നിരുപാധികം മാപ്പു പറയാതെ പാക്കിസ്ഥാന്* ക്രിക്കറ്റ്* ടീം മുന്* നായ യൂനിസ്* ഖാനെയും മുഹമ്മദ്* യൂസഫിനെയും ദേശീയ ടീമില്* തിരിച്ചെടുക്കില്ലെന്നു പാക്കിസ്ഥാന്* ക്രിക്കറ്റ്* കണ്*ട്രോള്* ബോര്*ഡ്* (പിസിബി). ഇരുതാരങ്ങളും ബോര്*ഡിനെതിരെ അടുത്തിടെ നടത്തിയ പരാമര്*ശങ്ങള്* പിന്*വലിച്ചു മാപ്പു പറയണമെന്നു പിസിബി ചെയര്*മാന്* ഇജാസ്* ഭട്ട്* ആവശ്യപ്പെട്ടതായി കായികമന്ത്രി ഇജാസ്* ഹുസൈന്* ജാഖ്*റാനി അറിയിച്ചു. യൂസഫിനും യൂനിസിനും ടീമിലേക്ക് പെട്ടെന്ന് മടങ്ങിയെത്താനാവില്ലെന്നും ജാഖ്*റാനി പറഞ്ഞു.

പിസിബി പു:നസംഘടനയുമായി ബന്ധപ്പെട്ടു നടന്ന യോഗത്തിലാണു ഇജാസ്* ഭട്ട്* നയം വ്യക്*തമാക്കിയത്*. പിസിബിയുടെ നടപടികളില്* പ്രതിഷേധിച്ചു ക്രിക്കറ്റില്* നിന്നു രാജി വയ്ക്കുമെന്നു മുഹമ്മദ്* യൂസഫ്* പ്രഖ്യാപിച്ചതും യൂനിസ്* ഖാനും അദ്ദേഹത്തിന്റെ അഭിഭാഷകനും പിസിബിയ്ക്കെതിരായ പരാമര്*ശങ്ങള്* നടത്തിയതുമാണ്* ബോര്*ഡിനെ ചൊടിപ്പിച്ചത്*. അതേസമയം, പിസിബിയുടെ നിലപാടുകളില്* ഇടപെടില്ലെന്നും കായിക മന്ത്രാലയത്തിന്റെ താത്പര്യങ്ങള്* അടിച്ചേല്*പിക്കില്ലെന്നും ഇജാസ്* ഹുസൈന്* ജാഖ്*റാനി പറഞ്ഞു.

ദേശീയ ടീമിലെ അച്ചടക്ക രാഹിത്യത്തിന്റെ പേരിലാണ്* പിസിബി യൂനിസ്* ഖാനും മുഹമ്മദ്* യൂസഫിനും അനിശ്ചിത കാലത്തേക്കു വിലക്കേര്*പ്പെടുത്തിയത്*. ഓ*സ്ട്രേലിയന്* പര്യടനത്തില്* ടീമിന്റെ സമ്പൂര്*ണ തോല്*വിയെത്തുടര്*ന്ന്* രൂപീകരിച്ച അന്വേഷണ കമ്മിഷന്റെ ശുപാര്*ശകളുടെ അടിസ്ഥാനത്തിലായിരുന്നു വിലക്ക്*.