ദക്ഷിണേന്ത്യയിലെ സൂപ്പര്* നായികയായിരുന്ന മീന സിനിമയിലേക്ക് മടങ്ങിവരികയാണ്. ഒരു മലയാള ചിത്രത്തിലൂടെയാകും ഇവര്* തിരിച്ചെത്തുന്നതെന്ന് സൂചന. അതേസമയം, മീന വിവാഹമോചനത്തിനൊരുങ്ങുകയാണെന്നും റിപ്പോര്*ട്ടുകളുണ്ട്. ഭര്*ത്താവുമായി ഇപ്പോള്* പിരിഞ്ഞുകഴിയുന്ന മീന മലയാളത്തിലെ ഒരു സൂപ്പര്*സ്റ്റാര്* ചിത്രത്തിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ്.


മീനയുടെ അഭിനയമോഹം തന്നെയാണ് വിവാഹജീവിതം തകര്*ത്തതെന്നാണ് റിപ്പോര്*ട്ടുകള്*. മീന വീണ്ടും അഭിനയിക്കുന്നതിനോട് ഭര്*ത്താവ് വിദ്യാസാഗറിനും വീട്ടുകാര്*ക്കും എതിര്*പ്പായിരുന്നത്രേ. എന്നാല്* വീണ്ടും അഭിനയിക്കണമെന്ന നിലപാടില്* ഉറച്ചുനിന്ന മീനയ്ക്ക് ഭര്*ത്താവില്* നിന്ന് പലതവണ മര്*ദ്ദനമേല്*ക്കേണ്ടി വന്നതായും വാര്*ത്തകളുണ്ട്.

തുടര്*ന്ന് വിവാഹജീവിതം അവസാനിപ്പിക്കാന്* മീന തീരുമാനമെടുക്കുകയായിരുന്നു. മൂന്നുമാസമായി ഇവര്* ഒറ്റയ്ക്കാണ് താമസം. വിവാഹമോചനത്തിന് കേസ് കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് മീന. ഇവര്* പിരിയാന്* തീരുമാനിച്ചതറിഞ്ഞ് ഒത്തുതീര്*പ്പ് ശ്രമങ്ങളും നടക്കുന്നുണ്ട്.

കഴിഞ്ഞ വര്*ഷം ജൂലൈ 12നാണ് മീനയും സോഫ്റ്റുവെയര്* എഞ്ചിനീയറായ വിദ്യാസാഗറും വിവാഹിതരായത്. വിവാഹശേഷം ബാംഗ്ലൂരിലായിരുന്നു താമസം.