പരാജയങ്ങളുടെ പടുകുഴിയില്* വീണുകിടക്കുന്ന ഇളയദളപതി വിജയ്ക്ക് പിന്തുണയുമായി നടികര്* സംഘം എത്തുന്നു. നിര്*മ്മാതാക്കളും വിതരണക്കാരും തിയേറ്റര്* ഉടമകളും എതിരായതോടെ അങ്കലാപ്പിലായ വിജയ് ഒടുവില്* നടികര്* സംഘം തലവനായ ശരത്കുമാറിനെ അഭയം പ്രാപിക്കുകയായിരുന്നു. വിജയ്*ക്ക് എല്ലാ വിധ പിന്തുണയും നല്*കുകയാണെന്നാണ് ശരത്കുമാര്* അറിയിച്ചിട്ടുള്ളത്.


അഴകിയ തമിഴ് മകന്*, കുരുവി, വില്ലു, വേട്ടൈക്കാരന്*, സുറാ തുടങ്ങി അടുത്തകാലത്തിറങ്ങിയ എല്ലാ വിജയ് ചിത്രങ്ങളും ബോക്സോഫീസില്* തകര്*ന്നടിഞ്ഞിരുന്നു. അവസാനമിറങ്ങിയ സുറ മാത്രം 35 കോടി രൂപയുടെ നഷ്ടം വരുത്തിയതായാണ് കണക്കുകള്* സൂചിപ്പിക്കുന്നത്. തങ്ങള്*ക്കുണ്ടായ നഷ്ടം വിജയ് നികത്തണമെന്നാണ് തിയേറ്റര്* ഉടമകള്* ആവശ്യപ്പെടുന്നത്.

“വന്* നഷ്ടമാണ് വിജയ് സിനിമകള്* ഞങ്ങള്*ക്കുണ്ടാക്കിയത്. നഷ്ടത്തിന്*റെ ഒരുഭാഗം തിരികെ നല്*കണമെന്ന് അദ്ദേഹത്തോട് ഞങ്ങള്* അഭ്യര്*ത്ഥിച്ചിരുന്നു. എന്നാല്* യാതൊരു വിധത്തിലുള്ള അനുകൂല പ്രതികരണവും വിജയ്*യുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്*റെ പുതിയ സിനിമകള്* റിലീസ് ചെയ്യാന്* അനുവദിക്കില്ല” - തിയേറ്റര്* ഉടമകള്* ചൊവ്വാഴ്ച യോഗം ചേര്*ന്ന ശേഷം മാധ്യമങ്ങളെ അറിയിച്ചു.

എന്നാല്*, വിജയ് ഇക്കാര്യത്തില്* തെറ്റുകാരനല്ലെന്നാണ് ശരത്കുമാര്* പറയുന്നത്. തന്*റെ സിനിമ കോടികള്* മുതല്* മുടക്കി വാങ്ങാന്* വിജയ് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അതിനാല്* അദ്ദേഹത്തിനു പിന്നില്* നടികര്* സംഘം ഉറച്ചുനില്*ക്കുമെന്നും ശരത്കുമാര്* പറഞ്ഞു. അതിനിടയില്* വിജയ് തന്*റെ പുതിയ ചിത്രമായ ‘വേലായുധം’ ഗംഭീരമായി ലോഞ്ച് ചെയ്യുകയാണ്. ഉടന്* തന്നെ വിജയ്*യുടെ സിദ്ദിഖ് ചിത്രമായ കാവല്* കാതല്* പ്രദര്*ശനത്തിനെത്തും. ഈ വര്*ഷത്തെ മൂന്നാമത്തെ ചിത്രവും വിജയ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഹിറ്റ്*മേക്കര്* ലിംഗുസാമിയാണ് ആ ചിത്രത്തിന്*റെ സംവിധായകന്*