സ്വന്തം രക്തം കൊണ്ട് കയ്യൊപ്പ് ചാര്*ത്തി സൂപ്പര്* താരം സച്ചിന്* ടെന്*ഡുല്*ക്കറുടെ ആത്മകഥ 'ടെന്*ഡുല്*ക്കര്* ഒപ്പസ്’ പുറത്തിറങ്ങുന്നു. ആത്മകഥയുടെ പ്രത്യേക പതിപ്പിലെ സിഗ്നേച്ചര്* പേജിലായിരിക്കും സച്ചിന്* രക്തം കൊണ്ട് കയ്യൊപ്പ് ചാര്*ത്തുക. 852 പേജുള്ള പുസ്തകത്തിന്റെ മുന്*കൂട്ടി ബുക്ക് ചെയ്ത 10 കോപ്പികളില്* മാത്രമാണ് രക്തം കൊണ്ടുള്ള സച്ചിന്*റെ കയ്യൊപ്പുണ്ടാകുക.


എന്നാല്* പിന്നെ ഒരെണ്ണം ബുക്കു ചെയ്യാം എന്ന് വിചാരിക്കേണ്ട. 10 കോപ്പികളും ബുക്കിംഗ് കഴിഞ്ഞു. ഏകദേശം 35 ലക്ഷം രൂപയ്ക്കാ*ണ് 10 കോപ്പികള്* ബുക്ക് ചെയ്തിരിക്കുന്നത്. 10 കോപ്പുകളില്* നിന്ന് ലഭിക്കുന്ന വരുമാനം സച്ചിന്റെ ചാരിറ്റബിള്* ഫൗണ്ടേഷന് മുംബൈയില്* സ്*കൂള്* നിര്*മ്മിക്കാനായി നല്*കും.

37 കിലോ ഭാരമുള്ള പുസ്തകത്തില്* ലിറ്റില്* മാസ്റ്ററുടെ കുടുംബത്തിന്റെ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത അപൂര്*വ ചിത്രങ്ങളും അദ്ദേഹത്തിന്റെ കരിയറിനെക്കുറിച്ചുള്ള ചിന്തകളും ഉണ്ടാകും. തിരഞ്ഞെടുത്ത 1000 കോപ്പികളില്* സച്ചിന്റെ ഒപ്പുമുണ്ടാകും. കെട്ടിലും മട്ടിലും അത്ര തിളക്കമില്ലാത്ത സാധാരണ പതിപ്പും പ്രസാധകരായ ക്രാക്കണ്* മീഡിയ പുറത്തിറക്കുന്നുണ്ട്.

94,000 രൂപയ്ക്കും 1,41,000 രൂപയ്ക്കുമിടയിലായിരിക്കും ഇതിന്*റെ വില. ഇന്ത്യന്* ഉപഭൂഖണ്ഡത്തില്* അരങ്ങേറുന്ന ലോകകപ്പ് ക്രിക്കറ്റിനോട് അനുബന്ധിച്ച് 2011 ഫിബ്രവരിയില്* പുസ്തകം പുറത്തിറക്കാനാണ് പ്രസാധകര്* നിശ്ചയിച്ചിരിക്കുന്നത്.