-
വമ്പന്* സിനിമകള്* റിലീസിന്
‘റിംഗ് ടോണ്*’ എന്ന ചിത്രത്തിനു ശേഷം മലയാളത്തില്* ഒരു സിനിമയും റിലീസ് ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ തമിഴ് - ഹിന്ദി ചിത്രങ്ങള്* കണ്ട് വിശപ്പടക്കുകയാണ് മലയാളം പ്രേക്ഷകര്*. എന്നാല്* ജൂലൈ മാസം പ്രേക്ഷകര്*ക്കായി കാത്തുവയ്ക്കുന്നത് വമ്പന്* സദ്യയാണ്. മോഹന്*ലാലും മമ്മൂട്ടിയും അര്*ജ്ജുനും ശരത് കുമാറുമെല്ലാം അതിന്*റെ ഭാഗമാകും.
ജൂലൈ ഒമ്പതുമുതലാണ് തിയേറ്ററുകളില്* മലയാളചിത്രങ്ങള്* വീണ്ടും സജീവമാകുക. മോഹന്*ലാല്* - ശ്രീനിവാസന്* ടീമിന്*റെ ‘ഒരുനാള്* വരും’ ആണ് ആദ്യ റിലീസ്. മലയാളികള്* പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. സമീര റെഡ്ഡി നായികയാകുന്ന സിനിമ ടി കെ രാജീവ് കുമാര്* സംവിധാനം ചെയ്യുന്നു. ശ്രീനിവാസന്*റെ തിരക്കഥ തന്നെയാണ് ചിത്രത്തിന്*റെ വിജയപ്രതീക്ഷ.
ജയസൂര്യ നാലു ഗെറ്റപ്പുകളില്* പ്രത്യക്ഷപ്പെടുന്ന ‘നല്ലവന്*’ ആണ് ജൂലൈ ഒമ്പതിനെത്തുന്ന മറ്റൊരു ചിത്രം. അജി ജോണ്* സംവിധാനം ചെയ്യുന്ന ഈ സിനിമയില്* ‘മാണിക്യം’മൈഥിലിയാണ് നായിക. ഗാനങ്ങള്* ഹിറ്റായത് ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വര്*ദ്ധിപ്പിച്ചിട്ടുണ്ട്.
വിനീത് ശ്രീനിവാസന്* ആദ്യമായി സംവിധാനം ചെയ്യുന്ന ‘മലര്*വാടി ആര്*ട്സ് ക്ലബ്’ ഇപ്പൊഴേ പ്രേക്ഷകര്*ക്കിടയില്* ചര്*ച്ചാവിഷയമാണ്. ജൂലൈ 16ന് പ്രദര്*ശനത്തിനെത്തുന്ന ഈ സിനിമയില്* പുതുമുഖങ്ങളാണ് മുഖ്യവേഷങ്ങളില്*. ഈ സിനിമയിലെ ‘മാന്യമഹാ ജനങ്ങളേ...’ എന്ന ഗാനം ഹിറ്റ് ചാര്*ട്ടിലെത്തിയിട്ടുണ്ട്. ആസിഫ് അലി, നിഷാന്*, നിത്യാമേനോന്* എന്നിവര്* മുഖ്യവേഷങ്ങളിലെത്തുന്ന ‘അപൂര്*വ്വരാഗം’ എന്ന സിബി മലയില്* ചിത്രവും 16ന് തിയേറ്ററുകളിലെത്തും.
എന്നാല്* ജൂലൈ 16നുള്ള ബിഗ് റിലീസ് ഇതൊന്നുമല്ല. മമ്മൂട്ടിയും അര്*ജ്ജുനും സ്നേഹയും അഭിനയിക്കുന്ന ‘വന്ദേമാതരം’ ആ ദിവസത്തെ പ്രധാന ആകര്*ഷണമാകും. ഒരു മികച്ച ആക്ഷന്* ത്രില്ലറെന്നാണ് ഈ ചിത്രത്തെക്കുറിച്ചുള്ള പ്രിവ്യൂ അഭിപ്രായങ്ങള്*. തമിഴിലും ഇതേപേരില്* ചിത്രം പ്രദര്*ശനത്തിനെത്തും.
മമ്മൂട്ടിയുടെ മറ്റൊരു വലിയ ചിത്രം ‘കുട്ടിസ്രാങ്ക്’ ജൂലൈ 23നാണ് പ്രദര്*ശനത്തിനെത്തുന്നത്. ഷാജി എന്* കരുണ്* സംവിധാനം ചെയ്ത ഈ സിനിമയില്* കമാലിനി മുഖര്*ജി, മീനാകുമാരി, പത്മപ്രിയ തുടങ്ങിയവരും താരങ്ങളാണ്. ഇവര്* വിവാഹിതരായാല്*, ഹാപ്പി ഹസ്ബന്*ഡ്സ് എന്നീ സൂപ്പര്*ഹിറ്റ് ചിത്രങ്ങള്*ക്ക് ശേഷം കൃഷ്ണ പൂജപ്പുര തിരക്കഥ രചിക്കുന്ന സകുടുംബം ശ്യാമളയാണ് 23നെത്തുന്ന മറ്റൊരു ചിത്രം. രാധാകൃഷ്ണന്* മംഗലത്ത് സംവിധാനം ചെയ്യുന്ന ഈ സിനിമയില്* ഉര്*വശി, കുഞ്ചാക്കോ ബോബന്*, ഭാമ എന്നിവരാണ് പ്രധാന താരങ്ങള്*.
പഴശ്ശിരാജയ്ക്ക് ശേഷം ശരത്കുമാര്* വീണ്ടും മലയാളത്തിലെത്തുന്ന ‘ഒരിടത്തൊരു പോസ്റ്റുമാന്*’ ജൂലൈ 30ന് റിലീസ് ചെയ്യും. കുഞ്ചാക്കോ ബോബനും ഇന്നസെന്*റുമാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്*. സംവിധാനം ഷാജി അസീസ്. ഒരു ഇടവേളയ്ക്ക് ശേഷം മീരാ ജാസ്മിന്* അഭിനയിക്കുന്ന മലയാളചിത്രം ‘പാട്ടിന്*റെ പാലാഴി’യും 30നാണ് റിലീസ്. രാജീവ് അഞ്ചല്* സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഗാനങ്ങള്* ഹിറ്റായിക്കഴിഞ്ഞു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks