-
കലവൂര്‍* ചിത്രത്തില്‍* ശ്രീനി നായകന്*
പ്രശസ്ത തിരക്കഥാകൃത്ത് കലവൂര്‍* രവികുമാര്‍* വീണ്ടും സംവിധായകന്*റെ കുപ്പായം അണിയുന്നു. ‘ഒരിടത്തൊരു പുഴയുണ്ട്’ എന്ന ആദ്യ സംവിധാന സംരംഭത്തിന് ശേഷം സംവിധാന രംഗത്തു നിന്ന് വിട്ടുനിന്ന കലവൂര്‍* ഇത്തവണ ഒരു കൊമേഴ്സ്യല്‍* ചിത്രമാണ് ഒരുക്കുന്നത്.
ശ്രീനിവാസന്* നായകനാകുന്ന സിനിമയുടെ രചന നിര്*വഹിക്കുന്നതും കലവൂര്‍* രവികുമാര്‍* തന്നെ. ഒരു സറ്റയറായിരിക്കും ഈ സിനിമയെന്നാണ് സൂചന. ശ്രീനിവാസന്*റെ തിരക്കുകള്‍* ഒഴിയാന്‍* കാത്തിരിക്കുകയാണ് കലവൂര്‍*. എന്തായാലും ഓഗസ്റ്റിനു ശേഷം ചിത്രീകരണം ആരംഭിക്കും എന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മറ്റുള്ളവര്‍* രചന നിര്*വഹിക്കുന്ന സിനിമയില്‍* വളരെ ശ്രദ്ധിച്ചാണ് ശ്രീനി ഇപ്പോള്‍* ഡേറ്റ് നല്*കുന്നത്. എന്തെങ്കിലും പുതുമയുള്ള ചിത്രങ്ങളുമായി മാത്രമേ അദ്ദേഹം സഹകരിക്കുന്നുള്ളൂ. സത്യന്* അന്തിക്കാടിനുവേണ്ടി ഒരു പൊളിറ്റിക്കല്‍* സറ്റയര്‍* ചിത്രം എഴുതാനുള്ള ആലോചനയിലാണ് ശ്രീനി ഇപ്പോള്‍*.
കലവൂരിനു പിന്നാലെ, കൊമേഴ്സ്യല്‍* ചിത്രങ്ങളുടെ സംവിധാനരംഗത്തേക്ക് ടി എ റസാഖ്, ടി എ ഷാഹിദ് തുടങ്ങിയവരും കടന്നുവരികയാണ്. റസാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍* മമ്മൂട്ടിയും ഷാഹിദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍* മോഹന്‍*ലാലുമാണ് നായകന്*.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks