ന്’ വാക്കു ചെയ്യിപ്പിച്ച ശേഷമാണ് ജീവന്* ആ വെള്ളച്ചാട്ടത്തില്* ജീവിതം അവസാനിപ്പിക്കുന്നത്.

    രാധാമാധവം എന്ന സിനിമയിലെ പ്രണയം എടുത്തുപറയേണ്ടതാണ്. അനന്തപത്മനാഭന്* എന്ന പ്രശസ്തനായ എഴുത്തുകാരന് സുധ എന്ന സിനിമാനടിയോടുള്ള പ്രണയവും അവരുടെ ജീവിതവുമാണ് ആ ചിത്രത്തിന്*റെ പ്രമേയം. അനന്തപത്മനാഭന്*റെ വാക്കുകള്* ശ്രദ്ധിക്കുക:

    “എനിക്ക് എല്ലാത്തിനോടും അസൂയയാണ്. നിന്നെ തഴുകുന്ന കാറ്റിനോട്, നിന്*റെ ഉടയാടകളോട്, എനിക്കുള്ള ചുംബനം കവര്*ന്നെടുക്കുന്ന നിന്*റെ തലയിണകളോട്” - അനന്തപത്മനാഭന്* തന്*റെ ഹൃദയേശ്വരിയെ ജീവനു തുല്യമാണ് സ്നേഹിച്ചത്. അവളുടെ ഇരട്ടിയിലധികമായിരുന്നു അയാളുടെ പ്രായം. പക്ഷേ പ്രണയത്തിന് പ്രായമോ മറ്റെന്തെങ്കിലുമോ ബാധകമാകില്ലെന്ന് വിളിച്ചു പറയുകയായിരുന്നു ലോഹിതദാസ്. അതു തന്നെയാണ് ഉദ്യാനപാലകനിലും തെളിയുന്നത്.

    കിരീടത്തിലെ സേതുമാധവന്* ഹൃദയം പൊട്ടുന്ന വേദനയോടെയാണ് ദേവിയോട് യാത്ര പറയുന്നത്. അവളെ സ്വീകരിക്കാന്* അപ്പോഴത്തെ അവസ്ഥയില്* സേതുവിന് കഴിയുമായിരുന്നില്ല. “എനിക്കെല്ലാം നഷ്ടപ്പെടുകയാണ്. നിന്നെയും എനിക്ക് നഷ്ടപ്പെടണം” - സേതു പറഞ്ഞു. ആ പ്രണയനഷ്ടവും ‘കണ്ണീര്* പൂവിന്*റെ ...’ എന്ന ഗാനവും ആര്*ക്കാണ് മറക്കാനാകുക.

    ചെങ്കോലിലും പ്രണയമുണ്ട്. നായകന്* നായികയോട് വിവാഹാഭ്യര്*ത്ഥനയാണ് നടത്തുന്നത്. എന്നാല്* അത് നായികയ്ക്ക് വിശ്വസിക്കാനാവുന്നില്ല. പ്രണയമോ വിവാഹമോ തനിക്ക് വിധിച്ചിട്ടില്ലെന്നായിരുന്നു അവള്* കരുതിയിരുന്നത്. “ചിലര്*ക്ക് വേണ്ടത് ഒരു ദിവസം. ചിലര്* ഞാന്* നോക്കിക്കോളാം നിന്നേന്നു പറയും. വിവാഹം കഴിച്ചോട്ടേന്ന് ചോദിക്കുന്നത് ആദ്യാ” - അവള്* പറയുന്നു.

    ചകോരത്തിലെ തന്*റേടിയായ ശാരദാമണി ഒടുവില്* നായകന്*റെ പ്രണയത്തിന് വഴങ്ങുകയാണ്. മറ്റാരെയും പോലെ താനും പെണ്ണിന്*റെ വികാരവിചാരങ്ങളുള്ളവളാണെന്ന് അവള്* തിരിച്ചറിയുന്നു. ഒരു ചുംബനത്തില്* തന്*റെ എല്ലാ തന്*റേടവും കൊഴിഞ്ഞ് വിവശയാകുന്നവളാണ് മഹായാനത്തിലെ നായിക. കന്**മദത്തിലെ ഭാനുവും അതുപോലെ തന്നെ. വിശ്വനാഥന്*റെ പ്രണയാര്*ദ്രമായ ഒരു ചുംബനത്തില്* അവളിലെ ശിലാഹൃദയം അലിഞ്ഞില്ലാതാകുന്നു.
    Last edited by rameshxavier; 06-28-2010 at 10:26 AM.

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •