-
പുതിയ വീഞ്ഞ് വളരെ പഴയ കുപ്പിയില്*

മാസറ്റര്*പീസുകള്* മാത്രമെഴുതുന്ന അദ്ഭുതപ്രതിഭ ശ്രീനിവാസന്** കഥ മോഷ്ടിച്ചു എന്ന പരാതി റിലീസിനു മുമ്പ് തന്നെ വന്* വാര്*ത്താ പ്രാധാന്യം നേടിക്കൊടുത്ത ഒരു നാള്* വരും തിയറ്ററുകളിലെത്തി. കഥയെഴുതിയത് ശ്രീനിവാസനാണെങ്കിലും അല്ലെങ്കിലും തിരക്കഥ ശ്രീനിവാസന്* ആണെന്നുറപ്പാണ്. പറഞ്ഞു പഴകിയ നമ്പരുകളും ബോറടിച്ചുമരിക്കാറായ കോമഡികളും അനിതരസാധാരണമായ ഇഴച്ചിലും; കാലഹരണപ്പെട്ട ഒരു തിരക്കഥാകൃത്തിന്*റെ കയ്യൊപ്പു ചാര്*ത്തിയ സിനിമയുടെ വിധിയറിയാന്* അധികം കാക്കേണ്ടതില്ല. മോഹന്*ലാല്* ഫാന്*സ് ഉള്*പ്പെടെയുള്ള സ്ഥിരം തിയറ്റര്* പ്രേക്ഷകര്* കൂവിയും കോട്ടുവായിട്ടും നേരം കൊല്ലുമ്പോള്* സീരിയലുകളുടെ ഇഴച്ചില്* ശീലമായ കുടുംബപ്രേക്ഷകര്* ചിത്രം ആസ്വദിക്കുന്നുണ്ട്. കഥ തുടരുന്നു, മമ്മി ആന്*ഡ് മി തുടങ്ങിയ കുടുംബചിത്രങ്ങള്* വലിയൊരു തരംഗമുണ്ടാക്കാതെ പോയ കേരളത്തില്* ഈ ചിത്രത്തിന്*റെ ഭാവിയും അത്ര ശോഭനമായിരിക്കുമെന്നു കരുതാന്* വയ്യ. 2010ലെ കഥയും 1980ലെ തിരക്കഥയുമാണ് ഈ സിനിമയുടെ ഏറ്റവും സവിശേഷമായ ഘടകം. എന്തുകൊണ്ട് ശ്രീനിവാസന്* ഇപ്പോഴും എണ്*പതുകളില്* തന്നെ നില്*ക്കുന്നു ? പുതുതലമുറക്കാരനായ മകനോട് ഒരു മല്*സരം വേണ്ടെന്നു വച്ചിട്ടാണോ അതോ സ്വയം കാലഹരണപ്പെട്ടതാണോ ? എന്തായാലും എന്നെപ്പോലെയൊരു സാധാരണക്കാരനു സഹിക്കാവുന്ന അവസ്ഥയിലുള്ളതല്ല സിനിമ. മോഹന്*ലാലിനു വലിയ പ്രകടനത്തിനോ വിസ്മയത്തിനോ ഒന്നും ചിത്രത്തില്* അവസരമില്ല.
കട്ടപ്പനയില്* നിന്നു വിറ്റുപെറുക്കി നഗരപരിധിയിലെക്കി വീടുവയ്*ക്കാനാഗ്രഹിക്കുന്ന സാധാരണക്കാരനായ സുകുമാരനെയാണ് മോഹന്*ലാല്* അവതരിപ്പിക്കുന്നത്. അസിസ്റ്റന്*റ് ടൗണ്* പ്ലാനിങ് ഓഫിസറായ ഗോപീകൃഷ്ണനായി ശ്രീനിവാസനും വേഷമിടുന്നു. കൈക്കൂലിക്കാരനായ ഗോപീകൃഷ്ണനെ വീടു വയ്ക്കാനായി സുകുമാരന്* സമീപിക്കുമ്പോള്*, മകള്*ക്ക് മെഡിക്കല്* കോളജില്* അഡ്മിഷന്* ശരിയാക്കുന്നതിനു വേണ്ടി അഴിമതിയും അലമ്പുകളുമായി ജീവിക്കുന്ന ഗോപീകൃഷ്ണന്* പഴയ ഒരു ഉടക്ക് മനസ്സില്* വച്ച് സുകുമാരനെ ഉപദ്രവിക്കുന്നു. വെള്ളാനകളുടെ നാട്, വരവേല്*പ് തുടങ്ങിയ ചില സിനിമകള്* നമ്മുടെ മനസ്സിലേക്കു വരുമെങ്കിലും ആ സിനിമകള്* തന്നെയാണ് ഭേദം എന്നു നമ്മള്* തിരിച്ചറിയും.
പഴയ മോഹന്*ലാലിനെ തിരികെ കൊണ്ടുവരുന്നു എന്ന ബ്രാന്*ഡിങ് പൊളിയുകയാണ്. പഴയ മോഹന്*ലാലും ശ്രീനിവാസനും പഴയ സിനിമകളിലേയുള്ളൂ എന്ന് കുറഞ്ഞത് കുറഞ്ഞത് മോഹന്*ലാലും ശ്രീനിവാസനും എങ്കിലും മനസ്സിലാക്കണം. പഴയ ലാല്*-ശ്രീനിയെ മിസ്സ് ചെയ്യുന്ന പ്രേക്ഷകര്*ക്ക് കേടു തീര്*ക്കാന്* നാടോടിക്കാറ്റ് (അതിന്*റെ കഥ സിദ്ദിഖ്-ലാലിന്*റെ പക്കല്* നിന്നും ശ്രീനിവാസന്* മോഷ്ടിച്ചതാണ് എന്ന വിവാദം അവസാനിച്ചിട്ടില്ല) പോലെയുള്ള സിനിമകള്* സിഡികളായി ഉണ്ട്. ഉദയനാണ് താരം (ബൗഫിഞ്ചര്* എന്ന ഹോളിവുഡ് പടത്തിന്*റെ മോഷണമാണെന്നു പറയുന്നു), കഥ പറയുമ്പോള്* (അതിന്*റെ കഥ തന്*റേതാണെന്നു പറഞ്ഞ് സത്യചന്ദ്രന്* പൊയില്*ക്കാവ് പരാതി നല്*കിയിരുന്നു) തുടങ്ങിയ അദ്ഭുതകരമായ സിനിമകളോടെ ശ്രീനിവാസന്*റെ തുലിക ഏറെക്കുറെ വരണ്ടു കഴിഞ്ഞു എന്നും ചിലര്* പറയുന്നു.
മോഹന്*ലാല്* – ശ്രീനിവാസന്* കൂട്ടുകെട്ടിന്*റെ മാര്*ക്കറ്റ് ഈ പടത്തിനു കിട്ടില്ല. ഹരിഹര്* നഗര്* കൂട്ടുകെട്ടിലെ മധ്യവയസ്കരായ ചെറുപ്പക്കാരെ തന്നെ നമ്മള്* സഹിച്ചത് പാടുപെട്ടാണ്. മേക്കപ്പിട്ടിട്ടുണ്ടെങ്കിലും ലാലേട്ടന് നല്ല പ്രായം തോന്നുന്നുണ്ട്. ശ്രീനിവാസന്* വാര്*ധക്യത്തിലേക്കുള്ള സഞ്ചാരത്തിലാണ്. സുകുമാരനുമായി വഴക്കിട്ട് വിവാഹമോചനം കാത്ത് കേസുമായി കഴിയുന്ന ഭാര്യയായി സമീര റെഡ്ഡി അഭിനയിക്കുന്നു. സമീര റെഡ്ഡിയെക്കൊണ്ട് ചിത്രത്തിന് യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല എന്നു പറയാം. ആ നടിയുടെ മുഖത്തു നിന്ന് ഭാവങ്ങള്* കണ്ടെത്തുക എന്നത് ഒരു ചലച്ചിത്ര വിദ്യാര്*ഥിയെ സംബന്ധിച്ച് നല്ലൊരു ഗവേഷണവിഷയമായിരിക്കും. എങ്ങനെ നോക്കിയാലും ശരാശരിയോ ശരാശരിയില്* താഴെയോ ആണ് ചിത്രത്തിന്*റെ റേറ്റിങ്. അന്യഭാഷാ സിനിമകളുടെ റിലീസിങ് മാത്രമല്ല, നിര്*മാണവും കൂടി നിര്*ത്തിവയ്*പിച്ചില്ലെങ്കില്* മലയാള സിനിമ കട്ടപ്പൊകയാകുമെന്ന് ഏകദേശം ഉറപ്പിക്കാം.
മണിയന്*പിള്ള രാജു പ്രൊഡക്ഷന്*സിന്*റെ ബാനറില്* മണിയന്*പിള്ള രാജു നിര്*മിക്കുന്ന ചിത്രം ടി.കെ.രാജീവ്കുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. കഥ(?), തിരക്കഥ, സംഭാഷണം- ശ്രീനിവാസന്*. 2.30 മണിക്കൂര്* ദൈര്*ഘ്യമുള്ള ചിത്രത്തില്* രണ്ടു ഗാനങ്ങളാണുള്ളത്. സംഗീതം എം.ജി.ശ്രീകുമാര്*. ഗാനങ്ങള്* മുരുകന്* കാട്ടാക്കട. ദേവയാനി,നെടുമുടി വേണു, സിദ്ദിഖ്, ലാലു അലക്സ്, സുരാജ് വെഞ്ഞാറമൂട്, കുഞ്ചന്*, കോട്ടയം നസീര്* തുടങ്ങിയവരും സിനിമയിലഭിനയിച്ചിട്ടുണ്ട്.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks