വലിയ പ്രതീക്ഷകളുമായി ലങ്കയിലേക്ക് പോയ ഇന്ത്യന്* പേസ് ബൌളര്* ശ്രീശാന്ത് മടങ്ങുന്നത് ദുഃഖത്തോടെയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്* മികച്ച തിരിച്ചുവരവ് ലക്*ഷ്യമിട്ട് പര്യടനത്തിന് പോയ മലയാളി താരം ശ്രീശാന്ത് ഒറ്റ പന്തു പോലും എറിയാതെയാണ് മടങ്ങുന്നത്. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെയുണ്ടായ പരുക്കാണ് ശ്രീയുടെ സര്*വ്വ പ്രതീക്ഷകളും തല്ലിത്തകര്*ത്തത്.

കേരള ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ശ്രീശാന്ത് ഏറെ ദുഃഖത്തിലായിരുന്നു. ഇതിനിടെ ദേശീയ ടീമിലേക്ക് വീണ്ടും പരിഗണിച്ചതോടെ ശ്രീയുടെ പ്രതീക്ഷകള്* വാനോളം ഉയര്*ന്നിരുന്നു. ഐ പി എല്* മത്സരങ്ങളില്* വേണ്ടത്ര തിളങ്ങാന്* കഴിയാതിരുന്ന ശ്രീയെ ലോകകപ്പ് ട്വന്റി-20 ടീമിലും ഉള്*പ്പെടുത്തിയിരുന്നില്ല.

ലങ്കന്* പിച്ചുകളില്* മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ശ്രീ. സഹീര്*ഖാന്റെ അഭാവത്തില്* ശ്രീക്ക് ലഭിച്ച ഏറ്റവും നല്ല അവസരം കൂടിയായിരുന്നു ഈ പരമ്പര. കാല്* മുട്ടിന് പരുക്കേറ്റ ശ്രീക്ക് ചുരുങ്ങിയത് ആറു ആഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് കരുതുന്നത്.

ഇതിനിടയില്* ടെസ്റ്റ് പരമ്പര തീരും. ഇനിയുള്ള രണ്ട് മാസങ്ങളില്* ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏകദിന മത്സരങ്ങളുടെ തിരക്കാണ്. ഏകദിന ടീമില്* ഇപ്പോള്* തന്നെ ശ്രീക്ക് സ്ഥാനമില്ലാത്തതിനാല്* അടുത്ത ടെസ്റ്റ് പരമ്പര വരുന്നത് വരെ കാത്തിരിക്കേണ്ടി വരും. ഓസ്*ട്രേലിയന്* പരമ്പരയ്ക്കു മുമ്പായി ഫിറ്റ്*നസ് വീണ്ടെടുക്കാനാകുമെന്നാണ് മലയാളി താരത്തിന്റെ പ്രതീക്ഷ.