കെ ജി രാമചന്ദ്രന്* എന്ന കെ ജി ആര്* കേരളത്തിന്*റെ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തെ ഇല്ലാതാക്കാന്* ചിലര്* തീരുമാനമെടുക്കുന്നു. ഒരു വാടകക്കൊലയാളിയെ അതിനായി ചുമതലപ്പെടുത്തുന്നു. മുഖ്യമന്ത്രി 15 ദിവസത്തിനകം കൊല്ലപ്പെടുമെന്ന് ഒരു സന്ദേശം ഓഗസ്റ്റ് ഒന്നിന് ഒരു പത്രത്തിന് ലഭിക്കുന്നു. അതായത് ഓഗസ്റ്റ് 15ന് മുഖ്യമന്ത്രി കൊല്ലപ്പെടുമത്രേ.


പൊലീസ് ഇക്കാര്യം അന്വേഷിക്കാനായി ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്നു - ഡി എസ് പി പെരുമാള്*! തന്*റേതായ അന്വേഷണരീതികളിലൂടെ അയാള്* ആ വാടകക്കൊലയാളിയിലേക്കെത്തുന്നു. ഓഗസ്റ്റ് 15ന് വാടകക്കൊലയാളി തന്*റെ ഉദ്യമം നിറവേറ്റുന്നതിന് മുമ്പ് പെരുമാള്* അയാളെ വെടിവച്ചുവീഴ്ത്തുന്നു.

മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്* ഒന്നാണ് ഡി എസ് പി പെരുമാള്*. എസ് എന്* സ്വാമി രചിച്ച് സിബി മലയില്* സംവിധാനം ചെയ്ത ‘ഓഗസ്റ്റ് 1’ എന്ന ചിത്രത്തിലെ കഥാപാത്രം. സ്വാമി ഇപ്പോള്* ഈ സിനിമയുടെ രണ്ടാം ഭാഗത്തിന്*റെ ആലോചനയിലാണ്. അതെ, പെരുമാള്* വീണ്ടും എത്തുകയാണ്, മറ്റൊരു കേസ് അന്വേഷിക്കാന്*. മമ്മൂട്ടി ഈ പ്രൊജക്ടിന് സമ്മതം മൂളിക്കഴിഞ്ഞു.

അടുത്ത വര്*ഷം ജനുവരിയില്* ഈ സിനിമയുടെ ചിത്രീകരണം തുടങ്ങാനാണ് പരിപാടി. എന്നാല്* സംവിധായകന്* സിബി മലയില്* ആയിരിക്കില്ലെന്ന് സൂചനയുണ്ട്. മറ്റൊരു യുവ സംവിധായകന് വേണ്ടിയാണ് എസ് എന്* സ്വാമി ഈ സിനിമ ആലോചിക്കുന്നതെന്ന് അറിയുന്നു.

1988 ജൂലൈ 21ന് റിലീസായ ‘ഓഗസ്റ്റ് 1’ തകര്*പ്പന്* വിജയമാണ് നേടിയത്. സിബി മലയിലിന്*റെ പതിവുരീതികളില്* നിന്ന് വ്യത്യസ്തമായ ചിത്രമായിരുന്നു ഇത്. ക്യാപ്ടന്* രാജു അവതരിപ്പിച്ച വാടകക്കൊലയാളിയും സുകുമാരന്* അവതരിപ്പിച്ച മുഖ്യമന്ത്രിക്കഥാപാത്രവും മമ്മൂട്ടിയുടെ പെരുമാളിനൊപ്പം തന്നെ പേരുനേടി. എന്തായാലും പെരുമാളിനെ സ്വാമി വീണ്ടും കളത്തിലിറക്കുമ്പോള്* മറ്റൊരു മെഗാഹിറ്റ് പിറക്കുമെന്ന് പ്രതീക്ഷിക്കാം.